Posts

Showing posts from February, 2025

CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി കരിങ്കൽ കുഴി ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി.

Image
  കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനക്കെതിരെ CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി കരിങ്കൽ കുഴി ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി. കെ. രാമകൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു.

പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം കോടികളുടെ തട്ടിപ്പ്; കൊളച്ചേരി, മയ്യിലിലും നാറാത്തും നിരവധി പേരുടെ പണം പോയി

Image
  മൂവാറ്റുപ്പുഴ:-വലിയ കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. ഇടുക്കി തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കലത്ത് കാവ് ക്ഷേത്രത്തിന് സമീപം ചൂരകുളങ്ങര വീട്ടിൽ അനന്ദു കൃഷ്ണ‌ (26) നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്പെക്‌ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്‌. മുവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത മൂന്ന് തട്ടിപ്പ് കേസിലെ പ്രതി ആണ് അനന്ദു. കണ്ണൂർ ജില്ലയിലും നിരവധി പേർക്കാണ് പണം നഷ്‌ടമായത്. കൊളച്ചേരി, മയ്യിൽ പ്രദേശങ്ങളിലും നിരവധി സ്ഥലങ്ങളിലും പണം നഷ്‌മായിറ്റുണ്ട്. അറുപതിനായിരം രൂപയാണ് ഒരു ടൂവിലറിന്ന് വനിതകളിൽ നിന്ന് പിരിച്ചെടുത്തത്. മയ്യിൽ പോലിസ് സ്റ്റേഷനിൽ ഇത് വരെ ആരും പരാതി നൽകിയില്ല.വളപ്പട്ടണം പോലീസ് സ്റ്റേഷനിൽ 88 പരാതികളാണ ഇന്നലെ നൽകിയത് മുവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്ന പേരിൽ മുവാറ്റുപുഴ ബ്ലോക്കിന് കീഴിൽ പ്രതി ഒരു സൊസൈറ്റിയുണ്ടാക്കി. സൊസൈറ്റി അംഗങ്ങളെ കൊണ്ട് ഇയാൾ ഉണ്ടാക്കിയ കൺസൽട്ടൻസിയിലേക്ക് ടു വീലർ നൽകാം എന്ന് പറഞ്ഞുകൊണ്ട് പണം നിക്ഷേപിപ്പ...

കണ്ണൂർ : കലാ- സാംസകാരിക പ്രവർത്തക സംഗമം നടത്തി

Image
കണ്ണൂർ: സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ കലാ- സാംസ്കാരിക പ്രവർത്തക സംഗമം നടത്തി. സംഗമം ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ 58 വർഷത്തിലേറെക്കാലം നാടകകലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഹരിദാസ് ചെറുകുന്നിന് ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. മുൻ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി ചെയർമാൻ  കെ.പി. ജയബാലൻ മുഖ്യാതിഥിയായി. ഫൗണ്ടേഷൻ ഭരണ നിർവ്വഹണ മേധാവി ജി. വിശാഖൻ, ആർട്ടിസ്റ്റ് ശശികല, സി. അനിൽകുമാർ, ടി.കെ. സരസമ്മ, ഹരിദാസ് ചെറുകുന്ന് എന്നിവർ പ്രസംഗിച്ചു.

കമ്പിൽ കടവ് സ്വദേശി പുതിയ പുരയിൽ നഫീസ നിര്യാതയായി

Image
കമ്പിൽ കടവ് സ്വദേശി പുതിയ പുരയിൽ നഫീസ 59 വയസ്സ് നിര്യാതയായി ഭർത്താവ് : പരേതനായ കുഞ്ഞി മൊയ്‌ദീൻ പാമ്പുരുത്തി. മക്കൾ : സലാം, മൻസൂർ,മുഹമ്മദ്, അനീസ്, മുനീർ, സുമയ്യ. മരുമക്കൾ : കമറുനിസ,മുബീന, ഫർസാന, നാഷിദാ, മുഹ്സിന, സമദ് മണലിൽ(നാറാത്ത് ). സഹോദരങ്ങൾ :മുഹമ്മദ്‌, അഹമദ്, ഷാദുലി, മുസ്തഫ, ബഷീർ. കബറടക്കം ഇന്ന് 02.02.2025 ഞായർ ഉച്ചക്ക് ഒരു മണിക്ക് കമ്പിൽ മൈതാനിപ്പള്ളി കബർസ്ഥാനിൽ.

കണ്ണൂർ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി യുവാവ് മരണപ്പെട്ടു.

Image
  ചെറുപുഴ:കപ്പ ബിരിയാണി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുരുങ്ങി നിർമ്മാണ തൊഴിലാളിയായ യുവാവ് മരണപ്പെട്ടു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെയും പരേതയായ റോസമ്മയുടെയും മകൻ ജോബി ചാക്കോ (43)യാണ് മരിച്ചത്. ചെറുപുഴ രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ച് ഇന്നലെ രാത്രിയിലാണ് സംഭവം. ബന്ധുവായകുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി. ഇന്നലെ രാത്രി 8 മണിക്ക് വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പെടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് പ്രാഥമിക നിഗമനം. ഉടൻ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ. സിനി. മക്കൾ: ആൽവിൻ, പൊന്നു, അന്ന. സഹോദരങ്ങൾ: അമ്പിളി, ബിന്ദു. ചെറുപുഴ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.

കൊളച്ചേരി: ലഹരിക്കെതിരെ കൊളച്ചേരിയിൽ മുസ്‌ലിം യൂത്ത് ലീഗ് വൺ മില്യൺ ഷൂട്ടും പ്രതിജ്ഞയും

Image
   കൊളച്ചേരി: സാമൂഹ്യ സന്തുലനാവസ്ഥയെ തകിടം മറിച്ച് വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ജനമനസ്സുകളെ ഉണർത്താൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ബോധവത്കരണ പരിപാടിയായ വൺ മില്യൺ ഷൂട്ടും ലഹരിവിരുദ്ധ പ്രതിജ്ഞയും കൊളച്ചേരി പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്നു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് കെപി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.നിരവധി യുവാക്കളും വിദ്യാർത്ഥികളും ഷൂട്ടൗട്ട് മത്സരത്തിൽ പങ്കാളികളായി ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. മുസ് ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഷൂട്ടൗട്ട് മത്സര വിജയികൾക്കുള്ള ഉപഹാര വിതരണം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ പി അബ്ദുൽ സലാം, പി വി വൽസൻ മാസ്റ്റർ എന്നിവർ നിർവഹിച്ചു    പി പി മുഹമ്മദ് കുഞ്ഞി, ജംഷീർ മാസ്റ്റർ, അന്തായി ചേലേരി, സുനിൽകുമാർ, മുജീബ് റഹ്മാൻ കമ്പിൽ സംസാരിച്ചു.  ലത്തീഫ് പള്ളിപ്പറമ്പ, സവാദ് നൂഞ്ഞേരി, ദാവൂദ് ചേലേരി, ഇസ്മായിൽ കായച്ചിറ, നൗഫൽ പന്ന്യങ്കണ്ടി നേതൃത്വം നൽ...

തൃച്ചംബരം താമസിക്കുന്ന എസ് മമ്മു ഹാജി നിര്യാതനായി

Image
 തൃച്ചംബരം താമസിക്കുന്ന എസ് മമ്മു ഹാജി (ബദരിയ )  നിര്യാതനായി.

കമ്പിൽ: എസ് വൈ എസ് സോൺ കൗൺസിൽ നാളെ

Image
  കമ്പിൽ. ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് കമ്പിൽ സോൺ യൂത്ത് കൗൺസിൽ ഇന്ന് വൈകുന്നേരം 6 :30 മണിക്ക് പള്ളിപ്പറമ്പ് മർകസുൽ ഇർശാദിയ്യയിൽ നടക്കും. സോൺ പ്രസിഡന്റ് നസീർ സഅദി കയ്യങ്കോടിന്റെ അധ്യക്ഷതയിൽ ജില്ലാ ദഅവ പ്രസിഡണ്ട് ശറഫുദ്ദീൻ അമാനി മണ്ണൂർ ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സാമൂഹിക നിർമ്മാണം ജില്ലാ സാംസ്കാരികം സെക്രട്ടറി പി സി മഹ്മൂദ് മാസ്റ്ററും , നമ്മുടെ പ്രബോധനം സോൺ കൺട്രോളർ ശറഫുദ്ദീൻ അമാനിയും അവതരിപ്പിക്കും. കൗൺസിൽ നടപടികൾക്ക് ജില്ലാ ഓർഗനൈസേഷൻ സെക്രട്ടറി റശീദ് കെ മാണിയൂർ നേതൃത്വം നൽകും. പ്രവർത്തന റിപ്പോർട്ട് ജുബൈർ മാസ്റ്ററും സാമ്പത്തിക റിപ്പോർട്ട് മിദ് ലാജ് സഖാഫിയും അവതരിപ്പിക്കും. ജില്ലാ സാമൂഹികം സെക്രട്ടറി അംജദ് മാസ്റ്റർ പാലത്തുങ്കര ചർച്ചക്ക് നേതൃത്വം നൽകും. ഇബ് റാഹീം മാസ്റ്റർ പാമ്പുരുത്തി. ഇഖ്ബാൽ ബാഖവി വേശാല, മുഹമ്മദ് സാലിം പാമ്പുരുത്തി, അബ്ദുൽ ഖാദർ ജൗഹരി, മുനീർ സഖാഫി, മുഈനുദ്ദീൻ സഖാഫി, അബ്ദുൽ അസീസ് മാസ്റ്റർ, ഉമർ സഖാഫി, അശ് റഫ് ചേലേരി, ഉവൈസ് ആർ, നൗശാദ് മൗലവി തരിയേരി പ്രസംഗിക്കും.

കരിമ്പം : ആരോഗ്യ വകുപ്പ്​ ജീവനക്കാരിയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം നടത്തണം -കെ.ജി.ഒ.യു.

Image
   തളിപ്പറമ്പ്: കുടിയാന്മല കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്ക് കരിമ്പം ഒറ്റപ്പാല നഗറിലെ കെ.പി. ഉഷാകുമാരി ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ല പ്രസിഡന്റ് കെ.പി. ഗിരീഷ് കുമാർ, ജില്ല സെക്രട്ടറി പ്രഫ. അനീസ് മുഹമ്മദ് എന്നിവർ പ്രസ്താവനയിൽ ആവശ്യ​പ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടിയെടുക്കണം. ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ എൻ.എച്ച്.എം ഫണ്ട് വിനിയോഗിച്ചതിലെ ക്രമക്കേട് സംബന്ധിച്ച ഉഷാകുമാരിയുടെ പരാതിയും വിരമിക്കാൻ ചുരുങ്ങിയ ദിവസങ്ങളും ബാക്കിനിൽക്കെ സ്ഥലം മാറ്റിയതും സർവീസിൽ നിന്ന് വി.ആർ.എസ് നൽകി വിരമിക്കാനുള്ള അപേക്ഷയിൽ കാലതാമസം വരുത്താൻ ഇടയാക്കിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇവർ ആത്​മഹത്യ ചെയ്യാൻ കാരണം മേൽ ഉദ്യോഗസ്ഥരുടെ പീഡനമാണെന്ന്​ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മൻമോഹൻ സിംഗ് അനുസ്മരണവും സ്നേഹ സംഗമവും നടത്തി

Image
   അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗ് അനുസ്മരണവും സ്നേഹസംഗമവും നടത്തി, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് വക്താനം ഉദ്ഘാടനം ചെയ്തു, അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ്((UWEC)കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എൻ ആർ മായൻ മൻമോഹൻ സിംഗ് അനുസ്മരണ പ്രഭാഷണം നടത്തി,ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി വി സന്തോഷ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച തൊഴിലാളികളെ ആദരിച്ചു, യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് റിൻസ് മാനുവൽ, കെഎസ്‌യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് അമൽ തോമസ്, ശ്രീജേഷ്, അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ അസംബ്ലി പ്രസിഡണ്ട് ശ്രീജേഷ് സ്കറിയ മൈലാടൂർ,ജില്ലാ വൈസ് പ്രസിഡന്റ്‌ ജി ബാബു,ആർ പി, നാസർ, സിസ്റ്റർ ജീന, സിസ്റ്റർ ലില്ലി, തഹിറ എം എന്നിവർ പ്രസംഗിച്ചു, പരിപാടിയോട് അനുബന്ധിച്ച് ചൊവ്വ പ്രത്യാശ ഭവനിലെ അന്തേവാസികൾക്ക് സ്നേഹവിരുന്ന് നൽകി 

തളിപ്പറമ്പിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട; 48 ഗ്രാം എംഡിഎംഎ യുമായി മൂന്ന് യുവാക്കൾ പിടിയിൽ.

Image
  തളിപ്പറമ്പ്:  തളിപ്പറമ്പ എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എബി തോമസു൦ സംഘവും തളിപ്പറമ്പ് ടൗണിലുള്ള ലോഡ്ജിൽ നടത്തിയ റെയിഡിലാണ് 48 ഗ്രാം  എം ഡി എം എ യുമായി 3 പേർ പിടിയിലായത്.  കണ്ണൂർ പുതിയങ്ങാടി സ്വദേശി ഷുഹൈൽ ( 36), മലപ്പുറം എടപ്പാൾ സ്വദേശികളായ മുബ്സീർ ( 25) , രാജേഷ് ( 36) എന്നിവരാണ് പിടിയിലായത് . ഇവർ ലോഡ്ജിൽ മുറിയെടുത്ത് ചെറിയ പേക്കറ്റുകളിലാക്കി മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിച്ചുകൊടുകയാണ് പതിവ് . ഇവരിൽ നിന്നും മൂന്ന് മൊബൈൽ ഫോൺ, ഉപയോഗിക്കുന്ന ഗ്ലാസ്‌ ട്യൂബുകൾ , പണം എന്നിവ കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ മലപ്പട്ടത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌ . അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ മലപ്പട്ടം , അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി പി മനോഹരൻ, പ്രിവൻ്റീവ് ഓഫീസർ  കെ വി നികേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം വി ശ്യാംരാജ്, എം കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം പ്രകാശൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു .

കണ്ണാടിപ്പറമ്പ്: മുത്തപ്പൻ ക്ഷേത്രത്തിനു സമീപം പുളുക്കൂൽ വീട്ടിൽ കണ്ണൻ നായർ നിര്യാതനായി.

Image
  കണ്ണാടിപ്പറമ്പ്: മുത്തപ്പൻ ക്ഷേത്രത്തിനു സമീപം പുളുക്കൂൽ വീട്ടിൽ കണ്ണൻ നായർ നിര്യാതനായി. 98 വയസ്സായിരുന്നു. ഭാര്യ: പരേതയായ പാർവതി മക്കൾ: ഉഷ, ഗീത, വിജയൻ ( വിദേശം), പ്രസന്ന, ഗണേശൻ, ജയ, പരേതയായ വത്സല, രാജേന്ദ്രൻ. മരുമക്കൾ: പവിത്രൻ, രാമൻ, ചന്ദ്രൻ, സതീശൻ, പ്രീത, സീമ,ലത,  സംസ്‌കാരം നാളെ ഞായറാഴ്ച‌ ഉച്ചക്ക് 12 ന് ചേലേരി സമുദായ ശ്‌മശാനത്തിൽ

നാറാത്ത് : ശുഹൈബ് ഏഴാം രക്തസാക്ഷി ദിനത്തോടാനുബന്ധിച്ച് ജില്ലാതല കമ്പവലി മത്സരം നാളെ.

Image
  ശുഹൈബ് ഏഴാം രക്തസാക്ഷി ദിനത്തോടാനുബന്ധിച്ച് ജില്ലാതല കമ്പവലി മത്സരം നാളെ.  നാറാത്ത് പഞ്ചായത്ത് മിനി സ്റ്റേഡിയം ഓണപ്പറമ്പിൽ വച്ച് നടത്തുന്നു.  ഉദ്ഘാടനം: റിജിൽ മാക്കുറ്റി (കെപിസിസി മെമ്പർ )  സമ്മാനദാന ചടങ്ങ് : രജിത്ത് നാറാത്ത്.(ഡിസിസി ജനറൽ സെക്രട്ടറി

റാഗിങ്ങിനെ തുടർന്ന് വിദ്യാർഥിയുടെ മരണം: സ്‌കൂളിന്റെ വാദങ്ങൾ തള്ളി കുടുംബം.

Image
തൃപ്പൂണിത്തുറ: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ് ഫ്ലാറ്റിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ മാതാവ് റജ്ന യുടെ പരാതിയിൽ പൊലീസ് വിശദ അന്വേഷണം ആരം ഭിച്ചു. തൃക്കാക്കര എ.സി.പി പി.വി. ബേബി ഹിൽപാല സ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. കുട്ടി മരിച്ച ത് 15നാണ്. മറ്റ് വിവരങ്ങൾ കിട്ടിയതുകൊണ്ട് വിശദ അ ന്വേഷണമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറ ചോയ്‌സ് പാരഡൈസ് ഫ്ലാറ്റിൽ താമസി ക്കുന്ന സലീം -റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹ മ്മദ് (15) ഫ്ലാറ്റിൻ്റെ 26-ം നിലയിൽനിന്നാണ് ചാടി മരിച്ച ത്. സ്‌കൂളിൽ മിഹിർ ക്രൂരമായ റാഗിങ്ങിന് ഇരയായെ ന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ര ക്ഷിതാക്കളുടെ പരാതി. സ്‌കൂളിനെതിരെ അന്വേഷണ മാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാ ശ കമീഷനും നൽകിയ പരാതിയിൽ സഹപാഠികൾ മി ഹിറിനെ വാഷ്റൂമിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും ക്ലോസറ്റിൽ മുഖം താഴ്ത്തി ഫ്ലഷ് ചെയ്യിക്കുകയും നക്കി ക്കുകയും ചെയ്തതതായി പറയുന്നുണ്ട്. നിറത്തിൻ്റെ പേ രിലും അധിക്ഷേപം നേരിടേണ്ടിവന്നു. സുഹൃത്തുക്കളു മായി നടത്തിയ സംഭാഷണത്തിൽനിന്നും സമൂഹ മാധ്യ മങ്ങളിലെ ചാറ്റുകളിൽനിന്നും കഠ...

പുലിയെ ചത്തനിലയിൽ കണ്ടെത്തി.

Image
  അഡൂരിലെ വീട്ടുവളപ്പിലെ കിണറ്റിലാണ് പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുവളപ്പിലെ കിണറിലാണ് രാവിലെ ചത്ത പുലിയെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. മൂന്ന് ദിവസമായി വീട്ടിലെ മോട്ടോർ കേടായിരുന്നു.കിണറിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പുലി കിണറിലുള്ളതായി കണ്ടെത്തിയത്.തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.വെറ്ററിനറി സർജനും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയ ശേഷം കിണറിൽ നിന്ന് പുറത്തെത്തിക്കും. പ്രദേശത്ത് ദിവസങ്ങളായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത് കർണാടക വനമേഖലയിൽ ആനകൾ തമ്മിൽ ഏറ്റുമുട്ടി ഒരു ആന ചെരിഞ്ഞിരുന്നു.മൂന്നു മാസം മുമ്പ് ദേലംപാടിയിൽ പന്നിക്ക് വെച്ച കെണിയിൽ വീണ് പുലി ച.ത്തിരുന്നു

പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനും കെ സി ഇ എഫ് അംഗവുമായ അജയകുമാർ നിര്യാതനായി.

Image
  പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനും കെ സി ഇ എഫ് അംഗവുമായ അജയകുമാർ നിര്യാതനായി. ശവസംസ്കാരം നാളെ (ഞായറാഴ്ച) രാവിലെ 11 മണിക്ക്.

എംപി ഫണ്ട്: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് നൽകിയ ആംബുലൻസ് ഫ്ളാഗ് ഓഫ് ചെയ്തു

Image
  ജയിലിലേക്ക് പുസ്തകങ്ങൾ കൈമാറി കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷനൽ ഹോമിലേക്ക് രാജ്യസഭ എംപിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് അനുവദിച്ച ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫ് ഡോ. വി ശിവദാസൻ എംപി നിർവഹിച്ചു. ജീവിതത്തിൽ ജയിലറയും ഒരു അനുഭവമാണെന്നും അനുഭവങ്ങളിലൂടെയാണ് മനുഷ്യർ രൂപപ്പെടുന്നതും വളരുന്നതുമെന്നും അദ്ദേഹം പറഞ്ഞു. രൂക്ഷ വിമർശനത്തെയും ബഹുമാന്യതയോടെ സ്വീകരിക്കാനുള്ള പരിശീലനക്കളരിയായി ജയിലറയെ മാറ്റിത്തീർക്കുന്നതിനുള്ള ശ്രമം ഉണ്ടാവണം.  ടി പത്മനാഭന്റെ രൂക്ഷ വിമർശനങ്ങളിൽ പോലും മാനവികതയുടെ അടയാളപ്പെടുത്തലുണ്ട്. അദ്ദേഹം എന്തുപറഞ്ഞാലും ആ പറയുന്നതിലെ ശരിയെ ഉൾക്കൊള്ളാനുള്ള മനസ്സ് ഞങ്ങൾക്കുണ്ടെന്നും എംപി പറഞ്ഞു.  ജയിൽ ലൈബ്രറിയിലേക്ക് എംപി നൽകിയ പുസ്തകങ്ങൾ മുഖ്യാതിഥി ടി പത്മനാഭൻ കൈമാറി. തന്റെ യൗവ്വനം വരെ ജീവിച്ചത് ഈ ജയിലിന്റെ പരിസരത്താണെന്ന് അദ്ദേഹം പറഞ്ഞു. ബാല്യകാലത്ത് ഒഴിവുസമയം ചെലവഴിച്ചത് ജയിൽ പറമ്പുകളിലായിരുന്നു. അതിനാൽ ജയിൽ തനിക്ക് അന്യമായ സ്ഥാപനമല്ല. ചെറുപ്പം മുതലേ ഉള്ള വായനയെ ഈ ജയിൽ വളരെ സഹായിച്ചിട്ടുണ്ട്. അന്നേ ധാരാളം പുസ്തകം ഉണ്ടായിരുന്ന കണ്ണൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലെ പുസ്തകങ്...

സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം

Image
ക​ണ്ണൂ​ര്‍: സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ത​ളി​പ്പ​റ​മ്പി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍, കേ​ന്ദ്ര-​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ അ​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. 496 പ്ര​തി​നി​ധി​ക​ളും 51 ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക.

. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.

Image
  മാനന്തവാടി :വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് വിവരം. ഇന്നലെ വൈകിട്ടാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വൈകിട്ട് പ്രതി ആരിഫ് രണ്ട് കെട്ടുകളുമായി ഓട്ടോയില്‍ കയറി. യാത്രയ്ക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളില്‍ നിന്ന് ഒരു ബാഗ് താഴേക്ക് എറിഞ്ഞു. മറ്റൊരു കെട്ടും ഉപേക്ഷിക്കുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ആരിഫിനെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം ചുരുളഴിയുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ പാലത്തിനിടയില്‍ നിന്ന് രണ്ട് കെട്ടുകളിൽ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊല...

വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു.

Image
  ആലപ്പുഴ: മാന്നാറില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. ആലപ്പുഴ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട് പൂര്‍ണമായും കത്തിയ നിലയിലാണ്. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. പൊലീസ് പരിശോധന നടത്തിവരികയാണ്. ഒപ്പമുണ്ടായിരുന്ന ഇവരുടെ മകനെ കാണാനില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാ ക്കി.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് കപ്പണപ്പറമ്പ് അംഗൻവാടിയുടെ ശിലാസ്ഥാപനം നടന്നു.കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്‌ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.

Image
  കൊളച്ചേരി : കൊളച്ചേരി ഗ്രാമപഞ്ചായത്ത് കപ്പണപ്പറമ്പ് അംഗൻവാടിയുടെ ശിലാസ്ഥാപനം നടന്നു.കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്‌ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്‌മ അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനീയർ ജ്യോതിഷ് ബാബു കെ.ആർ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ഇ.കെ അബ്‌ദുൽ ഖാദർ ഹാജി, അബ്‌ദുല്ല ഹാജി പച്ചപ്പുറം, അബ്ദു റഷീദ് ഒ.കെ, യുസുഫ് കെ.വി എന്നിവരെ ആദരിച്ചു. ചടങ്ങിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസീത ടീച്ചർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അസ്‌മ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, വാർഡ് മെമ്പർമാരായ വത്സൻ മാസ്റ്റർ, നാരായണൻ കെ.പി, അജിത ഇ.കെ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ സി വിസമീറ സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഭയൻ.ബി നന്ദി പറഞ്ഞു.

മയ്യിൽ: ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ഇടൂഴി ആയുർവേദ നേഴ്സിങ് ഹോം & ഇടൂഴി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ ക്യാമ്പസിൽ മെഡിക്കൽ ക്യാമ്പ് നടത്തി

Image
  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു മയ്യിൽ: ഗ്രേഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ഇടൂഴി ആയുർവേദ നേഴ്സിങ് ഹോം & ഇടൂഴി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ ക്യാമ്പസിൽ മെഡിക്കൽ ക്യാമ്പ് നടത്തി.ഡോ: അഷിമ കെ ശശിധരൻ,ഡോ:ശ്വേതാ , ഡോ:അക്ഷയ് എന്നിവർ പങ്കെടുത്തു. 'ആയുർവേദത്തിലൂടെ മികച്ച ആരോഗ്യം' മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നിവയെ കുറിച്ച് ഡോ:അഷിമ കെ ശശിധരൻ കുട്ടികൾക്ക് ക്ലാസ് നൽകി.തുടർന്ന് കുട്ടികൾക്ക് നേത്രരോഗ നിർണയ ക്യാമ്പ് നടത്തി.ക്യാമ്പിനോടനുബന്ധിച്ച ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പാൾ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജൂലി കെ.വി നന്ദിയും പ്രകാശിപ്പിച്ചു.

കൊറ്റാളി ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന കോറോത്ത് ഇസ് ഹാഖ് (IK ) ചാല മിംസ് ആശുപത്രിയിൽ വെച്ച് നിര്യാതനായി

Image
KSSPA പുഴാതി മണ്ഡലം മെമ്പർ, കൊറ്റാളി ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന കോറോത്ത് ഇസ് ഹാഖ് (IK )  ചാല മിംസ് ആശുപത്രിയിൽ വെച്ച് നിര്യാതനായി. ദീർഘകാലം പുഴാതി പഞ്ചായത്തിലും , വ ള പട്ടണം, എളയാവൂർ എന്നിവടങ്ങളിൽ ക്ലർക്കായിരുന്നു. ചാലാട് സ്വദേശിയായ ഇസ് ഹാഖ്, കുന്നുംങ്കെ, ശാദുലി പ്പള്ളി എന്നിവിടങ്ങളിൽ മുൻപ് താമസിച്ചിരുന്നു. മയ്യത്ത് നിസ്ക്കാരം 12 മണിക്ക് കൊറ്റാളി ജുമാ മസ്ജിദിൽ.