പള്ളിക്കുന്ന് : സമാധാന ദീപവും യുദ്ധ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
പള്ളിക്കുന്ന്: യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധം മാനവരാശിക്ക് ആപത്ത് ഇനിയും വേണ്ട ഈ വിനാശകാരിയായ യുദ്ധം.സമാധാനം ആഹ്വാനം ചെയ്തുകൊണ്ട് സമാധാന ദീപം തെളിയിച്ച് യുദ്ധ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് നികേത് നാറാത്ത് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ആഷിത്ത് അശോകൻ,മൻഷൂഖ്.കെ.എൻ,അജിത്ത് വി.പി, അവിന, രാഗേഷ് ബാലൻ,സജേഷ് കെ, സജീഷ് ജി, നിജയ് പി കെ എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment