കണ്ണൂർ : കലാസമിതി, കലാകാര സംഗമം സംഘടിപ്പിച്ചു.
കണ്ണൂർ:
കേരള സംഗീത നാടക അക്കാദമി കണ്ണൂർ ജില്ല കേന്ദ്ര കലാസമിതിയുടെ ആഭിമുഖ്യത്തിൽ കലാസമിതി, കലാകാര സംഗമം കണ്ണൂർ ജവഹർ ലൈബ്രററി ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
നൂറ് കണക്കിന് കലാകാരന്മാരും കലാസമിതി സംഘാടകരും പങ്കെടുത്ത സംഗമം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കലാസമിതി ജില്ലാ പ്രസിഡണ്ട് ടി വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടക പ്രവർത്തകൻ രാജ്മോഹൻ നീലേശ്വരം, ജവഹർ ലൈബ്രറി വർക്കിംഗ് ചെയർമാൻ എം.രത്നകുമാർ, ശ്രീധരൻ സംഘമിത്ര, ഇ.മോഹനൻ കുറ്റിക്കോൽ എന്നിവർ സംസാരിച്ചു.
സംഗീത നാടക അക്കാദമി അഫിലിയേഷൻ ഉള്ള നിലവിൽ സജീവമായി കലാ-സാംസ്കാരിക പ്രവർത്തനം നടത്തുന്ന ജില്ലയിലെ പത്ത് കലാസമിതികൾക്ക് ബെസ്റ്റ് പർഫോമൻസ് അവാർഡും നാടകരംഗത്ത് സജീവമായി നിൽക്കുന്ന പതിനാല് മുതിർന്ന കലാകാരന്മാർക്കുള്ള ആദരവും കരിവെളളൂർ മുരളി നിർവഹിച്ചു. എം.കെ.എൻ കയരളവും കുഞ്ഞികൃഷ്ണൻ ചെറുപഴശ്ശിയും മറുപടി പ്രസംഗം നടത്തി.
കുഞ്ഞു നാടൻപാട്ട് കലാകാരി പൊന്നാമ്പലയും കൂട്ടുകാരും അവതരിപ്പിച്ച നാടൻ പാട്ടരങ്ങും അരങ്ങേറി.



Comments
Post a Comment