ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർത്ഥിനി മരിച്ചു.
സഞ്ചരിച്ചിരുന്ന കാറിന് മുന്നില്‍ ഉണ്ടായിരുന്ന വാഹനം പെട്ടെന്ന് തിരിഞ്ഞതോടെ നിയന്ത്രണം നഷ്ടപെട്ട് അതിലേക്ക് ഇടിച്ചു കയറുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു...
ചെന്നൈ: കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർത്ഥിനി മരിച്ചു. വടക്കഞ്ചേരി മൂലങ്കോട് കാവുങ്കൽ വീട്ടിൽ എൻ. വിജയകുമാറിന്റെയും, വിജയകുമാരിയുടെയും മകൾ ജിനു (21) ആണ് മരിച്ചത്. ചെന്നൈ അംബേദ്കർ ഗവൺമെന്റ് നിയമ കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിനി ആയിരുന്നു..
ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെ അണ്ണാ സർവകലാശാലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കോളേജ് പരിപാടിയിൽ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടിലാക്കി മടങ്ങുകയായിരുന്നു ജിനുവും സഹപാഠികളായ പ്രിയ, ജഗദീപ്, ആർത്തിപ് എന്നിവർ. ഇവർ സഞ്ചരിച്ചിരുന്ന കാറിന് മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് തിരിഞ്ഞതോടെ നിയന്ത്രണം വിട്ട വിദ്യാർത്ഥികളുടെ കാർ അതിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്ന് തെറിച്ചുവീണ ജിനുസംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സഹപാഠികൾക്കും, മറ്റൊരു കാറിന്റെ ഡ്രൈവർ വെങ്കിടേഷിനും പരിക്കേറ്റു. ഇവരെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്കാരം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ നടന്നു..

Comments
Post a Comment