തന്റെ സ്വപ്നമായ ബിരുദദാനത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാര്‍ത്ഥിനി സവിത ഷാൻ അന്തരിച്ചു
വാഷിങ്ടൺ: അമേരിക്കയിലെ ടെക്‌സസിൽ ബാറിന് പുറത്തുണ്ടായ ദാരുണമായ വെടിവയ്പ്പിൽ ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി ഉൾപ്പെടെ 4 പേർ മരണപ്പെട്ടു. ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ വിദ്യാർത്ഥിനിയും സജീവ വിദ്യാർത്ഥി നേതാവുമായ സവിത ഷാൻ (21) ആണ് മരിച്ചത്. ബിരുദദാനത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സവിതയെ മരണം തട്ടിയെടുത്തത്..
ഓസ്റ്റിനിലെ 'ബാക്ക്യാർഡ് ബിയർ ഗാർഡനിൽ' പുലർച്ചെ 1.59ഓടെയാണ് അക്രമണം നടന്നത്. പ്രതിയായ സെനഗൽ സ്വദേശി എൻഡിയാഗ ഡയഗ്‌നെ (45) കാറില്‍ എത്തിയ ശേഷം തോക്ക് ഉപയോഗിച്ച് ആൾക്കൂട്ടത്തിന് നേരെ തുരുതുരാ വെടിയുതിർക്കുക ആയിരുന്നു. സവിതയെ കൂടാതെ ഹാരിങ്ടൺ, ഷാൻ എന്നിവരാണ് മരിച്ച മറ്റ് 2 പേരെന്ന് ഓസ്റ്റിൻ പോലീസ് ചീഫ് ലിസ ഡേവിസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്തു വെച്ച് തന്നെ പ്രതിയെ പോലീസ് കീഴിപെടുത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രമണത്തില്‍ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ ഭൂരിഭാഗവും സർവകലാശാലാ വിദ്യാർത്ഥികളാണ്. പരിക്കേറ്റ 3 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സവിതയുടെ ആകസ്മിക വേർപാട് ഓസ്റ്റിനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ വലിയ ഞെട്ടലും വേദനയും ഉണ്ടാക്കിയിട്ടുണ്ട്..

Comments
Post a Comment