ഇടിമിന്നലേറ്റ് യുവാവ് മരിച്ചു




 പരപ്പനങ്ങാടിയിലെ വിനോദസഞ്ചാര കേന്ദ്രമായ ന്യൂകെട്ടിൽ ഇരിക്കുമ്പോള്‍ പെട്ടെന്ന് ഇടിമിന്നല്‍ ഏല്‍ക്കുക ആയിരുന്നു, ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും 24 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാനായില്ല...


പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കോട്ടന്തല സ്വദേശിയായ പാലക്ക പറമ്പിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് ആസിഫ് (24) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ മിന്നലിലാണ് അപകടം സംഭവിച്ചത്..


പരപ്പനങ്ങാടിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ന്യൂകെട്ടിൽ ഇരിക്കുമ്പോഴാണ് ആസിഫിന് മിന്നലേറ്റത്. പ്രദേശത്ത് ആ സമയത്ത് അതിശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മിന്നലേറ്റ ഉടൻ തന്നെ ആസിഫിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല..


നാടിനെ നടുക്കിയ സംഭവത്തിന് പിന്നാലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്കും വിശദമായ പരിശോധനകള്‍ക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കനത്ത മഴയും മിന്നലും തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.