രാവിലെ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോൾ കളിക്കാന്‍ എന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു കുട്ടി. കടവിലെ സംരക്ഷണവേലി മറികടന്ന് വെള്ളത്തിലിറങ്ങിയ കുട്ടി പെട്ടെന്ന് ശക്തമായ ഒഴുക്കിൽപ്പെടുക ആയിരുന്നു..

 



പുനലൂർ: ഐക്കരക്കോണം ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ 14 വയസ്സുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. പുനലൂർ ഐക്കരക്കോണം നടുവിലഴികത്ത് വീട്ടിൽ രാജീവ്‌രാജ്, രജനി ദമ്പതികളുടെ മകൻ ആദർശ് (14) ആണ് മരിച്ചത്. വാളക്കോട് ഹയർ സെക്കൻഡറി സ്കൂളിലെ 8ാം ക്ലാസ് വിദ്യാർത്ഥിയാണ്.


ഇന്ന് രാവിലെ സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ആദർശ്. ഏകദേശം 11 മണിയോടെ ആദർശും കൂട്ടുകാരും ആറാട്ടുകടവിൽ കുളിക്കാനായി എത്തി. കടവിലെ സംരക്ഷണവേലി മറികടന്ന് വെള്ളത്തിലിറങ്ങിയ കുട്ടി പെട്ടെന്ന് ശക്തമായ ഒഴുക്കിൽപ്പെടുക ആയിരുന്നു..


സമീപത്തുണ്ടായിരുന്ന ഒരു യുവാവ് ഉടൻ തന്നെ ആദർശിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അധികൃതരും നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് ഒരു മണിയോടെ കടവിലെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്തു. അപ്രതീക്ഷിതമായ ഈ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.