കുവെെറ്റില്‍ നഴ്‌സായിരുന്ന തൊടുപുഴ സ്വദേശിനി രാജി സുനീഷ് അന്തരിച്ചു, മരണം അസുഖബാധിതയായി ചികിത്സയിലിരിക്കെ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രൈവറ്റ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്ന ഇടുക്കി തൊടുപുഴ സ്വദേശിനി രാജി സുനീഷ് (44) നിര്യാതയായി. അസുഖബാധിതയായി ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ആയിരുന്നു അന്ത്യം. തൊടുപുഴ ആലക്കോട് തോട്ടുംകര കുടുംബാംഗമാണ്..
കഴിഞ്ഞ 7 മാസമായി കുവൈറ്റിൽ നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഒരാഴ്ചയായി അസുഖബാധിതയായതിനെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയില്‍ ആയിരുന്നു. ഇടുക്കി അസോസിയേഷൻ വിമൻസ് എക്സിക്യൂട്ടീവ് അംഗങ്ങൾ ആശുപത്രിയിൽ ഇവരെ സന്ദർശിച്ചിരുന്നു..
പ്രവാസലോകത്തേക്ക് എത്തുന്നതിന് മുൻപ് നാട്ടിൽ തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ദീർഘകാലം നഴ്‌സായി രാജി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രിയപ്പെട്ട സഹപ്രവർത്തകയുടെ വേർപാട് തൊടുപുഴയിലെ ആരോഗ്യപ്രവർത്തകർക്കിടയിലും വലിയ സങ്കടമുണ്ടാക്കിയിട്ടുണ്ട്. നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികൾക്ക് ശ്രമങ്ങള്‍ തുടരുന്നു..

Comments
Post a Comment