കൊല്ലത്ത് നടുക്കുന്ന സംഭവം, ഫോൺ വഴി തന്റെ ഭാര്യയെ ശല്യം ചെയ്തു, സംസാരിക്കാൻ വിളിച്ചുവരുത്തി യുവാവിനെ ഉപദ്രവിച്ചു ദമ്പതികള്‍. മര്‍ദ്ദനമേറ്റ യുവാവ് മരണത്തിന് കീഴടങ്ങി...
കൊല്ലം: ഫോണിലൂടെ യുവതിയെ നിരന്തരം ശല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ മർദിച്ചു ജീവനെടുത്തു. കൊട്ടിയം ഉമയനല്ലൂർ സ്വദേശി ദിലീപ് (42) ആണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ സ്വദേശി വരുൺ (30), ഭാര്യ സോന എന്നിവരെ പാരിപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു..
വേളമാനൂർ സ്വദേശിനിയായ യുവതിക്ക് ദിലീപ് ഫോണിലൂടെ നിരന്തരം സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തിയിരുന്നു. യുവതി ഈ വിവരം ഭർത്താവായ വരുണിനെ അറിയിച്ചു. തുടർന്ന് ഞായറാഴ്ച ഉച്ചയോടെ ദിലീപിനെ സംസാരിക്കാനായി വരുൺ വിളിച്ച് വരുത്തുകയായിരുന്നു. തന്റെ സുഹൃത്ത് വാടകയ്ക്ക് താമസിക്കുന്ന ഉളിയനാടുള്ള വീടിന് സമീപത്തേക്കാണ് ദിലീപിനെ വിളിച്ചത്..
സ്ഥലത്തെത്തിയ ദിലീപിനെ വരുണും ഭാര്യയും ചേർന്ന് ചോദ്യം ചെയ്യുകയും തുടർന്ന് ഉപദ്രവിക്കുക ആയിരുന്നു. ദിലീപ് സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃത്യത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്..

Comments
Post a Comment