കാർ വാഷർ ഉപയോഗിക്കുന്നതിനിടെ അപ്രതീക്ഷിത ദുരന്തം, വീട്ടുമുറ്റത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി, രക്ഷിക്കാനോടിയ പിതാവിനും പരിക്കേറ്റു
മംഗലംഡാം: വീടിന് മുൻവശം വൃത്തിയാക്കുന്നതിനിടെ കാർ വാഷറിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചിറ്റടി മാപ്പിളപ്പൊറ്റ റോഡിൽ ചീളി വള്ളിക്കാട്ടുകുഴിയിൽ ലൂക്കോസിൻ്റെ മകൻ ലിറ്റോ (31) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയായിരുന്നു ദാരുണമായ സംഭവം.
വീട്ടുമുറ്റത്തെ മതിൽക്കെട്ടിലെ പുല്ല് കാർ വാഷർ ഉപയോഗിച്ച് നീക്കം ചെയ്യുന്നതിനിടെയാണ് ലിറ്റോയ്ക്ക് ഷോക്കേറ്റത്. മലർന്നു കിടക്കുന്ന നിലയിൽ മകനെ കണ്ട പിതാവ് ലൂക്കോസ് ഉടൻ അടുത്തേക്ക് ഓടിച്ചെന്നെങ്കിലും അദ്ദേഹത്തിനും ചെറിയ രീതിയിൽ ഷോക്കേറ്റു. ഉടൻ തന്നെ ലിറ്റോയെ ഇരട്ടകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments
Post a Comment