Posts

Showing posts from October, 2022
Image
 ഗ്രീഷ്മ പറഞ്ഞ ഒൻപത് നുണകൾ  തിരുവനന്തപുരം: ഷാരോണ്‍ ആശുപത്രിയിലായിരുന്നപ്പോഴും മരിച്ചതിന് ശേഷവും പെണ്‍സുഹൃത്ത് ഗ്രീഷ്മ പറഞ്ഞത് പ്രധാനമായും ഒമ്പത് നുണകള്‍. ഈ നുണകളെല്ലാം പൊലീസിന്റെ എട്ടുമണിക്കൂര്‍ ചോദ്യം ചെയ്യലില്‍ തകര്‍ന്നുവീഴുകയാണുണ്ടായത്.ആ ഒമ്പത് നുണകള്‍. 1.ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചതിന് ശേഷം പച്ചനിറത്തിലാണ് ഛര്‍ദ്ദിച്ചതെന്ന് ഷാരോണ്‍ പറഞ്ഞപ്പോള്‍ കഷായത്തിന്റെ നിറം അങ്ങനെയായത് കൊണ്ടാകാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്. 2. ഛര്‍ദ്ദിച്ചതിന്റെ കാരണം ജ്യൂസ് പഴകിയതിനാല്‍ ആയിരിക്കാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്. 3. അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ക്കും ജ്യൂസ് നല്‍കിയപ്പോള്‍ അയാളും ഛര്‍ദ്ദിച്ചെന്ന് ഗ്രീഷ്മ പറഞ്ഞു. എന്നാല്‍ ഓട്ടോ ഡ്രൈവറായ കാരണക്കോണം സ്വദേശി പ്രദീപ് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് സത്യം പറഞ്ഞു. 4. ഏതെങ്കിലും തരത്തില്‍ വീട്ടുകാര്‍ ഉപദ്രവിക്കുമോയെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഷാരോണിനോട് തന്നെ ഗ്രീഷ്മ പറഞ്ഞത്. ഷാരോണിനുമായുള്ള ബന്ധം വിട്ടെന്നാണ് കരുതുന്നതെന്നും അത് കൊണ്ട് വീട്ടുകാര്‍ ഒന്നും ചെയ്യില്ല, അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നുമാണ്. 5. ജ്യൂസും കഷായവും ഏതാണെന്ന് ചോദിക്കുമ്പോള്‍ ഗ്രീഷ്
Image
 നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം നവംബർ 10 മുതൽ  നമ്പ്രം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 2022 നവംബർ 10, 11, 12, 13 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയ്യതികളിൽ നടക്കും. മുച്ചിലോട്ടമ്മയുടെ തിരുമുടി നിവരൽ ചടങ്ങ് നവംബർ 13 ഞായറാഴ്ച രാവിലെ നടക്കും. സജീവൻ പെരുവണ്ണാനാണ് തിരുമുടിക്കാരൻ

മുയ്യം എ.യു.പി സ്കൂളിൽ നവംബർ 1 കേരളപ്പിറവി ദിനത്തിൽ നടക്കുന്ന ലഹരി വിരുദ്ധ

Image
 വിളംബര ജാഥയും ഫ്ലാഷ് മോബും നടന്നു. മുയ്യം : മുയ്യം എ.യു.പി സ്കൂളിൽ നവംബർ 1 കേരളപ്പിറവി ദിനത്തിൽ നടക്കുന്ന ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയുടെ ഭാഗമായുള്ള വിളംബര ജാഥയും ഫ്ലാഷ് മോബും നടന്നു. മുയ്യം , ബാവുപ്പറമ്പ്, ചൊറുക്കള എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം ഉയർത്തിക്കൊണ്ട് ലഹരി വിരുദ്ധ ക്ലബ്ബിലെ കുട്ടികളും അധ്യാപകരും പിടി എ അംഗങ്ങളും ചേർന്ന് ഫ്ലാഷ് മോബ് ഒരുക്കി. നവംബർ 1 ന് വൈകുന്നേരം 3 മണിക്ക് മുയ്യത്ത് തളിപ്പറമ്പ് സൗത്ത് ഉപജില്ലാ തല ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായ മനുഷ്യ ചങ്ങലയുടെ ഉദ്ഘാടനം നടക്കും .

തളിപ്പറമ്പ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

Image
 പാൻ ഇൻഡ്യ അവേർനസ്സ് പ്രോഗ്രാം ശ്രീകണ്ഠാപുരം: തളിപ്പറമ്പ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠാപുരം സാൻ ജോർജിയ സ്പെഷ്യൽ സ്കൂളിൽ നിയമ ബോധവൽക്കരണ ക്ലാസ്സും ക്വിസ് മത്സരവും സംഘടിപ്പിച്ചു .പാൻ ഇൻഡ്യ അവേർനസ്സ് ആൻഡ് ഔട്റീച്ച് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചപ്രോഗ്രാം ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് കുറുമാത്തൂർ ഉദ്ഘാടനം ചെയ്തു. സാൻജോർജിയ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെൽമ അധ്യക്ഷത വഹിച്ചു.പ്രസൂൽ വടക്കിനിയിൽ, പ്രജിത.ടി.പി., രാജേഷ്.പി. എന്നിവർ സംസാരിച്ചു
Image
 കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി കടലിൽ മുങ്ങി മരിച്ചു കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി കടലിൽ മുങ്ങി മരിച്ചു. പാക്കം ജിഎച്ച് എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയും പള്ളിക്കര ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ഷുഹൈബ് (16)ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഒമ്പതോടെ ബേക്കൽ കോട്ടയ്ക്ക് സമീപം കടലിൽ കാണാതായത്. പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ ശേഖരിക്കാൻ കോട്ടയ്ക്ക് സമീപം കടൽത്തീരത്തെത്തിയതായിരുന്നു. പിതാവും, സഹോദരനും നോക്കിനിൽക്കെയാണ് ഷുഹൈബിനെ തിരമാലയിൽപെട്ട് കാണാതായത്. ബേക്കൽ പോലീസ്, തീരദേശ പോലീസ്, അഗ്‌നിശമനസേന എന്നിവർ തിരച്ചിൽ നടത്തുന്നതിനിടെ ഷുഹൈബിന്റെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു.

കണ്ണൂർ: വിലക്കയറ്റം തൊഴിലില്ലായ്മ എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ദേശവ്യാപകമായി നടത്തുന്ന

Image
 വിലക്കയറ്റത്തിനെതിരെ സായാഹ്ന ധർണ കണ്ണൂർ: വിലക്കയറ്റം തൊഴിലില്ലായ്മ എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ദേശവ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ താണയിൽ സായാഹ്ന ധർണ നടത്തി.  ജില്ലാ സിക്രട്ടറി സി മുഹമ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ  ഡിവിഷൻ പ്രസി. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചക്കുകയും  മണ്ഡലം സിക്ര. എം സി അബ്ദുൽ ഖല്ലാക്ക് സ്വാഗതവും മുൻസിപ്പൽ മേഖല പ്രസി. കെ വി മുഹമ്മദ് അശ്രഫ് നന്ദിയും പറഞ്ഞു.  ഫാത്തിമ, ജുറൈജ്, അശ്രഫ്, തുടങ്ങിയവർ നേതൃത്വം നല്കി photo attached Abdul Khallaq  9895886322
Image
 നിത്യോപയോഗ സാധനനങ്ങൾക്ക് തീവില, സർക്കാറിന്റെ കഴിവ്‌ കേട്‌ തുറന്ന് കാട്ടുന്നു - മുസ്തഫ നാറാത്ത് ചെറുകുന്ന്: നിത്യോപയോഗ സാധനനങ്ങൾക്ക് ഇത്ര അധികം വില വർദ്ദിച്ചത്‌‌ സർക്കാറിന്റെ കഴിവ്‌ കേടുകൾ തുറന്ന് കാട്ടുകയാണെന്ന്  എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്‌. നിത്യോപയോഗ സാധനനങ്ങൾക്ക് തീവില, കേന്ദ്ര - സംസ്ഥാന സർക്കാരുക വിപണിയിൽ ഇടപെടുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കല്യാശ്ശേരി മണ്ഡലം കമ്മിറ്റി ചെറുകുന്ന്‌‌ തറയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണിയില്‍ രൂക്ഷമായ വിലക്കയറ്റം ഉണ്ടായിട്ടും സര്‍ക്കാര്‍ ഇടപെടാതെ ഒഴിഞ്ഞ്‌ മാറുകയാണ്‌, ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ ആവശ്യമായ ഒരു ഇടപെടലും നടത്തുന്നില്ല. വിലക്കയറ്റം കൊണ്ട് ജനജീവിതം താറുമാറായിരിക്കുകയാണ്. കുടുംബ ബജറ്റ് താളം തെറ്റിക്കുമ്പോഴും ഭരണ-പ്രതിപക്ഷം അനാവശ്യ വിവാദങ്ങളിലൂടെ ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് പോലെ ഗൗരവമർഹിക്കുന്ന വിഷയങ്ങൾ ഇവിടെ ചർച്ചയാവുന്നില്ല. പകരം സർക്കാരും - ഗവർണർ തമ്മിലുള്ള പോരാണ് മാധ്യമങ്ങളിൽ മുഖ്യ വാർത്തയാവുന്നത്. ജനങ്ങളെ ബാധിക്ക

പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ ലഹരി വിമുക്ത

Image
 ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി വിളംബരജാഥ നടത്തി. പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി വിളംബരജാഥ നടത്തി. പ്രധാനാധ്യാപകൻ സി. രഘുനാഥ്, പി.ടി.എ പ്രസിഡന്റ് കെ.പി മുഹമ്മദ്‌ അലി, എം.മുസമ്മിൽ, കെ.പി ഇബ്രാഹിം, ജനാർദനൻ, ഇ.പി ഗീത, പി.വി രത്നം, ജിതിൻ, സഫ്‌വാൻ, എം അദീബ, ഫർസീന, ഷഹനാസ്, ഷാസിയ, അഷ്‌റഫ്‌, ഹർഷ എന്നിവർ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് കഴിഞ്ഞ ദിവസം പൂർവ്വ വിദ്യാർത്ഥികളുടെ പാട്ട് കൂട്ടവും, വിദ്യാർത്ഥികളുടെ സൈക്കിൾ റാലിയും, കൂട്ടയോട്ടവും സംഘടിപ്പിച്ചിരുന്നു.
Image
 പിടിഎയുടെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്ത് സൂചന ബോർഡ് സ്ഥാപിച്ചു മയ്യിൽ കയരളം നോർത്ത് എ എൽ പി സ്‌കൂൾ പരിസരത്ത് സ്‌കൂൾ പിടിഎയുടെ നേതൃത്വത്തിൽ സൂചന ബോർഡ് സ്ഥാപിച്ചു. തളിപ്പറമ്പ-ചാലോട് റോഡ് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായതോടെ വർധിച്ച വാഹനപ്പെരുപ്പം അപകടഭീഷയൊരുക്കുന്ന സാഹചര്യത്തിലാണ് 2022-23 വർഷത്തെ സ്‌കൂൾ പിടിഎയുടെ നേതൃത്വത്തിൽ സൂചനാ ബോർഡ് സ്ഥാപിച്ചത്. മയ്യിൽ പോലീസ്‌ എസ്‌ എച്ച്‌ ഒ ടി പി സുമേഷ് ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷനായി. യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ, വി സി മുജീബ്, വി സി ഗോവിന്ദൻ, ഒ സി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എം ഗീത സ്വഗതവും കെ വൈശാഖ് നന്ദിയും പറഞ്ഞു. എൽ എസ് എസ് നേടിയ അനുരഞ്ജിനെയും ശാസ്ത്രോത്സവ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. ടി പി സുമേഷ് ഉപഹാരം നൽകി. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ മത്സരത്തിൽ എൽ പി വിഭാഗത്തിൽ ഇഷ മെഹ്റിനും യു പി വിഭാഗത്തിൽ റിൻഫ കെ പിയും വിജയികളായി.
Image
 പൊയിൻ വീട്ടിൽ അളവൂർ മാധവൻ നമ്പ്യാർ നിര്യാതനായി. പാപ്പിനിശ്ശേരി  വടേശ്വരo ശിവ ക്ഷേത്രത്തിന് സമീപം പൊയിൻ വീട്ടിൽ അളവൂർ മാധവൻ നമ്പ്യാർ നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: മധുസൂദനൻ, ശ്രീനിവാസൻ (ഇരുവരും സൗദി), ജയപ്രസാദ് (ബഹറൈൻ),നിഷാദ് (ദുബൈ), പരേതയായ ശ്രുതി. മരുമക്കൾ: സീമ, റീന, സൗമ്യ, അനുശ്രീ (കുറുമാത്തൂർ)
Image
  മുല്ലക്കൊടി കെ.എ.നാരായണൻ ( മർമ്മാണി ) നിര്യാതനായി ഭാര്യ: ദേവി മക്കൾ: രമണി. സുരേന്ദ്രൻ ,രമേശൻ, പ്രസീത, ശ്രീജ, മരുമക്കൾ : തമ്പാൻ (കോട്ടയാട് ), പ്രസീന ( പറശ്ശിനി ), മഞ്ജുഷ ( പുത്തൂര് ), വിജയൻ ( പൂമംഗലം) , ബാലകൃഷ്ണൻ ( കരിമ്പം ) സഹോദരങ്ങൾ: കല്യാണി (കരിമ്പം ), പരേതരായ കോരൻ ,ചേയ്യിക്കുട്ടി സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക്  പൊതുശ്മശാനം കണ്ടക്കൈ പറമ്പ
Image
 മുതിർന്ന ആർഎസ് പി നേതാവ് ടിജെ ചന്ദ്രചൂഢൻ അന്തരിച്ചു തിരുവനന്തപുരം: മുതിർന്ന ആർഎസ് പി നേതാവ് ടിജെ ചന്ദ്രചൂഢൻ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.1940 ഏപ്രിൽ 20 ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ച ചന്ദ്രചൂഡൻ ബി.എ, എംഎ പരീക്ഷകൾ റാങ്കോടെ പാസായി. ആർഎസ്പി വിദ്യാർഥി സംഘടനയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചു. ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളജിൽ അധ്യാപകനായിരുന്നു. 1975 ൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ചന്ദ്രചൂഡൻ 99 ൽ സംസ്ഥാന സെക്രട്ടറിയായി. 2008 ലാണ് ദേശീയ ജനറൽ സെക്രട്ടറിയായത്. 2018 വരെ ആ ചുമതലയിൽ തുടർന്നു. നിലവിൽ ആർഎസ്പി സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായിരുന്നു. ആര്യനാട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെനാളുകളായി സജീവരാഷ്ട്രീയത്തില്‍ നിന്

എക്കോ വൺ ഡയറി" യുടെ നേതൃത്വത്തിൽ ആണ് കുറുമാത്തൂർ ഡയറിയിൽ പടു കൂറ്റൻ ലോക കപ്പ് പ്രതിമ ഒരുങ്ങുന്നത്.

Image
  പടു കൂറ്റൻ ലോക കപ്പ് ഒരുങ്ങുന്നു "എക്കോ വൺ ഡയറി" യുടെ നേതൃത്വത്തിൽ ആണ് കുറുമാത്തൂർ ഡയറിയിൽ പടു കൂറ്റൻ ലോക കപ്പ് പ്രതിമ ഒരുങ്ങുന്നത്. സണ്ണി കുറുമാത്തൂർ ആണ് പ്രതിമയുടെ ശിൽപ്പി . കേരളത്തിലെ തന്നെ, ഒരു പക്ഷെ ഇന്ത്യയിലെ ഏറ്റവും വലിയ ഫുട് ബോൾ ലോക കപ്പ് പ്രതിമ ആയിരിക്കും ഇത് എന്നാണ് "എക്കോ വൺ" ക്ലബ് പ്രവർത്തകർ അവകാശപ്പെടുന്നത്. ഫുട്ബോൾ ആവേശം പടി വാതിലിൽ എത്തി ചേർന്നിരിക്കുന്ന സമയത്ത് ആണ് ക്ലബ് പ്രവർത്തകർക്ക് ഇത്തരം ഒരു ആശയം ലഭിക്കുന്നത്.സാധാരണയായി കണ്ട് വരുന്നത് പോസ്റ്റർ പ്രചരണങ്ങൾ ആണ് അത് പലപ്പോഴും സംഘർഷങ്ങൾക്ക് കാരണമാകാറുണ്ട് അതിൽ നിന്നും വ്യത്യസ്തമായി ഒരുമയുടെ ശക്തി കാണിക്കുന്ന എന്തെങ്കിലും ചെയ്യണം എന്നതിൽ നിന്നാണ് ഫുട്ബോൾ ലോക കപ്പ് എന്ന ആശയം ഉരുത്തിരിഞ്ഞത്.ഏകദേശം 30000 രൂപയോളം ചിലവ് വരും എന്ന് ക്ലബിൻ്റെ രക്ഷാധികാരികൾ ആയ ദേവ്ഡയറി, ലിംസ്,എന്നിവർ അറിയിച്ചു റാഹിബ്,റഷീദ്,മീജിൽ,നിഷാന്ത്,ജാബിർ.എന്നിവരുടെ പൂർണ പിന്തുണ കൂടി ഇതിൻ്റെ പുറകിൽ ഉണ്ട്. തങ്ങളുടെ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്ന ആവേശത്തിലാണ് ഫുട് ബോൾ നെഞ്ചിലേറ്റിയ ക്ലബ് ഭാരവാഹികൾ ആയ അജയ്,ഷാരോൺ,ജിതിൻ,തുടങ്ങിയവരും മറ്റു

പുല്ലുപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും,മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും

Image
 ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കണ്ണാടിപ്പറമ്പ്: പുല്ലുപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെയും,മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പുല്ലൂപ്പിയിൽ പുഷ്പാർച്ചനയും,അനുസ്മരണവും നടത്തി. കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് എൻ.ഇ.ഭാസ്കരമാരാർ,വൈസ് പ്രസിഡൻ്റ്മാരായ കെ.രാജൻ, അസീബ് കണ്ണാടിപ്പറമ്പ്, മണ്ഡലം സെക്രട്ടറിമാരായ മോഹനാംഗൻ,സനീഷ് ചിറയിൽ,രാജീവൻ പറമ്പൻ,യൂത്ത് കോൺഗ്രസ് നാറാത്ത് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റ് മുഹമ്മദ് അമീൻ.കെ,ബൂത്ത് ഭാരവാഹികൾ ധനേഷ്.സി.വി, ശ്രീധരൻ.ഇ.പി,ഷറഫുദ്ദീൻ. പി.പി, മജീദ്.കെ.സി, കാദർ.കെ.സി,പൊല്ലാലൻ. പുല്ലൂപ്പി എന്നിവർ അനുസ്മരിച്ചു.
Image
വ്യാപാരി വ്യവസായി വൻകുളത്തുവയൽ യൂണിറ്റ് സമ്മേളനം   അഴിക്കോട് .വ്യാപാരി വ്യവസായി വൻകുളത്തുവയൽ യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി .പി .മൊയ്‌ദു ഉൽഘടനം ചെയ്‌തു  ജില്ല സെക്രട്ടറി സുകുണ്ണൻ ഏരിയ പ്രസിഡന്റ് കെ .വി .സലിം .ഏരിയ സെക്രട്ടറി സി .മനൊഹരൻ എന്നിവർ സംസാരിച്ചു  യോഗത്തിന് മുന്നോടിയായി ഉശിരൻ പ്രകടനവും നടന്നു
Image
 ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനം; രാജ്യം ഇന്ന് വിവിധ പരിപാടികളോടെ ഓർമപുതുക്കും ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനത്തിൽ രാജ്യം ഇന്ന് വിവിധ പരിപാടികളോടെ ഓർമപുതുക്കും. 1984 ൽ തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ആണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്.അന്ത്യവിശ്രമ സ്ഥാനമായ ശക്തിസ്ഥലിൽ കോൺഗ്രസ്സിന്റെ പ്രധാന നേതാക്കന്മാർ അടക്കമുള്ളവർ രാവിലെ പുഷ്പാർച്ചന നടത്തും. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടപടിയിൽ പ്രതിഷേധിച്ച് തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ആണ് ഇന്ദിരാ ഗാന്ധി മരിച്ചത്.ഇന്ദിരാ ഗാന്ധിയെ ദുർഗ്ഗാ എന്നാണ് അടൽ ബിഹാരി വാജ്പേയ് വിളിച്ചിരുന്നത്. ജവഹർലാൽ നെഹ്രുവിന്റെയും കമലാനെഹ്രുവിന്റേയും മകളായി 1917 നവംബർ 19നാണ് ഇന്ദിര ജനിച്ചത്. ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവർ നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1933ൽ പൂനെയിലെ പ്യൂപ്പിൾസ് ഓൺ സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1936ൽ ഇന്ദിര, ഓക്‌സ്ഫഡ് സർവ്വകലാശാലയിൽ ബിരുദപഠനത്തിനായി ചേർന്നു. എന്നാൽ ഓക്‌സ്ഫഡിലെ പഠനം പൂർത്തിയാക്കാൻ ഇന്ദിരക്കു കഴിഞ്ഞില്ല. 1942ൽക്വിറ്റ് ഇന
Image
 സുകുമാർ അഴീക്കോട് പുരസ്കാരം സി.രാധാകൃഷ്ണന് സമ്മാനിച്ചു കണ്ണൂർ: കണ്ണൂർ വേവ്സ് കലാ-സാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഡോ. സുകുമാർ അഴീക്കോട് പുരസ്കാരം സാഹിത്യകാരൻ എം. മുകുന്ദനിൽനിന്ന് എഴുത്തുകാരനും കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണൻ ഏറ്റുവാങ്ങി. ചടങ്ങ് മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ വേവ്സ് പ്രസിഡന്റ് കെ.പി. ശ്രീശൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., കെ.വി. സുമേഷ് എം.എൽ.എ., ഒ.എൻ. രമേശൻ, വി.വി. പ്രഭാകരൻ, ഇ.എം. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. അനിൽ കുമാർ (കോളേജ് ഓഫ് കൊമേഴ്സ്), ലൈലാ കമാലുദ്ദീൻ (ഇന്നർവീൽ മുൻ ചെയർപേഴ്സൺ), എം.വി. രാധാകൃഷ്ണൻ (എമ്മർ ലിങ്ക്) സന്തോഷ് കുമാർ (ഡയമണ്ട് പെയിന്റ്സ്) എന്നിവരെ കർമശ്രീ പുരസ്കാരം നൽകി ആദരിച്ചു. കെ.എം. ബാലറാം, പി. നാരായണൻ, ലഫ്റ്റന്റ് പി. നാരായണൻ എന്നിവർക്ക് കണ്ണൂർ വേവ്സിന്റെ സേവന പുരസ്കാരവും നൽ‌കി.
Image
 വി എസ് ശ്രുതി (32) നിര്യാതയായി കണ്ണപുരം: പുഞ്ചവയൽ. പാന്തോട്ടത്തിലേ വി എസ് ശ്രുതി (32) നിര്യാതയായി. ഭർത്താവ് നിഷാന്ത് പി പി, എഞ്ചിനീയർ (ഗോവ ), മകൻ ആരവ് (വിദ്യാർത്ഥി )അച്ഛൻ പരേതനായ ശശി (ആലക്കോട് )അമ്മ രമ, സഹോദരി ശരണ്യ (കൂവോട് ). സംസ്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്തു
Image
 ജന്മനാടായ പരിയാരത്ത് സതീശൻ പാച്ചേനിയെ അനുസ്മരിച്ച് സർവ്വകക്ഷി അനുശോചനയോഗം നടത്തി പരിയാരം: കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചിച്ച് ജന്മനാടായ പരിയാരത്ത് സർവ്വകക്ഷി അനുശോചന യോഗം നടത്തി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗം ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ പി.സി. റഷീദ് ,എൻ കെ ഇ ചന്ദ്രശേഖരൻ മാസ്റ്റർ, ഇ.സി മനോഹരൻ, പി വി അബ്ദുൽ ഷുക്കൂർ, എൻ കുഞ്ഞിക്കണ്ണൻ, കെ രാജൻ, സി ശിവശങ്കരൻ മാസ്റ്റർ, കെപിസിസി മെമ്പർ കെ സി മുഹമ്മദ് ഫൈസൽ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം വി രവീന്ദ്രൻ ,ഡിസി സിസെക്രട്ടറി ഇ.ടി .രാജീവൻ, പി വിനോദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു
Image
 ഷാരോൺ രാജിന്റെ മരണം കൊലപാതകം; ഗ്രീഷ്മ കുറ്റം സമ്മതിച്ചു പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ 22കാരി ​ഗ്രീഷ്മ തന്നെയാണ് കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ്കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് ​ഗ്രീഷ്മ പൊലീസിനോട് വെളിപ്പെ ടുത്തിയത്. ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണംനടക്കുകയാണെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് വ്യക്തമാക്കുന്നു. അന്വേഷണം ഇന്നലെ ജില്ലാ ക്രൈംഞ്ച്രാഞ്ച്ഏറ്റെടുത്തിരുന്നു. പിന്നാലെ തന്നെ നടപടികളുമാരംഭിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവും ഉടൻ ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു. അതിനിടയിലാണ് പെൺകുട്ടി സത്യം വെളിപ്പെടുത്തുന്നത്. ഗ്രീഷ്മ പാറശാല പൊലീസിന് നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. ഇതിൽ നിന്ന് തന്നെ പെൺകുട്ടിയാവാംകുറ്റവാളിയെന്നസംശയംപൊലീസിനുണ്ടായിരുന്നു. ഷാരോൺ രാജ് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വനിതാ സുഹൃത്തുമൊത്ത് ജ്യൂസ് ചലഞ്ച് നടത്തിയതും സംശയമുണ്ടാക
Image
 യങ് ചാലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് കണ്ണപ്പിലാവിന്റെയും നേതൃത്വത്തിൽ സ്പോർട്സ് മീറ്റ് നടത്തി  🇾 🇨 🇰  𝚜𝚙𝚘𝚛𝚝𝚜 𝚖𝚎𝚎𝚝 2022 സമീപപ്രദേശങ്ങളിലെ എൽ. പി., യു പി സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് യങ് ചാലഞ്ചേഴ്സ് വായനശാല & ഗ്രന്ഥാലയം ,കണ്ണപ്പിലാവ്,യങ് ചാലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് കണ്ണപ്പിലാവിന്റെയും നേതൃത്വത്തിൽ സ്പോർട്സ് മീറ്റ് നടത്തി. യുപി വിഭാഗം ഓവർഓൾ ചാമ്പ്യൻ ഷിപ്പ് പറശ്ശിനിക്കടവ് യുപിസ്കൂളുംരണ്ടാം സ്ഥാനം മുയ്യം യു പി സ്കൂളും കരസ്‌ഥമാക്കി , എൽ, പി വിഭാഗം ഒന്നാം സ്ഥാനം പുല്യാഞ്ഞിയോട് എൽ പി സ്കൂളും രണ്ടാം സ്ഥാനം പറശ്ശിനിക്കടവ് യു പി സ്കൂളും കരസ്ഥമാക്കി... അഭിനന്ദനങ്ങൾ....

പുല്ലൂപി ഹിന്ദു എൽ. പി സ്കൂൾ LSS സ്‌കോളർഷിപ് വിജയി വൈഗയെ ക്ലബ് ഭാരവാഹികൾ അനുമോദിക്കുകയും ചെയ്തു

Image
 യുവ ക്ലബ്ബ് വള്ളുവൻ കടവിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ റാലിയും ക്ലാസും സംഘടിപ്പിച്ചു   പാറപ്പുറം അംഗൻവാടിയിൽ നിന്നും ആരംഭിച്ച് പാറപ്പുറം വീവേഴ്‌സ് സോസൈറ്റിയിൽ അവസാനിച്ചു.. തുടർന്ന് ലഹരി വിരുദ്ധ ക്ലാസ്സ്‌ ബഹു : പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ രമേശൻ അവർകൾ ഉത്ഘാടനം ചെയ്തു. മയ്യിൽ SI ശ്രീ അനീഷ് സർ ലഹരി വിരുദ്ധ ക്ലാസ്സ്‌ എടുത്തു. ചടങ്ങിൽ. ക്ലബ് സെക്രട്ടറി ശ്രീ രതീഷ് സ്വാഗതവും, ബ്ലോക്ക്‌ മെമ്പർ ശ്രീമതി ടി റഷീദ അധ്യക്ഷയായി. ശ്രീ രത്നാകരൻ പി ടി ആശംസയും, CDS മെമ്പർ ശ്രീമതി പ്രസന്ന നന്ദിയും പറഞ്ഞു. പുല്ലൂപി ഹിന്ദു എൽ. പി സ്കൂൾ LSS സ്‌കോളർഷിപ് വിജയി വൈഗയെ ക്ലബ് ഭാരവാഹികൾ അനുമോദിക്കുകയും ചെയ്തു പുല്ലൂപി ഹിന്ദു എൽ. പി സ്കൂൾ LSS സ്‌കോളർഷിപ് വിജയി വൈഗയെ ക്ലബ് ഭാരവാഹികൾ അനുമോദിക്കുകയും ചെയ്തു
Image
 വിവിധ കേന്ദ്ര പദ്ധതികളേ വിശദീകരിച്ചു കൊണ്ടുള്ള പഠനശിബിരം നൂഞ്ഞേരി എൽ.പി.സ്കൂളിൽ നടന്നു.  മുൻ ജില്ലാ പ്ലാനിംഗ് ഓഫീസറും ബി.ജെ.പി. ജില്ലാ കമ്മറ്റി അംഗവുമായ അജയകുമാർ മീനോത്ത് വിവിധ പദ്ധതി കളേക്കുറിച്ച് വിശദമായ് ക്ലാസ്സെടുത്തു   ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. സ്വാഗതവും രാജൻ എം നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട് വേണുഗോപാൽ പി.വി.ഷാൾ അണിയിച്ചു അജയ് മീനോത്തിനെ ആദരിച്ചു. വാർഡ് മെംബർ ഗീത വി.വി. മുൻ മെംബർ കെ.പി. ചന്ദ്രഭാനു , മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ്മീനാത്ത് എന്നിവരും പങ്കെടുത്തു. 753 കേന്ദ്ര പദ്ധതികളിൽ സ്വഛ് ഭാരത് , ജൻധൻ എക്കൗണ്ട് , മുദ്രാ ലോൺ, തൊഴിലുറപ്പ് പദ്ധതി, പി.എം. കിസാൻ സമ്മാൻ നിധി, അടൽപെൻഷൻ യോജന, പി.എം.ആ വാസ് യോജന, സുകന്യ സമൃദ്ധി യോജന തുടങ്ങി നാല്പതോളം പദ്ധതികളപ്പറ്റി അജയ് കുമാർ മീനോത്ത് വിശദമായ് സംസാരിച്ചു
Image
 ആത്മഹത്യ ചെയ്ത യുവതിയുടെ സ്വര്‍ണം തിരികെ വേണമെന്ന് വീട്ടുകാര്‍; ഭര്‍ത്താവിന്റെ വീടും സ്ഥലവും ജപ്തി ചെയ്തു ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ആഭരണങ്ങള്‍ തിരികെ നല്‍കണമെന്ന വീട്ടുകാരുടെ ഹര്‍ജിയില്‍ കോടതി നടപടി. ആഭരണങ്ങളുടെ മൂല്യം ഭര്‍ത്താവിന്റെ വീട് ജപ്തി ചെയ്ത് ഈടാക്കാനുള്ള കുടുംബകോടതി ഉത്തരവ് നടപ്പാക്കി.ചടയ മംഗലം അക്കോണം പ്ലാവിള പുത്തന്‍വീട്ടില്‍ കിഷോറിന്റെ വീടും ഏഴ് സെന്റ് സ്ഥലവുമാണ് ജപ്തി ചെയ്തത്. ഭാര്യയുടെ പക്കലുണ്ടായിരുന്ന 17 ലക്ഷത്തോളം രൂപയുടെ ആഭരണം ഭര്‍ത്താവ് ചെലവാക്കിയെന്ന് കോടതി കണ്ടെത്തിയതിനേത്തുടര്‍ന്നാണിത്. യുവതിയുടെ 45 പവനോളം വരുന്ന സ്വര്‍ണത്തിന് 17 ലക്ഷം രൂപയാണ് വിലയായി കണക്കാക്കുന്നതെന്ന് ജീവനൊടുക്കിയ യുവതിയുടെ വീട്ടുകാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക എസ് സ്മിതാ രാജ് പറഞ്ഞു. അടൂര്‍ പള്ളിക്കല്‍ ഇളംപള്ളിയില്‍ വൈഷ്ണവം വീട്ടില്‍ ലക്ഷ്മി എം പിള്ളയാണ് (24) സെപ്റ്റംബര്‍ 20ന് ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തത്. എഞ്ചിനീയറിങ്ങ് ബിരുദധാരിയായിരുന്ന ലക്ഷ്മി ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ശേഷം വിദേശത്തേക്ക് പോയ ഭര്‍ത്താവ് ലക്ഷമിയുടെ മരണ ദിവസമാണ് നാട്ടിലെത്തിയത്. വിളിച്ചപ്പോള്‍ മു
Image
 കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം. കക്കാട് സ്വദേശി കെ യാസര്‍ അറാഫത്താണ് ഇന്നലെ രാത്രി കാഷ്വാലിറ്റി വിഭാഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഞ്ചാവ് കൈവശം വച്ചതിന് കക്കാട് നിന്ന് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്ക് വേണ്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു അതിക്രമം. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവമുണ്ടായത്. മുറിയിലെ ചില്ല് യാസര്‍ തല കൊണ്ട് ഇടിച്ചു തകര്‍ത്തു. കസേരകള്‍ വലിച്ചെറിഞ്ഞു. ചില്ല് തെറിച്ച് വീണ് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ടൗണ്‍ എസ്‌ഐ എ.ഇബ്രാഹിം, സി വില്‍ പൊലീസ് ഓഫിസര്‍മാരായ എം.ടി.അനൂപ്, കെ.നവീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. യാസര്‍ മയക്കു മരുന്നിന് അടിമയാണെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ അക്രമം കാഷ്വാലിറ്റിയിലെ മറ്റ് രോഗികളില്‍ ഏറെ നേരം ആശങ്ക സൃഷ്ടിച്ചു.

പുതിയതെരു .വ്യാപാരി വ്യവസായി സമിതി യുടെ

Image
 വ്യാപാരി വ്യവസായി സമിതി യുടെ പണ്ണേരി മുക് യൂണിറ്റ് സമ്മേളനം പുതിയതെരു .വ്യാപാരി വ്യവസായി സമിതി യുടെ പണ്ണേരി മുക് യൂണിറ്റ് സമ്മേളനം കണ്ണൂർ ഏരിയ പ്രസിഡന്റ് കെ വി സലിം ഉൽഘടനം ചെയ്‌തു  ഏരിയ സെക്രട്ടറി മനോഹരൻ ,പഞ്ചായത്ത് പ്രസിഡന്റ് കെ ലത്തീഫ് ,പഞ്ചായത്ത് സെക്രെട്ടറി പി സിറാജ് എന്നിവർ സംസാരിച്ചു
Image
 ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്: കാർ പൂർണമായും തകർന്നു കരിവെള്ളൂർ ദേശീയപാതയിൽ ഓണക്കുന്ന് ചേടിക്കുന്നിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. മൊഗ്രാൽ സ്വദേശികളായ ഫാസിൽ (27), ഉള്ളാൾ സ്വദേശികളായ അഷ്‌റഫ് (51), അലി അഹമ്മദ് റാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഫാസിലിനെ പയ്യന്നൂർ അനാമയ ആസ്പത്രിയിലും മറ്റുള്ളവരെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അഷ്‌റഫിന്റെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച വൈകുന്നേരം 6.30-നാണ് അപകടം. വിദേശത്തുനിന്ന് വന്നയാളെയും കൂട്ടി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഉള്ളാളിലിലേക്ക് പോകുന്ന കാറും എതിർദിശയിൽ വന്ന ടാർ കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു

പനക്കാട്: കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൈമറി കുട്ടികൾക്ക് ഏർപ്പെടുത്തിയ

Image
 കളിച്ചു രസിക്കാൻ രസിച്ചു പഠിക്കാൻ.... പനക്കാട്: കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൈമറി കുട്ടികൾക്ക് ഏർപ്പെടുത്തിയ ' കളിക്കാം രസിക്കാം ' എന്ന പരിപാടിയുടെ ഭാഗമായുള്ള ദ്വിദിന പഠന ക്യാമ്പ് പനക്കാട് ഗവൺമെൻറ് എൽപി സ്കൂളിൽ നടന്നു. കൊറോണ കാലം കുട്ടികളിൽ ഉണ്ടാക്കിയ പഠന വിടവ് പരിഹരിക്കുന്നതിനും പഠനത്തോട് കൂടുതൽ ആഭിമുഖ്യം ഉണ്ടാക്കുന്നതിനും വേണ്ടി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി ആണ് കളിക്കാം പഠിക്കാം എന്നുള്ളത്.ഇംഗ്ലീഷ് , ഗണിതം തുടങ്ങി കുട്ടികൾക്ക് പ്രയാസം അനുഭവപ്പെടുന്ന വിഷയങ്ങളിൽ ഊന്നി കൊണ്ടാണ് ഇത്തരം പഠനകളരികൾ സംഘടിപ്പിക്കുന്നത്.കുറുമാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി എം സീന പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ രാജീവൻ പാച്ചേനി അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അംഗങ്ങളായ സി. അനിത ടി.പി.പ്രസന്ന ടീച്ചർ വാർഡ് മെംബർ പി.പി.കാഞ്ചന, കെ.വി. നാരായണൻകുട്ടി, വി.രമ്യ, . സ്കൂൾ എസ് എം സി ചെയർമാൻ സന്തോഷ് കുമാർ എന്നിവർ ആശംസ അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി ശശീന്ദ്രൻ പിജി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. വിജയൻ മാസ്റ്റർ, ശ്രീനിവാസൻ മാസ്റ്റർ എന്ന

ചെറുകുന്ന് പഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ്, ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച

Image
 പ്രായം വെറും സംഖ്യ മാത്രം; ആഘോഷമായി വയോജന കലോത്സവം വാര്‍ധക്യം ഒറ്റപ്പെടലിന്റേതല്ലെന്നും പ്രായം സംഖ്യമാത്രമാണെന്നും ഇവര്‍ വിളിച്ചു പറയുന്നത് അരങ്ങില്‍ തകര്‍ത്താടിക്കൊണ്ടാണ്. ചെറുകുന്ന് പഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ്, ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വയോജന കലോത്സവം പങ്കാളികളുടെ ആവേശം കൊണ്ട് വേറിട്ടതായി. ചെറുകുന്നിലെ പി വി വത്സല 65-ാം വയസിലാണ് കലോത്സവത്തില്‍ പങ്കെടുത്തത്. വീട്ടില്‍ ചടഞ്ഞിരിക്കാന്‍ താല്‍പര്യമില്ലാത്ത ഇവര്‍ ചിലങ്കയണിഞ്ഞ് നാടോടി നൃത്തം അവതരിപ്പിച്ചു. 70 വയസു കഴിഞ്ഞ ശാരദ ശേഖരന്റെ നേതൃത്വത്തില്‍ ഒമ്പത് പേര്‍ സംഘനൃത്തവും അവതരിപ്പിച്ചു. നാടന്‍പാട്ട്, നാട്ടിപ്പാട്ട്, സിനിമാ ഗാനാലാപനം, ഒപ്പന, തിരുവാതിര തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. തൊഴിലുറപ്പ് തൊഴിലാളികളായ ഇവര്‍ വിശ്രമവേളകളിലാണ് കലാ പരിശീലനം നടത്തിയത്. വയോജനങ്ങളുടെ കൂട്ടായ്മയ്ക്കായി കുടുബശ്രീയുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം മുന്‍പാണ് ജില്ലയില്‍ വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചത്. ചെറുകുന്ന് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും രണ്ട് വീതം വയോജന അയല്‍ക്കൂട്ടങ്ങളുണ്ട്. 60 വയസു കഴിഞ്ഞ സ
Image
 കുളത്തില്‍ വീണ് 2 കുട്ടികൾക്ക് ദാരുണാന്ത്യം മലപ്പുറം: തിരൂരില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. അമന്‍ സയിന്‍(3) റിയ ഫാത്തിമ(4) എന്നിവരാണ് മരിച്ചത്. തിരൂര്‍ ഫയര്‍‌സ്റ്റേഷന് സമീപം തൃക്കണ്ടിയൂരിലാണ് സംഭവം.ഇന്ന് ഉച്ചയോടെയാണ് അപകടം. കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയും ബന്ധുക്കളുമായ കുട്ടികളെ കുറച്ച് സമയമായി കാണാനില്ലായിരുന്നു. സമീപത്തുള്ള അംഗന്‍വാടിയിലേക്ക് പോയതാകാമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ അവിടെ അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ അവിടെയില്ലെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ പെരുങ്കൊല്ലം എന്ന കുളത്തില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലാണ്.നൗഷാദിന്റെയും നജ്‌ലയുടെയും മകനാണ് അമന്‍ സയിന്‍. റഷീദിന്റെയും റഹിയാനത്തിന്റെയും മകളാണ് റിയ ഫാത്തിമ.
Image
 സ്ഥിരമായി ഷാരോണിന് ജ്യൂസ്’, അന്നും ഛര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍; വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടെന്ന് പെണ്‍കുട്ടി പാറശാല ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് വീണ്ടും കുടുംബം രംഗത്ത്. പെണ്‍കുട്ടി ഷാരോണിന് സ്ഥിരമായി ജ്യൂസ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പ്രതികരിച്ചു. സ്ഥിരമായി ജ്യൂസ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ ആരോപണം.പെണ്‍കുട്ടിയും ഷാരോണും ഒന്നിച്ചുള്ള ജ്യൂസ് ചലഞ്ച് വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയില്‍ പെണ്‍കുട്ടിയുടെ കൈയില്‍ രണ്ട് കുപ്പി ജ്യൂസാണ് കാണുന്നത്. ഈ സമയം എന്താണ് ചലഞ്ചെന്ന് ഷാരോണ്‍ ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീടാണെന്ന് പെണ്‍കുട്ടി പറയുന്നു. വീഡിയോ റെക്കോര്‍ഡാണെന്ന് പറയുമ്പോള്‍ അത് വേണ്ടെന്നും പെണ്‍കുട്ടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, ഷാരോണിന്റെ മരണത്തില്‍ പങ്കില്ലെന്ന് പെണ്‍കുട്ടി ഇന്നും ആവര്‍ത്തിച്ചു. തന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ ആളോട് അങ്ങനെ താന്‍ ചെയ്യില്ല. തങ്ങള്‍ രഹസ്യമായി വിവാഹം കഴിച്ചതാണെന്നും പെണ്‍കുട്ടി പറഞ്ഞു.ഇതിനിടെ ഷാരോണിന്റെ മരണത

യൂത്ത് ലീഗ് നിവേദനം നൽകി

Image
 കൊളച്ചേരി സ്റ്റേഡിയത്തിലിറക്കിയ ഉപയോഗശൂന്യമായ പൈപ്പുകൾ ഉടൻ നീക്കം ചെയ്യുക     കൊളച്ചേരി : കൊളച്ചേരി പഞ്ചായത്തിലെ ഫുട്‌ബോള്‍, ക്രിക്കറ്റ്, പ്രഭാത സവാരി, മറ്റ് വിനോദ കായിക പരിപാടികള്‍ക്ക് പഞ്ചായത്തിലെ എല്ലാ ഭാഗത്തുമുള്ള ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന  കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ  ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്നതിൽ ഉപയോഗ ശൂന്യമായ പൈപ്പുകള്‍ ഉടൻ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ച് സ്റ്റേഡിയം കായിക പരിശീലനത്തിനും മറ്റും സൗകര്യപ്രദമാക്കണമെന്നാവശ്യപ്പെട്ട് കൊളച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും,  കേരള വാട്ടര്‍അതോറിറ്റി കൊളച്ചേരി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനിയർക്കും നിവേദനം സമർപ്പിച്ചു. ആറ് മാസത്തിലേറെയായി സ്റ്റേഡിയത്തിൽ പൈപ്പുകൾ ഇറക്കിവെച്ചതിനാൽ കലാ- കായിക സാംസ്കാരിക പരിപാടികൾക്ക് തടസ്സം നേരിട്ടു വരുന്നതായും, ഉടൻ നടപടി കൈകൊണ്ടില്ലെങ്കിൽ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ  കലാ-കായിക പ്രേമികളെയും, ബഹു ജനങ്ങളെയും അണിനിരത്തി  പ്രത്യക്ഷ സമര പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നതാണെന്നും മുന്നറിയിപ്പ് നൽകി.            പഞ്ചായത്തം