തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് നട്ടെല്ലിൽ നിന്ന് തലച്ചോറിലേക്കുള്ള നാഡികൾക്ക് ഗുരുതരമായ ക്ഷതമേറ്റു, ഇതോടെ ശരീരം തളർന്നുപോയ കുഞ്ഞ് മാസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്...

 



തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് നട്ടെല്ലിൽ നിന്ന് തലച്ചോറിലേക്കുള്ള നാഡികൾക്ക് ഗുരുതരമായ ക്ഷതമേറ്റു, ഇതോടെ ശരീരം തളർന്നുപോയ കുഞ്ഞ് മാസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്...


മരണത്തിനും ജീവിതത്തിനുമിടയിലെ 15 മാസത്തെ നീണ്ട പോരാട്ടത്തിനൊടുവിൽ 8 വയസ്സുകാരൻ മണിതേജ യാത്രയായി. തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന തെലങ്കാന ജഗ്തിയാൽ സ്വദേശിയായ മണിതേജ, മാതാപിതാക്കളുടെയും നാടിന്റെയും പ്രാർഥനകൾ വിഫലമാക്കി മരണത്തിന് കീഴടങ്ങി..


2024 ഡിസംബർ 26ന് ആയിരുന്നു മണിതേജയുടെ ജീവിതം മാറ്റിമറിച്ച ആ ദാരുണ സംഭവം. ജഗ്തിയാലിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുട്ടിയും കുടുംബവും. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന മണിതേജയെ തെരുവുനായ്ക്കൾ ക്രൂരമായി ആക്രമിക്കുക ആയിരുന്നു. കഴുത്തിലും, തോളിലും മാരകമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായിരുന്നു..


നായയുടെ കടിയേറ്റതിനെ തുടർന്ന് നട്ടെല്ലിൽ നിന്ന് തലച്ചോറിലേക്കുള്ള നാഡികൾക്ക് ഗുരുതരമായ ക്ഷതമേറ്റിരുന്നു. ഇതോടെ ശരീരം തളർന്നുപോയ കുഞ്ഞ് മാസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല..


പിന്നീട് വീട്ടിൽ തന്നെ എയർകണ്ടീഷണർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കി വെന്റിലേറ്റർ സഹായത്തോടെ മാതാപിതാക്കൾ മകനെ പരിചരിക്കുകയായിരുന്നു. ഏകദേശം 50 ലക്ഷം രൂപയോളം ചികിത്സയ്ക്കായി ഈ കുടുംബം ചെലവാക്കി. മകൻ എന്നെങ്കിലും തങ്ങളെ വിളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീനിവാസും മാധവിയും. എന്നാൽ ആ പ്രതീക്ഷകൾ അസ്തമിച്ചുകൊണ്ട് ഒടുവിൽ മണിതേജ വിടവാങ്ങി..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.