കണ്ണാടിപ്പറമ്പ്: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ റാഗിംഗ് വിഷയത്തിലും പൊതുമുതൽ നശിപ്പിച്ചതിലും സ്‌കൂൾ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ.
കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ റാഗിംഗ് ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥികളെ മാതൃകാപരമായ ശിക്ഷാനടപടികൾക്ക് വിധേയമാക്കണമെന്നും, സ്‌ളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ അടിയന്തര ഇടപെടൽ വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കൂടാതെ, വിദ്യാലയങ്ങളിലെ ടോയ്‌ലറ്റ് ക്ലോസറ്റുകളും മറ്റും നശിപ്പിച്ച വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. സ്കൂളിലെ ഇത്തരം ഗുരുതരമായ വിഷയങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കാത്ത പിടിഎ കമ്മിറ്റിയുടെ നിലപാടുകൾ അവസാനിപ്പിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഡിവൈഎഫ്ഐ, എസ്.എഫ്.ഐ ഭാരവാഹികൾ സ്‌കൂൾ അധികൃതരെ നേരിൽക്കണ്ട് സംസാരിച്ചു.
ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് മേഖലാ സെക്രട്ടറി പി.പി. അഭിജിത്ത്, മേഖല ട്രഷറർ ശരത്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നന്ദകിഷോർ, പ്രസിഡണ്ട് അവിനാഷ്, ഡിവൈഎഫ്ഐ പ്രവർത്തകരായ അഖിൽ ടി., ശ്രീരാഗ്, കെ. പ്രയാഗ്, അഖിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Comments
Post a Comment