പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റപ്പണി പുരോഗമിക്കുന്നു; മാർച്ച് 25-ഓടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് പി.ഡബ്ല്യു.ഡി.

 


പാപ്പിനിശ്ശേരി മേൽപ്പാലത്തിലെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കെ.വി സുമേഷ് എം.എൽ.എ മേൽപ്പാലം സന്ദർശിച്ച് പ്രവൃത്തികൾ വിലയിരുത്തുകയും പണികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

നിലവിലെ ടാറിംഗ് പാളി ജെ.സി.ബി ഉപയോഗിച്ച് പൂർണമായും ഇളക്കിമാറ്റിയുള്ള പരിശോധനയിൽ ആദ്യം കണക്കാക്കിയതിലും ഇരട്ടി കേടുപാടുകൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വളരെ വ്യാപകമായ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടക്കുന്നത്. പണികൾ വേഗത്തിൽ പൂർത്തിയാക്കി മാർച്ച് 25-ഓടെ പാലം തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പി.ഡബ്ല്യു.ഡി അധികൃതർ അറിയിക്കുന്നത്.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.