മയ്യിൽ : റോഡരികിൽ മാലിന്യം തള്ളിയതിനും കത്തിച്ചതിനും 10000 രൂപ പിഴ ഈടാക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 




ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ റോഡരികിൽ മാലിന്യങ്ങൾ തള്ളിയതിന് 3 വ്യക്തികളിൽ നിന്നും 2500 രൂപ വീതം പിഴ ഈടാക്കി.ഒറപ്പടി - എരഞ്ഞിക്കടവ് റോഡിൽ പൊതു റോഡരികിൽ ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യങ്ങൾ തള്ളിയതിന് സമീപ വാസികളായ ഹംസ കെ. പി സഫീറ കെ കെ പി, കെ ഒ കുഞ്ഞിരാമൻ എന്നീ വ്യക്തികളിൽ നിന്നാണ് സ്‌ക്വാഡ് 2500 രൂപ വീതം പിഴ ഈടാക്കിയത്. ഡയപ്പറുകൾ, പ്ലാസ്റ്റിക് കവറുകൾ തുണികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പ്രദേശത്ത് തള്ളിയിരിക്കുന്നത് . വ്യക്തികളെ സംഭവ സ്ഥലത്തു വിളിച്ചു വരുത്തി മാലിന്യങ്ങൾ തിരികെ എടുപ്പിക്കുകയും സ്പോട്ട് ഫൈനായി 2500 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ഒറപ്പടി എരഞ്ഞിക്കടവ് റോഡിൽ പല ഇടങ്ങളിലായി ആളൊഴിഞ്ഞ പറമ്പിലും റോഡരികിലും മാലിന്യങ്ങൾ തള്ളി വരുന്നത് പതിവാണെന്ന് പ്രദേശ വാസികൾ സ്‌ക്വാഡിനെ അറിയിച്ചു.റോഡരികിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് സുബീന കെ പി എന്നവർക്ക് 2500 രൂപ പിഴ ചുമത്തുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് വിനോദ് ടി വി തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.