വിനോദയാത്രയ്‌ക്കായി വാഗമണ്ണിലെത്തിയ യുവാവ് കയത്തിൽ വീണ് മുങ്ങിമരിച്ചു.

 


സുഹൃത്തുക്കളോടൊപ്പം വാഗമണ്ണിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം, നാരകക്കാനം ഡബിൾകട്ടിംഗ് സ്വദേശി സിറിളിന് നാടിൻ്റെ വിടവാങ്ങൽ...


വാഗമൺ: വിനോദയാത്രയ്‌ക്കായി വാഗമണ്ണിലെത്തിയ യുവാവ് കയത്തിൽ വീണ് മുങ്ങിമരിച്ചു. ഇടുക്കി നാരകക്കാനം ഡബിൾകട്ടിംഗ് സ്വദേശി പറപ്പനാൽ ബെന്നി ഫ്രാൻസിസിൻ്റെ മകൻ സിറിൾ (26) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.45ന് ആയിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.


എറണാകുളത്തെ സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്ന സിറിൾ, തന്റെ ജിമ്മിലെ സുഹൃത്തുക്കളും, അവരുടെ കുടുംബാംഗങ്ങളുമൊത്താണ് വിനോദസഞ്ചാരത്തിനായി വാഗമണ്ണിലെത്തിയത്. കുളിക്കാനായി കയത്തിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.