കുറുമാത്തൂർ : കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്, ഡ്രൈവർക്കെതിരെ കേസ്
കാറിടിച്ച് സ്ക്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. ചെങ്ങളായി കൊയ്യത്തെ കോട്ടമുള്ളപുരയിൽ കെ.പി.കരുണാകരൻ(60) ഭാര്യ അജിതകുമാരി(50) എന്നിവർക്കാണ് പരിക്കേറ്റത്.
ഫിബ്രവരി 19 ന് രാത്രി 7.15 നായിരുന്നു അപകടം. ഇരുവരും കൊയ്യത്തെ വീട്ടിലേക്ക് കെ.എൽ-59 കെ.8832 നമ്പർ സ്‌കൂട്ടറിൽ പോകവെ ബാവുപ്പറമ്പ് ഭാഗത്തെ പോക്കറ്റ് റോഡിൽ നിന്നും അമിതവേഗതയിൽ വന്ന കെ.എൽ-13 എ.ജി-1660 കാർ ഇരുവരേയും ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാർ ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തു.

Comments
Post a Comment