ജോലിക്കിടെ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നം, തിരുവല്ല സ്വദേശിനി സവിത സോമൻ വിടവങ്ങി, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

 



തിരുവല്ല: ജോലി ആവശ്യത്തിനായി ഇസ്രായേലിലായിരുന്ന തിരുവല്ല സ്വദേശിനി സവിത സോമൻ ഹൃദയാഘാതം മൂലം അന്തരിച്ചു. ഇസ്രായേലിലെ കിര്യാത്ത് ഓനോ നഗരത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം..


ദീർഘകാലമായി ഇസ്രായേലിൽ പ്രവാസിയായിരുന്ന സവിത, തന്റെ കഠിനാധ്വാനം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും സഹപ്രവർത്തകർക്കിടയിലും, സുഹൃത്തുക്കൾക്കിടയിലും ഏറെ പ്രിയങ്കരയായിരുന്നു.

​സവിതയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രവാസി മലയാളികളും നാട്ടിലെ ബന്ധുക്കളും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.