ഗള്‍ഫ് മേഖലയിലെ ലുലു സ്റ്റോറുകളില്‍ വില കൂട്ടില്ലെന്ന് എംഎ യൂസഫലി, അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല.
ഇറാന്‍റെ ആക്രമണം; ഗള്‍ഫ് മേഖലയിലെ ലുലു സ്റ്റോറുകളില്‍ വില കൂട്ടില്ലെന്ന് എംഎ യൂസഫലി, അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല
ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ദൈനംദിന ഉല്‍പ്പന്നങ്ങള്‍ സ്റ്റോറുകളിലും ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളിലും തടസ്സമില്ലാതെ ലഭ്യമാണ്. 26-ലധികം രാജ്യങ്ങളിലായുള്ള ലുലുവിന്റെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രങ്ങള്‍ വഴി ഉല്‍പ്പന്നങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പാക്കുന്നുണ്ട്. അതിനാല്‍ ഉല്‍പ്പന്നങ്ങളുടെ കുറവോ വിതരണ തടസ്സമോ ഉണ്ടാകില്ല. വിപണിയില്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ലുലു ഗ്രൂപ്പ് ശ്രദ്ധ നല്‍കുന്നുണ്ട്. റമദാൻ സമയത്തും വിലവർധനവ് ഉണ്ടാകില്ലെന്നും വിലസ്ഥിരത ഉറപ്പാക്കിയിട്ടുണ്ടെന്നും ഗ്രൂപ്പ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലെ ലുലു സ്റ്റോറുകളുടെ പ്രവർത്തനം 24 മണിക്കൂറായി നീട്ടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അതത് രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളുമായി ലുലു ഗ്രൂപ്പ് നിരന്തരം കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും എം.എ യൂസഫലി പറഞ്ഞു...👏👏👍
"പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികൾക്കും പൊതുജനങ്ങൾക്കും താങ്ങായി നിൽക്കുന്ന അങ്ങയുടെ കരുതലിന് നന്ദി. വിപണിയിൽ വിലക്കയറ്റം തടയാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള അങ്ങയുടെ ഈ തീരുമാനം ഏറെ മാതൃകാപരമാണ്."..🙏👏
M. A. Yusuff Ali
Managing director of Lulu Hypermarket

Comments
Post a Comment