Posts

Showing posts from October, 2023

കല്യാശ്ശേരി ചെക്കിക്കുണ്ട് സ്വദേശി രാജീവൻ മുണ്ടപ്രവൻ (55) നിര്യാതനായി

Image
  പരേതനായ മുണ്ടപ്രവൻ നാരായണന്റെയും കാക്കടി ശാന്തയുടെയും മകൻ കല്യാശ്ശേരി ചെക്കിക്കുണ്ട് സ്വദേശി രാജീവൻ മുണ്ടപ്രവൻ (55) നിര്യാതനായി. ഭാര്യ : ബേബി, മക്കൾ : സന്ധ്യ, സച്ചിൻ മരുമകൻ : ധനേഷ്, സഹോദരങ്ങൾ: സജീവൻ,വിജേഷ്,വിനോദ്,വിദ്യ. മൃതദേഹം വിവൺ ക്ലബ്ബിൽ പൊതുദർശനത്തിന് വെയ്ക്കും സംസ്ക്കാരം (01.11. 2023) ബുധനാഴ്ച 12 മണിക്ക് ചെക്കിക്കുണ്ട് ശ്മാശനത്തിൽ.

പൂച്ചക്കാട്: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

Image
ബേക്കൽ പൂച്ചക്കാട്: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം  ഇന്ന് പൂച്ചക്കാട് നടന്ന അപകടത്തിലാണ് കാറും ലോറിയുമായി കുട്ടിയിടിക്കാൻ ഇട ഉണ്ടാക്കിയത്. വലിയ അപകടത്തിൽ നിന്നും നിസ്സാര പരിക്കുകളോടെ ഡ്രൈവറും സുഹൃത്തും രക്ഷപ്പെട്ടു. കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലും ലോറിയുടെ മുൻഭാഗം പൊട്ടി പൊളിഞ്ഞ നിലയിലാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന ബാക്കി മദ്യവും , വെള്ളവും സീറ്റിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വിവരമറിഞ്ഞത്തിയ പോലീസ് സംഭവസ്ഥലത്ത് നിന്നും മദ്യം കുടിച്ചവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ഗതാഗത കുരുക്ക് നീക്കുകയും ചെയ്തു.

വെള്ളിക്കീൽ : മോറാഴ വെള്ളിക്കീലിലെ കിഴക്കേ പുരയിൽ നാരായണൻ നിര്യാതനായി.

Image
വെള്ളിക്കീൽ : മോറാഴ വെള്ളിക്കീലിലെ കിഴക്കേ പുരയിൽ നാരായണൻ നിര്യാതനായി. ഭാര്യ : ജാനകി മൂലായി, മക്കൾ : ഷാജി(ഇന്ത്യൻ കോഫി ഹൌസ്, കണ്ണൂർ), ഷൈജു, ബൈജു, ശ്രീഷ, ജിഷ്ണു. മരുമക്കൾ : നിജിഷ, അനുപ്രിയ, സ്നേഹ നാളെ രാവിലെ 7 മണി മുതൽ 8 മണി വരെ മൂലായിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം കണ്ണാടിപറമ്പിൽ ശവസംസ്‍കാരചടങ്ങുകൾ.

പിലാത്തറ : ധീരന്‍ ശ്രീനിവാസന് നാടിന്റെ ആദരവ്, മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഷാളണിയിച്ചു.

Image
ധീരന്‍ ശ്രീനിവാസന് നാടിന്റെ ആദരവ്, മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഷാളണിയിച്ചു. പിലാത്തറ: ധീരന്‍ ശ്രീനിവാസന് നാട്ടുകാരുടെ ആദരവ്. വിളയാങ്കോട് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിന് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചപ്പോല്‍ സ്വന്തം ജീവന്‍പോലും അവഗണിച്ച് അതിസാഹസികമായി തീ കെടുത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുളപ്പുറത്തെ കിഴക്കിനിയില്‍ ശ്രീനിവാസനെയാണ് നാട് ആദരിച്ചത്. സി.പി.എം സംസ്ഥാനകമ്മറ്റി അംഗവും മുന്‍ എം.എല്‍.എയുമായ ടി.വി.രാജേഷ് ഷാളണിയിച്ച് ആദരിച്ചു. മാടായി ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍, ഓട്ടോ തൊഴിലാളിയൂണിയന്‍ (സി.ഐ.ടി.യു) നേതാവ് മനോജ് കൈപ്രത്ത്, സി.വി.കൃഷ്ണന്‍, വിജയന്‍, രവി, കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തിങ്കളാഴ്ച രാവിലെ 8.45 ന് പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ്സിനാണ് ഷോര്‍ട്ട് സര്‍ക്കൂട്ടില്‍ ഡൈവറുടെ കാബിനു സമീപം വിളയാങ്കോട് സ്റ്റോപ്പില്‍ വെച്ച് തീപിടിച്ചത്. നിലവിളികളോടെ ചിതറിയോടുന്ന യാത്രക്കാര്‍ക്കിടയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനി ബസ്സിനടിയിലേക്ക് വീണ് കിടക്കുന്നത് പ്രദേശത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോയേക്കും കടുത്ത ചൂടില്‍ സീസല്

കണ്ണൂർ : എൻഫോഴ്സ്മെന്റ് പരിശോധന; സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

Image
        ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷൻ ചേലോറ സോൺ പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണസംവിധാനങ്ങൾ ഒരുക്കാത്തതിന് രണ്ട് സ്ഥാപനങ്ങൾക്ക് 25000 രൂപ വീതം പിഴ ചുമത്തി. ഏച്ചൂർ മാച്ചേരി അമ്പാടി എന്റർപ്രൈസസ്, വട്ടപ്പൊയിൽ ഡയമണ്ട് ഇന്റർലോക്സ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷേന് നിർദ്ദേശം നൽകിയത്. രണ്ട് സ്ഥാപനങ്ങളിലും ജൈവ അജൈവ മാലിന്യങ്ങൾ കത്തിക്കുന്നതിനായി തരം തിരിക്കാതെ കൂടിയിട്ട നിലയിലായിരുന്നു സ്ക്വാഡ് കണ്ടെത്തിയത്. അമ്പാടി എന്റർപ്രൈസസിൽ നിന്നും ഹരിത കർമ്മ സേനയ്ക്ക് അജൈവ മാലിന്യങ്ങൾ സംസ്കരണത്തിനായി നൽകിയിരുന്നില്ല. പരിശോധനയ്ക്ക് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, ടീം അംഗം ഷെരികുൾ അൻസാർ, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് എഫ്. എന്നിവർ നേതൃത്വം നൽകി.

കൊളച്ചേരി : വിളംബര ഘോഷയാത്ര നാളെ

Image
വിളംബര ഘോഷയാത്ര നാളെ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊളച്ചേരി പഞ്ചായത്ത് വിളംബര ഘോഷയാത്ര കേരള പിറവി ദിനമായ നവംബർ ഒന്നിന് നടക്കും വൈകുന്നേരം 4 മണിക്ക് കൊളച്ചേരി മുക്ക് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് കമ്പിൽ ബസാറിൽ സമാപിക്കും. സർക്കാർ ജീവനക്കാർ , ജനപ്രതിനിധികൾ , കുടുംബശ്രീ പ്രവർത്തകർ , അംഗൻവാടി ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പങ്കെടുക്കും. വനിത ചെണ്ടമേളം , മുത്തുകുടകൾ , വിവിധ കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും.

കണ്ണൂർ വാരം സ്വദേശി അബുദാബിയിൽ വെച്ച് മരണപ്പെട്ടു.

Image
കണ്ണൂർ വാരം കൊല്ലന്റെ വളപ്പിൽ ഫാഹിദ് (പുറത്തിൽ പറമ്പിൽ ഹൗസ് ലെ മൂസകന്റെ മകൻ) നിര്യാതനായി  അബുദാബി കണ്ണൂർ മണ്ഡലം കെഎംസിസി പ്രവർത്തകൻ, ആണ്   അബുദാബിയിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു. ജനസായുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ നടന്നു വരുന്നു.

കണ്ണാടിപ്പറമ്പ് : പാറക്കൽപാലം അധികൃതർ നിസ്സംഗത തുടർന്നാൽ ജനകീയപ്രക്ഷോഭത്തിന് യൂത്ത്ലീഗ്

Image
     കണ്ണാടിപ്പറമ്പ് വേണ്ടോട് വയൽ പാറക്കൽപാലം അപകടാവസ്ഥയിലായതിനാൽ മുസ്ലിംയൂത്ത്ലീഗ് പാറപ്പുറംശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്ത് അനുമതിയോടെ റോഡ് ബ്ലോക്ക് ചെയ്തു മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു .തുടർന്ന് വാർഡ് വികസന സമിതികൺവീനർ അശ്ക്കർ കണ്ണാടിപ്പറമ്പ് ,നാറാത്ത് പഞ്ചായത്ത് മുസ്ലിം ലീഗ്സെക്രട്ടറി mt മുഹമ്മദ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറിക്ക് നിവേദനം നൽകി പഞ്ചായത്ത് മെമ്പർ kn മുസ്തഫ, അജ്നാസ് പാറപ്പുറം സംബന്ധിച്ചു     ബോർഡ് സ്ഥാപിക്കുന്നതിന് C.P. അബ്ദുല്ല, ശുഹൈബ്.k.v, അദിൽ പാറപ്പുറം, മുഈസ്.p.p, സിനാൻ.k.v,ഇവി. നൗഷാദ് നേത്രത്വംനൽകി പഞ്ചായത്ത് ഭരണ സമിതി ഇന്ന് തന്നെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകി പാലം പുനസ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുംമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രതിഷേധത്തിന് നേത്രത്വം നൽകും മെന്ന് യൂത്ത് ലീഗ് പാറപ്പുറംശാഖ കമ്മിറ്റി അറിയിച്ചു

മാങ്കടവ് : കാട്യം ക്വാർട്ടേഴ്‌സ് റോഡ് താമസിക്കുന്ന എ സൂപ്പി നിര്യാതനായി

Image
മാങ്കടവ് : കാട്യം ക്വാർട്ടേഴ്‌സ് റോഡ് താമസിക്കുന്ന എ സൂപ്പി(72) നിര്യാതനായി പരേതരായ കെ കെ മുഹമ്മദ്‌, എ ആമിന യുടെയും മകനാണ് ഭാര്യ :എം നഫീസ മക്കൾ: ഷംസീറ,തബ്ഷീറ, ഇർഷാദ്, മുഫീദ മരുമക്കൾ: അബ്ദുള്ള, ഷാനിബ്, സജീർ, ഫസീല സഹോദരങ്ങൾ : മൊയ്‌ദു, ബീവി, അഷ്‌ റഫ്‌

ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കോറളായി പാലത്തിനു സമീപത്ത് വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

Image
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കോറളായി പാലത്തിനു സമീപത്ത് വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡണ്ട് ടി. നാസർ അദ്ധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ജന.സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, സി. വിനോദ് കുമാർ,കെ.താജുദ്ദീൻ, എൻ.പി. സൈനുദ്ദീൻ, കെ.ശ്രീലാൽ എന്നിവർ പ്രസംഗിച്ചു. കെ.നാരായണൻ , എ.ജിനേഷ് , കെ.ശ്രീജിത്ത്, കെ.അബ്ദുള്ള, കെ.അബൂബക്കർ എന്നിവർ നേതൃത്വം നല്കി.*

പിലാത്തറ: ബസില്‍ തീപിടുത്തം, ഓട്ടോ ഡ്രൈവര്‍മാരുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി.

Image
പിലാത്തറ: ബസില്‍ തീപിടുത്തം, ഓട്ടോ ഡ്രൈവര്‍മാരുടെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ വിളയാങ്കോടാണ് സംഭവം നടന്നത്. 9.10 ന് പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യബസ് വിളയാങ്കോട് ബസ്റ്റോപ്പില്‍ ആളെ ഇറക്കുന്നതിനിടെയാണ് ബസിന്റെ ക്യാബിനിനില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. പുക കണ്ടതോടെ യാത്രക്കാര്‍ ബസില്‍ നിന്നിറങ്ങി വെപ്രാളപ്പെട്ട് ഓടുകയും ചെയ്തു. ഇതിനിടെ ഡീസല്‍ പൈപ്പ് പൊട്ടി താഴേക്ക് ഡീസല്‍ വീഴുകയും ബസിനടിയില്‍ റോഡില്‍ തീപിടിക്കുകയും ചെയ്തു. വിളയാങ്കോട് സര്‍വീസ് നടത്തുന്ന ഓട്ടോഡ്രൈവര്‍ കുളപ്പുറത്തെ കിഴക്കിനിയില്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മാണ സ്ഥലത്ത് കൂട്ടിയിട്ട പാഴ്ത്തുണികള്‍ ഉപയോഗിച്ച് ബസിനടിയിലേക്ക് കയറിയി തീജ്വാലകള്‍ക്ക് മുകളില്‍ വിരിച്ചാണ് ഓട്ടോഡ്രൈവര്‍മാര്‍ തീയണച്ചത്. വന്‍ ദുരന്തമാണ് ഇതോടെ ഒഴിവായത്.

അഴീക്കോട് നിയോജക മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ശ്രീ.സന്തോഷ് കീഴാറ്റൂർ നിർവഹിച്ചു.

Image
  പരിപാടിയിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു സംഘാടക സമിതി കൺവീനർ ഡിജെ അരുൺ സ്വാഗതം പറഞ്ഞു എ.ഡി.എം കെ.കെ ദിവാകരൻ, തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ്, മുൻ എം.എൽ.എ എം പ്രകാശൻ മാസ്റ്റർ, പി.ചന്ദ്രൻ, എം ഹരീ കൃഷ്ണൻ മാസ്റ്റർ, കെ നാരായണൻ, അരക്കൻ ബാലൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി.ശ്രുതി, കെ.അജീഷ്, എ.വി.സുശീല, പഞ്ചായത്ത് സെക്രട്ടറിമാർ മറ്റു ഉദ്യോഗസ്ഥരും സംസാരിച്ചു.

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് കസ്റ്റമേഴ്സ് മീറ്റ് നടത്തി

Image
  ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ കസ്റ്റമേഴ്സ് മീറ്റ് നടത്തി.ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടന്ന പരിപാടി തളിപ്പറമ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് കെ.സതീഷ് കുമാർ ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു.മുല്ലക്കൊടി യൂനിറ്റ് ഇൻസ്പെക്ടർ എൻ.ബിന്ദു സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബേങ്ക് വൈസ് പ്രസിഡണ്ട് പി.ഗംഗാധരൻ നന്ദി രേഖപ്പെടുത്തി.

അട്ടിമറി തുടരുന്നു, ലങ്കയെയും വീഴ്ത്തി സെമി സാധ്യത സജീവമാക്കി അഫ്ഗാനിസ്ഥാന്‍; ജയം 7 വിക്കറ്റിന്

Image
  പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍റെ അട്ടിമറികള്‍ അവസാനിക്കുന്നില്ല. ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനും മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനും പിന്നാലെ മറ്റൊരു മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയും അഫ്ഗാന്‍ കരുത്തിന് മുന്നില്‍ വീണു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാന്‍ അടിച്ചെടുത്തത്. സ്കോര്‍: ശ്രീലങ്ക 49.3 ഓവറില്‍ 241ന് ഓള്‍ ഔട്ട്, അഫ്ഗാനിസ്ഥാന്‍ 45.2 ഓവറില്‍ 242-3. ജയത്തോടെ ആറ് കളികളില്‍ ആറു പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഓസ്ട്രേലിയക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും സെമി സാധ്യതകള്‍ സജീവമാക്കാനും അഫ്ഗാനായി. ലങ്കന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ അഫ്ഗാന് അക്കൗണ്ട് തുറക്കും മുമ്പെ ആദ്യ ഓവറില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെ(0) നഷ്ടമായെങ്കിലും ഇബ്രാഹിം സര്‍ദ്രാനും റഹ്മത്ത് ഷായും ചേര്‍ന്ന് അവരെ കരകയറ്റി. 39 റണ്‍സെടുത്ത സര്‍ദ്രാനെ ദില്‍ഷന്‍ മധുശങ്ക പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചെങ്കിലും പിന്നീടെത്തിയ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിക്കൊപ്പം റഹ്മത്ത് ഷാ അഫ്ഗാനെ 100 കടത്തി. സ്കോര്‍ 131ല്‍ നില്‍ക്കെ റഹ്മത്ത് ഷായെ മടക്

പട്ടുവം കൂത്താട് : യു.ചന്ദ്രൻ 65 വയസ്സ് നിര്യാതനായി

Image
യു.ചന്ദ്രൻ 65 വയസ്സ് നിര്യാതനായി പട്ടുവം കൂത്താട് 'സ്വദേശി യു.ചന്ദ്രൻ നിര്യാതനായി    സംസ്ക്കാര ചടങ്ങ് ഒക്ടോബർ 31 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ... മക്കൾ നിഖിൽ ചന്ദ്രൻ (ജയിൽ സ്റ്റാഫ്), നിഖില ചന്ദ്രൻ മരുമക്കൾ സജിന (നെഴ്സ്, ഫാമിലി ഹെൽത്ത് സെൻ്റ്ർ വളപട്ടണം ) വിനിഷ് ,പാപ്പിനിശ്ശേരി(കോൺട്രാക്ട് വർക്ക്) സഹോദരങ്ങൾ കല്ല്യണി,മീനാക്ഷി, പരേതയായ മേരി , സീത,

എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു.

Image
  കോഴിക്കോട് വടകര എടച്ചേരിയിൽ എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു. ഒരാൾക്ക് പൊള്ളലേറ്റു. എട്ട് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പകൽ മൂന്നരയോടെ ആണ് സംഭവം. തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ ആണ് എട്ട് സ്ത്രീകൾക്ക് മിന്നലേറ്റത്. രണ്ട് തൊഴിലാളികൾ ബോധം കെട്ടുവീണു. ഒരാൾക്ക് പൊള്ളലേറ്റു. തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപത്തെ സ്കൂളിലെ അധ്യാപകരുമാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഏഴ് പേരെ നാദാപുരത്തെ ആശുപ്രതിയിലും ഒരാളെ വടകര ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില അപകടകരം അല്ലെന്നാണ് റിപ്പോർട്ടുകൾ.

പാമ്പുകടിയേറ്റ മധ്യവയസ്‌ക്കനെ ആസ്പത്രിയിലെത്തിക്കാന്‍ ഓടിച്ചു പോവുകയായിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചു. പാമ്പു കടിയേറ്റ ആള്‍ മരണപ്പെട്ടു.

Image
മുള്ളേരിയ: പാമ്പുകടിയേറ്റ മധ്യവയസ്‌ക്കനെ ആസ്പത്രിയിലെത്തിക്കാന്‍ ഓടിച്ചു പോവുകയായിരുന്ന ബൈക്കും കാറും കൂട്ടിയിടിച്ചു. പാമ്പു കടിയേറ്റ ആള്‍ മരണപ്പെട്ടു. ബെള്ളൂര്‍ അദ്വാളയിലെ കൃഷ്ണന്‍ (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിന് സമീപത്ത് വെച്ചാണ് കൃഷ്ണന് പാമ്പു കടിയേറ്റത്. കൃഷ്ണനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കാന്‍ ബന്ധുവായ രമേശന്റെ ബൈക്കിലിരുത്തി ഓടിച്ചുപോവുകയായിരുന്നു. കോട്ടൂര്‍ നെക്രംപാറയിലെത്തിയപ്പോള്‍ ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചു. റോഡിലേക്ക് തെറിച്ച് വീണതിനെ തുടര്‍ന്ന് കൃഷ്ണനും രമേശനും ഗുരുതരമായി പരിക്കേറ്റു. കൃഷ്ണനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. രമേശന്‍ ഗുരുതര പരിക്കുകളോടെ മംഗളൂരു വെന്‍ലോക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. കൃഷ്ണന്‍ മരിച്ചത് അപകടത്തിലേറ്റ പരിക്കിനെ തുടര്‍ന്നാണോ പാമ്പുകടിയേറ്റതിന്റെ വിഷാംശത്തെ തുടര്‍ന്നാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സരോജിനി. ഏകമകന്‍ സൗരവ് കൃഷ്ണ. സഹോദരങ്ങള്‍: അച്യുതന്‍, കുമാരന്‍,

ആറളം വനം വകുപ്പ് വാച്ചർമാർക്ക് നേരെ മാവോവാദികൾ വെടിയുതിർത്തു.

Image
   കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിന് ഉള്ളിൽ വെച്ചാണ് ആക്രമണം. മൂന്ന് വാച്ചർമാർക്ക് നേരെയാണ് വെടി ഉതിർത്തത്. ആർക്കും വെടിയേറ്റിട്ടില്ല. രക്ഷപ്പെട്ട് ഓടുന്നതിനിടെ വാച്ചർമാർക്ക് പരിക്കേറ്റു. ഉച്ചയോടെ ആയിരുന്നു സംഭവം. വാച്ചർമാർ വനത്തിന് ഉള്ളിലൂടെ പോകുമ്പോഴാണ് മാവോവാദികളുടെ ആക്രമണം ഉണ്ടാകുന്നത്. യാതൊരു പ്രകോപനവുമില്ലാതെ വെടി വെയ്ക്കുക ആയിരുന്നു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. വനം വകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളായി മാവോവാദി സാന്നിധ്യം പ്രദേശത്ത് കൂടി വരുന്നതിനിടെയാണിത്. ആറളം വന്യജീവി സങ്കേതത്തിനടുത്ത് കൊട്ടിയൂർ അമ്പായത്തോട് അടക്കമുള്ള മേഖലയിൽ നേരത്തെയും മാവോവാദി സാന്നിധ്യം ഉണ്ടായിരുന്നു. മാവോവാദികൾ പ്രദേശത്തെ വീടുകളിലെത്തി സാധനങ്ങൾ കൊണ്ടു പോവുകയും പോസ്റ്ററുകൾ ഒട്ടിക്കുകയും മറ്റും ചെയ്തിരുന്നു. മാവോവാദികളുടെ പക്കൽ ആയുധങ്ങൾ ഉണ്ടെന്നുള്ള വിവരവും നേരത്തെ ലഭിച്ചിരുന്നു. തണ്ടർ ബോൾട്ട് ഹെലികോപ്റ്റർ ഉൾപ്പടെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും മാവോവാദികളെ കണ്ടെത്താൻ സാധിച്ചില്ല.

ഇടക്കേപ്പുറം വടക്ക് ശക്തി ഹൗസിൽ ബിജു ശക്തിയുടെ അമ്മ കെ.വി.നാരായണി അന്തരിച്ചു

Image
ഇടക്കേപ്പുറം വടക്ക് ശക്തി ഹൗസിൽ ബിജു ശക്തിയുടെ അമ്മ കെ.വി.നാരായണി (86 ) അന്തരിച്ചു. സംസ്കാരം ഇന്ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് കണ്ണപുരം ശാന്തി തീരത്ത് .

നാറാത്ത് : അയ്യൻകാളി മെമ്മോറിയൽ സാധൂ ജന പരിപാലന ട്രസ്റ്റിന്റെ യോഗം ചേരിക്കൽ കമ്മ്യണിറ്റി ഹാളിൽ നടന്നു

Image
അയ്യൻകാളി മെമ്മോറിയൽ സാധൂ ജന പരിപാലന ട്രസ്റ്റിന്റെ യോഗം ചേരിക്കൽ കമ്മ്യണി ററി ഹാളിൽ നടന്നു പട്ടികജാതി പട്ടിക വർഗ്ഗം വർത്തമാത കാലത്ത് നേരിട്ടന്ന വല വിഷയങ്ങളെപ്പറ്റിയും യോഗം ചർച്ച ചെയ്തു. വിദ്യാർത്ഥികളുടെ വിവിധങ്ങളായ ആനുകൂല്യങ്ങൾ വൈകുന്നതും , വിവിധങ്ങളായ പദ്ധതികൾ വെട്ടിച്ചുരുക്കന്നതിലും യോഗം അമർഷം രേഖപ്ത്തി ഗവ: പദ്ധതികളും ഇതര ആനുകൂല്യങ്ങളും അർഹതപ്പെട്ട വരിലെത്തിക്കാൻ ട്രസ്റ്റ് ദ്ര ദ്ധിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ചു കൊണ്ട് ട്രസ്റ്റ് പ്രസിഡണ്ട് ഓമന മോഹൻദാസ് അറിയിച്ചു. സജീവ ചർച്ചക്കു ശേഷം ശ്രീ. ഒ.കെ ചിത്തരഞ്ജൻ (Rtd സീനിയർ മാനേജർ കനറാ ബേങ്ക്), സുരേന്ദ്രൻ സർ (Rtd KSEB)കല്ലേൻ സുരേശൻ - ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ) എ സത്യൻ കെൽട്രോൺ എന്നിവർ സംസാരിച്ചു. കനക കെ നന്ദി പ്രകാശിപ്പിച്ച

സിനിമ-സീരിയൽ നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ.

Image
തിരുവനന്തപുരം സിനിമ-സീരിയൽ നടി രഞ്ജുഷ മേനോൻ (35) വീടിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വർഷങ്ങളായി ഭർത്താവും കുട്ടികളുമായി ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുക ആയിരുന്നു. മരണ കാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളിൽ വേഷം ചെയ്തിട്ടുണ്ട്. സൂര്യ ടിവിയിൽ ആനന്ദരാഗം, കൗമുദിയിലെ വരൻ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച് കൊണ്ടിരിക്കുക ആയിരുന്നു.

കാസർകോട് യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോൺ തിരഞ്ഞ് റെയിൽ പാളത്തിലൂടെ നടക്കുമ്പോൾ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു

Image
കാസർകോട് യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോൺ തിരഞ്ഞ് റെയിൽ പാളത്തിലൂടെ നടക്കുമ്പോൾ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു. കാസർകോട് ചെർക്കള തായൽ ഹൗസിലെ മുഹമ്മദ്-ഹസീന ദമ്പതികളുടെ മകൻ അബ്ദുൾ ബാസിദ് (21) ആണ് മരിച്ചത്. സുന്നി ബാലവേദി ജില്ലാ വൈസ് പ്രസിഡന്റും എം എസ് എഫ് മണ്ഡലം വൈസ് പ്രസിഡന്റുമാണ്. ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കും ഇടയിലെ ആളൂർ മേൽപ്പാലത്തിന് തെക്ക് ഇന്നലെ രാവിലെയാണ് അപകടം. തെറിച്ചു വീണ ബാസിദിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ കൂട്ടുകാരായ ആബിദ്, ഉബൈസ്, നെയ്മുദ്ദീൻ, ഷബാഹ് എന്നിവർ കൂടെ ഉണ്ടായിരുന്നു. അഞ്ച് പേരും കാസർകോട് ചെറക്കുളം ജി എച്ച് എസ് എസിൽ ഒരുമിച്ചു പഠിച്ചതാണ്.

നാറാത്ത് ആനന്ദതീർത്ഥ നഗർ കോളനിയിലെ കിളർക്കുടിയൻ പാറു നിര്യാതയായി.

Image
നാറാത്ത് ആനന്ദതീർത്ഥ നഗർ കോളനിയിലെ കിളർക്കുടിയൻ പാറു നിര്യാതയായി. ഭർത്താവ് : പരേതനായ നാരായണൻ. മക്കൾ : പ്രകാശൻ, പ്രദീപൻ, പ്രമീള, പ്രമോദ്. മരുമകൾ :റീന, ലറ്റീന  സംസ്കാരം : ഉച്ചയ്ക്ക് 12 മണിക്ക് കമ്പിൽ സമുദായ ശ്മശാനത്തിൽ.

കണ്ണൂർ : കെ.കെ.മുഹമ്മദിന് സീനിയർ ജേർണലിസ്റ്റ് സമ്മേളന ആദരം സമർപ്പിച്ചു.

Image
  കണ്ണൂർ: ചന്ദ്രിക പത്രാധിപ സമിതി അംഗമായി വിരമിച്ച് പാനൂരിലെ വീട്ടിൽ വിശ്രമിക്കുന്ന സീനിയർ ജേർണലിസ്റ്റ് ഫോറം അംഗം കെ.കെ. മുഹമ്മദിന് സംസ്ഥാന സമ്മേളനത്തിന്റെ ആദരവ് സമർപ്പിച്ചു. പാനൂർ മത്തിപ്പറമ്പിലെ വീട്ടിൽ വെച്ച് സമ്മേളന സംഘാടക സമിതി വർക്കിങ് ചെയർമാൻ പി. ഗോപിയും ജനറൽ കൺവീനർ വിനോദ് ചന്ദ്രനും ചേർന്ന് പൊന്നാടയണിയിച്ച് ബഹുമതി ഫലകം കൈമാറി. മാധ്യമ പ്രവർത്തനത്തോടൊപ്പം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന കെ.കെ ആദരിക്കുന്നതറിഞ്ഞ് നാട്ടിലെ പൗരപ്രമുഖരായ നിരവധി പേർ എത്തിച്ചേർന്നിരുന്നു.  ആദരിക്കൽ ചടങ്ങിൽ ഫോറം ജില്ലാ പ്രസിഡന്റ് ഹരിശങ്കർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി.കെ.എ. ജബ്ബാർ, വൈസ് പ്രസിഡന്റ് ധനജ്ഞയൻ, ജോയിന്റ് സെക്രട്ടറി രാജ്കുമാർ ചാല, ഡോ. എൻ.എ മുഹമ്മദ് റഫീഖ്, എൻ.എ. ഇസ്മായിൽ , ഇ.എ. നാസർ,കെ. കുഞ്ഞിമൂസ, ടി.ടി. ഫാറൂഖ് ഹാജി,നൗഷാദ് അണിയാരം തുടങ്ങിയവർ സംസാരിച്ചു. കെ.കെ.യുടെ മകൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. എടക്കാട് ലക്ഷ്മമണൻ , കെ. ഉബൈദുല്ല എന്നിവരെയും കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.

ലോകകപ്പ് ക്രിക്കറ്റ്‌; ഇന്ത്യയ്ക്ക് ആറാം ജയം, ബോളിങ് കരുത്തില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകര്‍ത്തു

Image
  ഏകദിന ലോകകപ്പില്‍ ബോളിങ് കരുത്തില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 100 റണ്‍സിന് തോല്‍പിച്ചു. ലോകകപ്പ് പോയിന്‍റ് പട്ടികയില്‍ ഇന്ത്യ വീണ്ടും ഒന്നാമതായി. 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 34.5 ഓവറില്‍ 129 റണ്‍സിന് പുറത്തായി. 27 റണ്‍സെടുത്ത ലിവിങ്സ്റ്റണാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ജോറൂട്ടും സ്റ്റോക്സും പൂജ്യത്തിന് പുറത്തായി. മറ്റ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരാര്‍ക്കും ഇന്ത്യക്കായി ഷമി നാലും ബുംറ മൂന്നും കുല്‍ദീപ് രണ്ടും ജഡേജ ഒന്നും വീതം വിക്കറ്റ് വീഴ്ത്തി. സ്കോര്‍. ഇന്ത്യ 229/9; ഇംഗ്ലണ്ട് 129/10. ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ദൗര്‍ബല്യം കൃത്യമായി കാട്ടിത്തന്ന മല്‍സരമായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ളത്. പവര്‍പ്ലേയില്‍ കൃത്യതയോടെ ഇംഗ്ലീഷ് ബോളര്‍മാര്‍ തിളങ്ങി. മോശം ഷോട്ടുകള്‍ കളിച്ച് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാക്കി. ടൂര്‍ണമെന്റില്‍ ആദ്യമായി ഒന്നാമത് ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ തുടക്കത്തിലേ ഞെട്ടി. നാലാം ഓവറില്‍ ഗില്‍ പുറത്ത്. 9 പന്തുകള്‍ നേരിട്ട് കോലി പൂജ്യത്തിന് പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 27 റണ്‍സ് മാത്രം. ലോകകപ്പ് മല്‍സരങ്ങളില്‍ ഇതാദ്യമായാണ് കോലി പൂജ്യത്തി

സ്ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെ

Image
  കളമശേരി സ്ഫോടനത്തിന് പിന്നിൽ ഡൊമനിക് മാർട്ടിൻ എന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ കളമശേരിയിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഡൊമിനിക് മാർട്ടിൻ ഏറ്റെടുത്തതായുള്ള ഫേസ്ബുക്ക് വീഡിയോ പുറത്തുവന്നിരുന്നു. സ്ഫോടനത്തിന് ശേഷം ഫേസ്ബുക്ക് ലൈവിൽ സ്ഫോടനം നടത്താനുള്ള കാരണം വിശദീകരിച്ച മാർട്ടിൻ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാർട്ടിൻ.  നേരത്തെ ഈയാളുടെ ഫേസ്ബുക് ലൈവ് വീഡിയോ സന്ദേശം പുറത്ത് വന്നിരുന്നു. കീഴടങ്ങുന്നതിന് മുമ്പ് ഫേയ്സ്ബുക്ക് പേജിലിട്ട ലൈവിലാണ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡൊമിനിക് മാര്‍ട്ടിന്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്.   16 വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു. യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്ന് ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന

കണ്ണൂർ: മാലിന്യ സംസ്കരണം; ഹോട്ടലുകൾക്ക് പിഴ

Image
  കണ്ണൂർ : മാലിന്യപരിപാലന സംവിധാനങ്ങൾ ഏർപ്പെടുത്താതിരുന്നതിന് കണ്ണൂർ താണ ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപമുളള ഹോട്ടൽ ചിന്നൂസിന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പതിനായിരം രൂപ പിഴ ചുമത്തി. ഹോട്ടലിന് പിറക് വശത്ത് മാലിന്യങ്ങൾ കൂട്ടിക്കലർത്തി പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ കൂട്ടിയിട്ടതിനാണ് സ്ക്വാഡ് നടപടി സ്വീകരിച്ചത്. നിരോധിത പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയ പ്രസ്തുത സ്ഥാപനത്തിൽ നിന്ന് ഹരിതകർമ സേനയ്ക്ക് അജൈവ മാലിന്യങ്ങൾ നൽകിയിരുന്നുമില്ല. നഗരപാലികാ ആക്ട് അനുസരിച്ച് പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദേശം നൽകി.        ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ സൂക്ഷിച്ചതിന് താണ ടേസ്റ്റി ഹോട്ടൽ ആന്റ് കൂൾ ബാറിന് 2000 രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാനും ശുചിത്വ മാലിന്യ പരിപരിപാലന മേഖലയിലെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സ്ക്വാഡ് കോർപ്പറേഷന് നിർദ്ദേശം നൽകി. പരിശോധനയ്ക്ക് ടീം ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, ടീം അംഗം ഷെരികുൾ അൻസാർ, കോർപ്പറേഷൻ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ സഫീർ അലി എന്നിവർ നേതൃത്വം നൽകി.

കണ്ണൂർ : സമാന്തര വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ സംരക്ഷണസംഗമം നടത്തും.

Image
കണ്ണൂർ: കേരളത്തിലെ സമാന്തര വിദ്യാഭ്യാസ മേഖലയുടെ പ്രസക്തി വർദ്ധിച്ചുവരികയാണെന്നും പാവപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസവും , അഭ്യസ്തവിദ്യരുടെ തൊഴിലും സംരക്ഷിക്കാൻ ഈ മേഖല നിലനിർത്തേണ്ടത് അനിവാര്യമാണെന്നും സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ എ പ്രഭാകരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. നവംബർ രണ്ടാം വാരം കണ്ണൂരിൽ നടക്കുന്ന സമാന്തര വിദ്യാഭ്യാസ തൊഴിൽ സംരക്ഷണ സംഗമത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടുലക്ഷത്തോളം വിദ്യാർത്ഥികളും , പതിനായിരത്തിൽപരം അധ്യാപക- അനധ്യാപകരും ഇപ്പോഴും സമാന്തര മേഖലയിൽ പഠിക്കുകയും ,തൊഴിൽ ചെയ്യുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഈ മേഖലയെ ഇല്ലാതാകുന്ന അവസ്ഥ മാറ്റിയെടുത്ത് സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായും ഇടപെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കെ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ പി ജയബാലൻ, സി അനിൽകുമാർ ,യു. നാരായണൻ ,കെ പ്രസാദ് കോ-ഓപ്പറേറ്റീവ് കോളേജ് അസോസിയേഷൻ സംസ്ഥാന ട്രഷറർ സി. അബ്ദുറഹ്മാൻ ,അറബിക്ക്കോളേജ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി ഇ.വി.അഷ്റഫ്, മുഹമ്മദ് ചിറ്റകത്ത് ,ടി കെ രാജീവൻ കെ പ്രകാശൻ ,രാജേ

നാറാത്ത് കുറുവൻ പറമ്പ് ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടം നാളെ

Image
നാറാത്ത് കുറുവൻ പറമ്പ് ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടം . 2023തുലാം 13(ഒക്ടോബർ 30)തിങ്കള ഴ്ച.വൈകുന്നേരം 3മണിക്ക് മലയിറകൽ.4മണിക്ക് മുത്തപ്പൻ വെള്ളാട്ടം . ഉച്ചയ്ക്ക് 1മണി മുതൽ പുത്തരി സദ്യ. എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നു.

ഫിസിക്സിൽ നാനോ പദാർത്ഥങ്ങളുടെ മാഗ്നറ്റിക്, ഇലക്ട്രിക്കൽ ട്രാൻസ്പോർട്ട് പഠനത്തിൽ ഡോക്ടറേറ്റ് നേടി അഴീക്കോട് സ്വദേശിനി ഡോ . ഷിൽന കെ വി.

Image
ഫിസിക്സിൽ നാനോ പദാർത്ഥങ്ങളുടെ മാഗ്നറ്റിക്, ഇലക്ട്രിക്കൽ ട്രാൻസ്പോർട്ട് പഠനത്തിൽ ഡോക്ടറേറ്റ് നേടി അഴീക്കോട് സ്വദേശിനി  ഡോ . ഷിൽന കെ വി. കാസർകോട് കേന്ദ്ര സർവകലാശാലയിൽ നിന്നും ഫിസിക്സിൽ നാനോ പദാർത്ഥങ്ങളുടെ മാഗ്നറ്റിക്, ഇലക്ട്രിക്കൽ ട്രാൻസ്പോർട്ട്  പഠനത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. ഷിൽന കെ വി. പ്രഫ. കെ. ജെ. തോമസിന്റെ കീഴിലായിരുന്നു പഠനം. അലവിൽ നാരായണൻ വി യുടെയും (മുൻ ആരോഗ്യവകുപ്പ് ജീവനക്കാരൻ) ഷൈമ കെ യുടെയും (ഗവ. എംപ്ലോയീസ് വെൽഫെയർ സഹകരണ സൊസൈറ്റി, കണ്ണൂർ) മകളാണ്.

ഇ.പി. അനീഷ് കുമാറിൻ്റെ ചികിത്സാ സഹായത്തിന് ചേലേരി എ യു.പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക കൈമാറി.

Image
വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഇ.പി. അനീഷ് കുമാറിൻ്റെ ചികിത്സാ സഹായത്തിന് ചേലേരി എ യു.പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക 55500 /- (അമ്പത്തി അയ്യായിരത്തി അഞ്ഞൂറ് രൂപ)ചികിത്സാ സഹായ കമ്മറ്റിക്ക് കൈമാറി. ചികിത്സാ സഹായ കമ്മറ്റി ഭാരവാഹികളായ ഇ.കെ അജിത, പി വേലായുധൻ എന്നിവർ ഏറ്റു വാങ്ങി ... പി.ടി.എ പ്രസിഡണ്ട് മനോജ് ഒ , പി.ടി.എ എക്സിക്യുട്ടിവ് അംഗം കലേഷ്. കെ, ഹെഡ്മിസ്ട്രസ് എ അജിത ടീച്ചർ, സുധടീച്ചർ, പ്രീത ടീച്ചർ, മുഹമ്മദ് കുട്ടി മാസ്റ്റർ, സുജിത്ത് മാസ്റ്റർ, സ്കൂൾ ലീഡർ അനന്തു രാജേഷ് എന്നിവർ പങ്കെടുത്തു

മുയ്യം മുണ്ടേരിയിലെ പട്ടേരി ചന്ദ്രൻ നിര്യാതനായി.

Image
  മുയ്യം മുണ്ടേരിയിലെ പട്ടേരി ചന്ദ്രൻ(63) നിര്യാതനായി. ഭാര്യ ശ്രീദേവി. മക്കൾ ശ്രീജിൽ,ശ്രീജിന.മരുമക്കൾ പ്രിഞ്ചു (പത്തനംതിട്ട),സജു (ചെറുകുന്ന്) സംസ്കാരം രാവിലെ 10മണിക്ക് മഞ്ചാൽ പൊതുശ്മശാനത്തിൽ

കണ്ണൂർ :ഇടച്ചേരി മാണിക്കോത്ത് ഹൗസിങ് കോളനിക്ക് സമീപം ആരംഭൻ ഷൈമ അന്തരിച്ചു

Image
ഇടച്ചേരി മാണിക്കോത്ത് ഹൗസിങ് കോളനിക്ക് സമീപം ആരംഭൻ ഷൈമ (44) അന്തരിച്ചു. ഒരാഴ്ച മുമ്പ് ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയ്ക്കിടെ ആണ് മരണപ്പെട്ടത്  സംസ്കാരം ഞായർ പകൽ മൂന്നിന് പയ്യാമ്പല ത്ത്. സത്യഭാമയുടെയും പരേതനായ ജയശീലന്റെ യും മകളാണ്.  ഭർത്താവ് : പി പ്രശോഭ് (പള്ളിപ്രം). മക്കൾ: ധനുഷ് (പ്ലസ് വൺ വിദ്യാർഥി, ജിഎച്ച്എസ്എ സ് പള്ളിക്കുന്ന്), ഡാനിഷ് (5-ാം ക്ലാസ് വിദ്യാർഥി, തളാ പ്പ് മിക്സഡ് യുപി സ്കൂൾ).  സഹോദരങ്ങൾ: ഷൈജു (അലൂമിനിയം അലൈഡ് സെന്റർ, പടന്നപ്പാലം), ഷിജു, ഷംന, പരേതയായ ഷൈനി.

മുല്ലക്കൊടി:-കുറ്റിച്ചിറയിലെ ആദ്യകാല CPIM പാർട്ടി പ്രവർത്തകൻ സ:എം.വി ഒതേനൻ നിര്യാതനായി

Image
 മുല്ലക്കൊടി:-കുറ്റിച്ചിറയിലെ ആദ്യകാല പാർട്ടി പ്രവർത്തകൻ സ:എം.വി ഒതേനൻ (86) നിര്യാതനായി CPIM കുറ്റിച്ചിറ ബ്രാഞ്ച് സെക്രട്ടറി, മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ, മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക്ഡയറക്റ്റർ, കർഷക സംഘം വില്ലേജ് പ്രസിഡണ്ട്, മുല്ലക്കൊടി സി.ആർ.സി. വായനശാല പ്രവർത്തക സമിതി അംഗം, ദേശാഭിമാനി മുല്ലക്കൊടി ഏജന്റ് , എന്നീ നിലകളിൽ പ്രവർത്തിച്ചു നിലവിൽ CPIM കുറ്റിച്ചിറ ബ്രാഞ്ച് അംഗമാണ് ഭാര്യ - യശോദ മക്കൾ - കെ.വി. സുധാകരൻ ( CPIM കുറ്റിച്ചിറ ബ്രാഞ്ച് സെക്രട്ടറി, മുല്ലക്കൊടി കള്ള് ഷാപ്പ് തൊഴിലാളി ), കെ.വി. സുജാത ( CPIM ചെമ്മാടം ബ്രാഞ്ച് അംഗം, കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് ബാങ്ക് ), കെ.വി. സനേഷ് ( ഡിസെനർ കോഴിക്കൊട് ) മരുമക്കൾ - ദിവാകരൻ .പി (CPIM മാണിയൂർ ലോക്കൽ സെക്രട്ടറി ), കെ.സീന ( മുല്ലക്കൊടി ), അമല ( പയ്യാവൂർ ) സഹോദരങ്ങൾ - കരുണാകരൻ ( മുല്ലക്കൊടി ), ശാരദ പരേതരായ കല്യാണി, പാഞ്ചാലി, കുഞ്ഞിരാമൻ, കൃഷ്ണൻ സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് മുല്ലക്കൊടിയിൽ നടക്കും.

തളിപ്പറമ്പ് : ആസിഡ് ആക്രമണ കേസിലെ പ്രതി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു.

Image
  തളിപ്പറമ്പ്: ആസിഡ് ആക്രമണക്കേസിലെ പ്രതി കഴുത്തുമുറിച്ച് ആത്മഹത്യചെയ്തു. തളിപ്പറമ്പ സര്‍സയ്യിദ് കോളേജ് ലാബ് ജീവനക്കാരന്‍ മുതുകുടയില്‍ താമസിക്കുന്ന ചപ്പാരപ്പടവ് സ്വദേശി മഠത്തില്‍ മാമ്പള്ളി അഷ്‌ക്കര്‍(52)ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ കഴുത്ത്മുറിച്ച് അവശനിലയില്‍ കണ്ട അഷ്‌ക്കറിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് 13 ന് വൈകുന്നേരം അഞ്ചോടെയാണ് തളിപ്പറമ്പ് കോടതി ജീവനക്കാരിയായ സാഹിദയെ കോര്‍ട്ട് റോഡില്‍ വെച്ച് അഷ്‌ക്കര്‍ ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഭാര്യ: ഹബീബ. മക്കള്‍: സാഹിര്‍, സിയ, ശാമില്‍.

ചവനപ്പുഴ, ETC കുന്നിന് സമീപത്തെ ചെമ്പേൻഭാസ്ക്കരൻ നിര്യാതനായി

Image
ചവനപ്പുഴ, ETC കുന്നിന് സമീപത്തെ ചെമ്പേൻഭാസ്ക്കരൻ (74) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ : ബൈജു, ബിജു, ബിന്ദു , മരുമക്കൾ : സിന്ധു , ദിവ്യ (നടുവിൽ). പരേതനായ ഉമേഷ് (വെങ്ങര). സംസ്ക്കാരം ഞായർ 29-10-2023 രാവിലെ 10 മണിക്ക് കരിമ്പം തിയ്യ സമുദായ ശ്മശാനത്തിൽ.

മലയോരഹൈവേയിൽ ചരക്കുലോറി 20 അടി കൊക്കയിലേക്ക് മറിഞ്ഞു. - രണ്ടു പേർക്ക് പരിക്ക്.

Image
  നടുവിൽ   മലയോരഹൈവേയിൽ നടുവിൽ-താവുന്ന് കാര്യാട്ട് വളവിൽ ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞു.  ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന ആൾക്കും സാരമായി പരിക്കേറ്റു.  ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.  കരുവഞ്ചാലിലെ മൊത്തവിതരണ വ്യാപാരകേന്ദ്രത്തിലേക്ക് ഐസ്‌ക്രീം നിർമാണ സാധനങ്ങളുമായി വന്ന ലോറിയാണ് കൊടുംവളവിലെ റബ്ബർ തോട്ടത്തിലേക്ക് പതിച്ചത്.  റോഡിൽനിന്ന് 20 അടിയിലധികം താഴ്ചയിലേക്ക് വീണ് വണ്ടി മുന്നോട്ടോടുകയും റബ്ബർമരങ്ങൾക്കിടയിൽ തങ്ങിനിൽക്കുകയും ചെയ്യുകയായിരുന്നു. രണ്ട് റബ്ബർമരങ്ങളും ഇടിയുടെ ആഘാതത്തിൽ നിലംപൊത്തി. ലോറി ഏതാണ്ട് തകർന്ന നിലയിലാണ്. റോഡരികിലെ സുരക്ഷാമതിലും തകർത്താണ് ലോറി മുന്നോട്ടുപോയത്.  ഇതേവളവിലുണ്ടാകുന്ന മൂന്നാമത്തെ വലിയ അപകടമാണിത്.

ശ്വാസതടസ്സം; കണ്ണൂരിൽ ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്

Image
  കണ്ണൂർ:ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് സംഭവം. രാത്രിയിൽ ശ്വാസതടസ്സവുമായി ബന്ധപ്പെട്ട് വന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്പൻചെല്ലി വണ്ടിനെ കണ്ടെത്തിയത്. ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നൽകിയ പ്രാഥമിക ചികിത്സയിൽ മാറ്റമൊന്നും വരാത്തതിനാൽ എൻഡോസ്‌കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പൻചെല്ലി വണ്ട് തൊണ്ടയിൽ കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് അപ്പോൾ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇഎൻടി വിഭാഗവും സംയുക്തമായി ഇടപെട്ട് കുഞ്ഞിന്റെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുത്ത് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം കുഞ്ഞ് ആശുപത്രിയിൽ സുഖംപ്രാപിച്ചു വരികയാണ്. ചികിത്സ വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

തളിപ്പറമ്പ്: 12 വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച 75 കാരന് 9 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

Image
  തളിപ്പറമ്പ്: വീട്ടില്‍ തനിച്ച് ടി.വി. കണ്ടുകൊണ്ടിക്കുകയായിരുന്ന 12 വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച 75 കാരന് 9 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പെരിന്തട്ട ഉദയംകുന്നിലെ പറൂര്‍ക്കാരന്‍ വീട്ടില്‍ പി.മാധവനെയാണ്(75) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2019 ഒക്ടോബര്‍ 2 ന് രാവിലെ പത്തരയോടെയാിരുന്നു സംഭവം. അന്നത്തെ പെരിങ്ങോം എസ്.ഐ പി.സി.സഞ്ജയ്കുമാറാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

കമ്പിൽ സ്വദേശിയായ ഷിബിൽ എന്ന കുട്ടിയെ കണ്ടെത്തി

Image
കമ്പിൽ സ്വദേശിയായ ഷിബിൻ എന്ന കുട്ടി ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു  കുട്ടിയെ അൽപ്പം മുമ്പ് കണ്ടെത്തിയ വിവരം ലഭിച്ചു.. ഷെയർ ചെയ്ത എല്ലാവർക്കും നന്ദി  നാറാത്ത് വാർത്തകൾ

സ്‌പ്ലൈകോ പ്രതിസന്ധി; സർക്കാരിനെതിരെ സമരത്തിനൊരുങ്ങി സിപിഐ തൊഴിലാളി യൂണിയന്‍

Image
  സപ്ലൈകോ പ്രതിസന്ധിയിൽ സർക്കാരിനെതിരെ സംസ്ഥാനവ്യാപക സമരം തുടങ്ങാൻ എഐടിയുസി. സബ്ഡിസി ഉത്പന്നങ്ങൾ നാമമാത്രമായതോടെ വരുമാനനഷ്ടം നേരിടുന്ന താൽകാലിക ജീവനക്കാരെ അണിനിരത്തിയാണ് സിപിഐ തൊഴിലാളി യൂണിയന്‍റെ പ്രക്ഷോഭം തുടങ്ങുന്നത്. സംസ്ഥാനത്തെ പല സപ്ലൈകോ സ്റ്റോറുകളിലും 13 ഇന സബ്സിഡി ഉത്പന്നങ്ങളിൽ 5 എണ്ണം പോലും എവിടെയുമില്ല. സബ്സിഡി സാധനങ്ങളൊന്നുമില്ലെങ്കിൽ സപ്ലൈകോയിൽ ആള്‍ കയറില്ല. കച്ചവടം കുറയുമ്പോൾ പ്രതിസന്ധിയിലാകുന്നത് സപ്ലൈകോ സ്റ്റോറുകളിലെ താൽകാലിക ജീവനക്കാരാണ്. ടാർഗറ്റ് തികയ്ക്കാതെ ഇവര്‍ക്ക് ശമ്പളം ലഭിക്കില്ല. സപ്ലൈകോയ്ക്ക് സർക്കാരിൽ നിന്ന് കിട്ടാനുള്ളത് കോടികളാണ്. പ്രതിസന്ധി തീർന്ന് ഔട്ട്‍ലെറ്റുകളിൽ സാധനങ്ങൾ എത്തുംവരെ താൽകാലിക ജീവനക്കാര്‍ മുണ്ട്മുറുക്കിയുടക്കണം എന്ന അവസ്ഥിയിലാണ്. ഇതിനോടകം പണി പോയവരുമുണ്ട്. സപ്ലൈകോയിലെ തൊഴിലാളികളുടെ പ്രബല സംഘടന സിപിഐ നേതൃത്വം നൽകുന്ന വർക്കേഴ്സ് ഫെ‍ഡറേഷനാണ്. ‍സപ്ലൈകോ പ്രതിസന്ധിയിൽ സർക്കാരിനെതിരെ സമരം തുടങ്ങാൻ ഒരുങ്ങുകയാണ് സംഘടന. ഞായറാഴ്ച കൊച്ചിയിൽ സംസ്ഥാന നേതൃയോഗം ചേർന്ന് യൂണിയൻ സമരം പ്രഖ്യാപിക്കും. സബ്സിഡി സാധനങ്ങളുടെ വിലകൂട്ടണമെന്ന സപ്ലൈകോയുടെ ആവശ്യം സർക്കാരി

കണ്ണാടിപ്പറമ്പ് വയപ്രത്തെ കലിക്കോടൻ ശങ്കരൻ നമ്പ്യാർ നിര്യാതനായി

Image
കണ്ണാടിപ്പറമ്പ് വയപ്രത്തെ കലിക്കോടൻ ശങ്കരൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ പി.പി.ജാനകി , മക്കൾ വിശ്വനാഥൻ (സെക്രട്ടറി കണ്ണാടി പറമ്പ് ക്ഷീരസഹകരണ സംഘം) അനിൽകുമാർ ,സുധീർ , ബാബുരാജ് . മരുമക്കൾ : ഷീന (വേ ശാല), വിനീത (കുറ്റ്യാട്ടൂർ ), ഗംഗ (മാവേലിക്കര ). സഹോദരങ്ങൾ: പരേതനായ കലിക്കോടൻ ബാലകൃഷ്ണൻ നമ്പ്യാർ കലിക്കോടൻ കുഞ്ഞിരാമൻ മാസ്റ്റർ സംസ്ക്കാരം ശനിയാഴ്ച 28/10/23 ന് രാവിലെ 10.30 ന് പുല്ലൂപ്പി ശ്മശാനത്തിൽ.