ബസ്സിനെ മറികടക്കാൻ ശ്രമിക്കവേ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിരേ വന്ന മറ്റൊരു ബൈക്കിൽ തട്ടി, ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ ബസിനടിയിലേക്ക് മറിയുകയും യുവാക്കളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ആയിരുന്നു.
കട്ടപ്പന: വെള്ളയാംകുടി കാണക്കാലിപ്പടിയിൽ ഞായറാഴ്ച രാത്രിയില്‍ ഉണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ 2 യുവാക്കൾ മരിച്ചു.. കൊച്ചുതോവാള പാപ്പായിൽ സൂരജ് സിബി (21), ഉപ്പുകണ്ടം നത്തുകല്ല് കൈപ്പകശേരി ഡോൺ തോമസ് (20) എന്നിവരാണ് മരിച്ചത്. നാടിനെ നടുക്കിയ അപകടം ഞായറാഴ്ച രാത്രിയോടെയാണ് സംഭവിച്ചത്.
കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിരേ വന്ന മറ്റൊരു ബൈക്കിൽ തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ ബസിനടിയിലേക്ക് മറിയുകയും യുവാക്കളുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ആയിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല..
മവിശദമായ നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കട്ടപ്പനയെയും പരിസര പ്രദേശങ്ങളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് ഈ അപ്രതീക്ഷിത വിയോഗം..

Comments
Post a Comment