വിടവാങ്ങിയത് വലിയൊരു മാതൃക ബാക്കിവെച്ച്, കൊച്ചിയിലെ അപകടത്തിൽ മരിച്ച പ്രണവം വീട്ടിൽ സുചിത്രയുടെ കണ്ണുകൾ ദാനം ചെയ്തു...

 



​കൊച്ചി: നഗരത്തെ നടുക്കിയ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. എരൂർ ഏലുമനയ്ക്കൽ ക്ഷേത്രത്തിന് സമീപം പള്ളിച്ചക്കാല റോഡ് പ്രണവം വീട്ടിൽ സുചിത്ര അനൂപ് (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം നടന്നത്.


എവിടി കമ്പനിയിലെ ചീഫ് അക്കൗണ്ടന്റായ സുചിത്ര സ്കൂട്ടറിൽ ജോലിക്ക് പോവുകയായിരുന്നു. സ്കൂൾ കുട്ടികളുമായി വന്ന മിനി വാൻ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സുചിത്ര സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുചിത്രയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..


വിയോഗത്തിന്റെ വലിയ വേദനയ്ക്കിടയിലും സുചിത്രയുടെ കണ്ണുകൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. ഈ ഉന്നതമായ തീരുമാനം നാടിന് വലിയൊരു മാതൃകയായി മാറി. അനൂപ് ദാസാണ് സുചിത്രയുടെ ഭർത്താവ്. പ്രണവ്, പവിത്ര എന്നിവർ മക്കളാണ്...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.