ഓട്ടോയിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കവെ സ്കൂൾ വാൻ ഇടിച്ചുതെറിപ്പിച്ചു, വേങ്ങരയിൽ 6ാം ക്ലാസുകാരൻ ദാരുണാന്ത്യം.

 



ഓട്ടോയിൽ നിന്നിറങ്ങി റോഡ് മുറിച്ച് കടക്കവെ സ്കൂൾ വാൻ ഇടിച്ചുതെറിപ്പിച്ചു, വേങ്ങരയിൽ 6ാം ക്ലാസുകാരൻ ദാരുണാന്ത്യം. ഒരു നിമിഷത്തെ അശ്രദ്ധ കവർന്നത് പിഞ്ചുജീവനെ...


​വേങ്ങര: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂൾ വാൻ ഇടിച്ച് 6ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശി മോയൻ ഇസ്മായിലിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ ആണ് മരിച്ചത് 12 വയസ്സായിരുന്നു പ്രായം. ഇന്ന് വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.


വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിലെ വിദ്യാർത്ഥിയായ റിസ്‌വാൻ, ഓട്ടോയിൽ നിന്നിറങ്ങി റോഡിന്റെ മറുഭാഗത്തേക്ക് നടക്കുകയായിരുന്നു. ഈ സമയം എതിർദിശയിൽ നിന്നെത്തിയ അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാൻ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് റിസ്‌വാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല. സംഭവത്തിൽ വേങ്ങര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.