Posts

Showing posts from March, 2025

കണ്ണാടിപ്പറമ്പ് : കുഞ്ഞമ്മൻ ചരമദിനം സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം പി ശശിധരൻ ഉദ്ഘാടനം ചെയ്തു.

Image
  മാർച്ച് 31   കുഞ്ഞമ്മൻ ചരമദിനം സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം പി ശശിധരൻ ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി മെമ്പർ എൻ അനിൽകുമാർ ഏരിയ കമ്മിറ്റി മെമ്പർ കെ ബൈജു ലോക്കൽ സെക്രട്ടറി ടി അശോകൻ എന്നിവർ സംസാരിച്ചു കെ രമേശൻ അധ്യക്ഷത വഹിച്ചു തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി

പി.പി പ്രേമകുമാരി ( 82)അന്തരിച്ചു.

Image
  ഒഴക്രോത്തെ പരേതനായ എം.വി.ഗോപാലൻ മാസ്റ്ററുടെ ( റിട്ടയേർഡ് ഹെഡ്മാസ്റ്റർ മോറാഴ സൗത്ത് എ.എൽ.പി.സ്കൂൾ ,മുൻ ആന്തൂർ മുനിസിപ്പാലിറ്റി ക്ഷേമ-വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ഭാര്യ പി.പി പ്രേമകുമാരി ( 82)അന്തരിച്ചു. മകൾ റീന.മരുമകൻ ടിവി രാജൻ ( റിട്ടേർഡ് മാനേജർ കനറാ ബാങ്ക്, റിട്ടയേർഡ് എയർ ഫോഴ്സ് )സഹോദരങ്ങൾ പരേതനായ പി പി പുരുഷോത്തമൻ ,പി പി സുരേശൻ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ മോറാഴ സൗത്ത് എൽ പി സ്കൂൾ )പി പി ലൈല ബക്കളം,പി എൻ അനിൽകുമാർ കുഴിച്ചാൽ.സംസ്കാരം 1. 4. 2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ധർമ്മശാല ശാന്തിതീരം '

പാപ്പിനിശ്ശേരി: മെരളിവയലിന് സമീപം താമസിക്കുന്ന ഷൈമാവതി കാബ്രത്ത് നിര്യാതയായി.

Image
  പാപ്പിനിശ്ശേരി: മെരളിവയലിന് സമീപം താമസിക്കുന്ന ഷൈമാവതി കാബ്രത്ത് (42) നിര്യാതയായി.  ഭർത്താവ് നരേന്ദ്രൻ സി  മക്കൾ: അനാമിക, അമൽ ജ്യോത് .  സഹോദരങ്ങൾ - ഉമേഷ് (മയ്യിൽ) സംസ്കാരം വൈകിട്ട് 7.30 പാപ്പിനിശ്ശേരി പഞ്ചായത്ത് സമുദായ ശിമ്ശാനത്തിൽ .

സ്‌കൂട്ടര്‍ കിണറിലേക്ക് മറിഞ്ഞ് ഉപ്പയും മകനും മരിച്ചു; അപകടം പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍

Image
  കോട്ടയ്ക്കൽ: മാറാക്കരയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു. അപകട വിവരം അറിഞ്ഞ ഉടനെ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കിണറ്റിൽ വീണവരെ ഉടൻ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ.

തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാരുടെ പ്രതിഷേധം

Image
  തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വര്‍ക്കര്‍മാര്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു. സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന ദിനത്തിലാണ് ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിച്ചത്. ഫെബ്രുവരി പത്തിന് ആരംഭിച്ച സമരത്തിനിടെ ഫെബ്രുവരി 15, മാര്‍ച്ച് 20 ദിവസങ്ങളില്‍ രണ്ട് തവണയാണ് ചര്‍ച്ച നടന്നത്. 26,448 ആശ പ്രവര്‍ത്തകരാണ് കേരളത്തിൽ ഉള്ളത്. പ്രതിമാസം 7,000 രൂപയാണ് ഓണറേറിയമായി ഇവർക്ക് നല്‍കുന്നത്. കേന്ദ്രത്തിന്റെ സ്ഥിരം ഇന്‍സെന്റീവ് 3,000 രൂപയുമാണ്. ടെലിഫോണ്‍ അലവന്‍സ് 200 രൂപ ഉള്‍പ്പെടെ ഓരോ പദ്ധതിയിലെയും പ്രകടനം അനുസരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അധികമായി നല്‍കുന്ന 3000 രൂപ. ഇങ്ങനെ, ആശമാര്‍ക്ക് ഒരു മാസത്തെ പ്രതിഫലം 13,200 രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 7000 രൂപ ഓണറേറിയം ലഭിക്കുന്നതിനായി ആശമാര്‍ക്ക് പത്ത് മാനദണ്ഡം ഏര്‍പ്പെടുത്തിയിരുന്നു. സമരത്തെ തുടർന്ന് അത് ഒഴിവാക്കിയിട്ടുണ്ട്. ഓണറേറിയം വര്‍ധിപ്പിക്കുക. ദിവസ വേതനം എഴുന്നൂറ് രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക, പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് സംസ്ഥാന സര്‍ക്കാറിനോട് ആശ വര്‍ക്കര്...

തളിവയലിലെ ഇരയിൽ ബാലൻ(86) നിര്യാതനായി.

Image
തളിവയലിലെ ഇരയിൽ ബാലൻ(86) നിര്യാതനായി. ഭാര്യ രാധ . മക്കൾ : പ്രദീപൻ (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്) ,വിജയൻ ,ജയൻ (തളിപ്പറമ്പ് സഹകരണ ആശുപത്രി ), ബിന്ദു (കുറുമാത്തൂർ ). മരുമക്കൾ : ചന്ദ്രൻ (കുറുമാത്തൂർ ),മിനി (ഒറപ്പടി ), അയോദ്ധ്യ (കോലത്തുവയൽ),ആശാലത (കാവുംബായി). സഹോദരങ്ങൾ : കല്യാണി, ദേവകി,പരേതരായ നാരായണി,ജാനകി,നാരായണൻ,കുഞ്ഞിക്കണ്ണൻ. സംസ്കാരം ഇന്ന് (31/3/2025) രാവിലെ 11.30 ന് മാങ്ങാട്ടുപറമ്പ് ശാന്തിതീരം വാതക ശ്മശാനത്തിൽ.

കടമ്പേരി : പുതിയടത്ത് ശോഭന അന്തരിച്ചു

Image
  കടമ്പേരി പുതിയടത്ത് ഹൗസിലെ ശോഭന (66) ഇന്നലെ രാത്രി ആസ്പത്രിയിൽ അന്തരിച്ചു. ഭൗതികദേഹം മോർച്ചറിയിലാണുള്ളത്. സംസ്കാരം ഇന്ന് വൈകീട്ടുണ്ടാവും. വിശദവിവരം പിന്നീട്... ആദരാഞ്ജലികൾ ...!

കണ്ണൂർ : സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന് മരണം

Image
  റിയാദ്:-ഒമാനിൽനിന്ന് ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദി അതിർത്തിയിൽ അപകടത്തിൽപ്പെട്ട് കുട്ടികളടക്കം മൂന്ന് മരണം. രിസാല സ്റ്റഡി സർക്കിൾ (അർ.എസ്.സി) ഒമാൻ നാഷനൽ സെക്രട്ടറിമാരായ കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ് കാപ്പാട്, കണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബാംഗങ്ങളുമാണ് ഒമാൻ-സൗദി അതിർത്തിയായ ബത്ഹയിൽ ഞായറാഴ്ച രാവിലെ അപകടത്തിൽ പെട്ടത്. ശിഹാബിൻറ ഭാര്യ സഹ്ല (30), മകൾ ആലിയ (7), മിസ്അബിൻറ മകൻ ദഖ്വാൻ (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടസ്ഥലത്തും സഹ്ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിൻറ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് നോമ്പ് തുറന്നശേഷം മസ്ക്കറ്റിൽനിന്ന് പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത് തങ്ങി വിശ്രമിച്ചു. ശനിയാഴ്‌ച വൈകീട്ട് നോമ്പ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടർന്നു. ബത്ഹ അതിർത്തിയിലെത്തിയ ഞായറാഴ്ച്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടാവുന്നത്

അരോളി കല്ലൈക്കൽ പള്ളിക്ക് സമീപം കോമളം (73) അന്തരിച്ചു

Image
 അരോളി കല്ലൈക്കൽ പള്ളിക്ക് സമീപം കോമളം (73) അന്തരിച്ചു  ഭർത്താവ് : പി വി ചന്ദ്രമോഹൻ മക്കൾ : കിഷോർ , ബ്യൂള മരുമക്കൾ : ഹണിമ , സന്തോഷ്‌ സംസ്കാരം : 31- 3- 2025 (തിങ്കൾ) രാവിലെ 10.30 നു പാപ്പിനിശ്ശേരി പഞ്ചായത്ത്‌ സമുദായ സ്മശാനത്തിൽ

ചെപ്പനൂലിലെ വടുവത്തിരിയൻ നാണി( 85) നിര്യാതയായി

Image
  ചെപ്പനൂലിലെ വടുവത്തിരിയൻ നാണി(  85) നിര്യാതയായി  ഭർത്താവ്  പരേതനായ നാരായണൻ  മക്കൾ : രാധ രാജൻ (ഡൽഹി പോലീസ് ),  ചന്ദ്രൻ, തങ്കമണി  മരുമക്കൾ: വാസു, നളിനി,ഷൈജ പുഷ്പാകരൻ ( കുറുമാത്തൂർ) സഹോദരങ്ങൾ: സുകുമാരൻ, ഗോപാലൻ, പരേതരായ ബാലകൃഷ്ണൻ, കണ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കുറ്റിക്കോൽ സമുദായ ശ്മശാനത്തിൽ .

ചിറക്കൽ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം സമ്പൂർണ ശുചിത്വ പഞ്ചായത്ത്‌ പ്രഖ്യാപനം 2025 മാർച്ച്‌ 30 ന് അഴീക്കോട്‌ എം എൽ എ ശ്രീ കെ വി സുമേഷ് നിർവഹിച്ചു

Image
  ചിറക്കൽ ഗ്രാമപഞ്ചായത്ത്  മാലിന്യ മുക്തം നവകേരളം  സമ്പൂർണ ശുചിത്വ പഞ്ചായത്ത്‌ പ്രഖ്യാപനം 2025 മാർച്ച്‌ 30 ന് അഴീക്കോട്‌ എം എൽ എ ശ്രീ കെ വി സുമേഷ് നിർവഹിച്ചു. പ്രസിഡന്റ് പി ശ്രുതിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി പി വി രതീഷ് കുമാർ സ്വാഗതം പറഞ്ഞു പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നകുമാരി, ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് ചെയർമാൻ അഡ്വ. ടി സരള,ജില്ലാ ജോയിന്റ് ഡയറക്ടർ അരുൺ ടി ജെ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി അനിൽ കുമാർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ മോളി, എൻ ശശിന്ദ്രൻ,പി ഒ ചന്ദ്രമോഹൻ, വി കെ സതി, ശുചിത്വ മിഷൻ ആ ർ പി. ഇ മോഹൻ,പഞ്ചായത്ത്‌ ആസൂത്രണസമിതി ഉപാധ്യക്ഷൻ പി രമേശ്‌ ബാബു,കെ രമേശൻ, ബാബു, ശുചിത്വ പ്രതിജ കെ വത്സലയും, റിപ്പോർട്ട് പഞ്ചായത്ത്‌ എച്ച് ഐ ജിഷാൻ എം എം വിയും നന്ദി പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി വി എ ജോർജ് പറഞ്ഞു

കുറുമാത്തൂർ : അശാസ്ത്രീയ മാലിന്യ സംസ്ക്കരണം. 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഹീലിംഗ് ടച്ച്‌ ആയുർവേദിക് ക്ലിനിക് & ട്രീറ്റ്‌മെന്റ് സെന്റർ,ഗെറ്റ് ഫിറ്റ്‌ ഫിസിയോ, ക്യു മെഡിക്ക് സ്പെഷ്യാലിറ്റി ക്ലിനിക് എന്നീ സ്ഥാപനങ്ങൾക്ക് 10000 രൂപ പിഴ ചുമത്തി.മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചതിനും ഹരിത കർമ സേനയ്ക്ക് മാലിന്യങ്ങൾ കൈമാറാത്തതിനും ഹീലിംഗ് ടച്ച്‌ ആയുർവേദിക് ക്ലിനിക് & ട്രീറ്റ്‌മെന്റ് സെന്ററിനും മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടി ഇട്ടതിനും മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതിനും ഗെറ്റ് ഫിറ്റ്‌ ഫിസിയോ എന്ന സ്ഥാപനത്തിനും 2500 രൂപ വീതം സ്‌ക്വാഡ് പിഴ ചുമത്തി.മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും ഹരിത കർമ്മ സേനയ്ക്ക് മാലിന്യങ്ങൾ കൈമാറാനുമുള്ള നിർദേശം 2 സ്ഥാപനങ്ങൾക്കും നൽകി.ക്യു മെഡിക്കിൽ നിന്നുള്ള ഇമേജ് വേസ്റ്റ് ഉൾപ്പെടെയുള്ളവ പുറകിലെ കുഴിയിൽ കൂട്ടി ഇട്ട് കത്തിച്ചതിനും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും തരം തിരിക്കാതെ മാലിന്യങ്ങൾ ശേഖരിച്ചു വെച്ചതിനും സ്ഥാപനത്തിന് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി. ഇമേജ് വേസ്റ്റ് വീഴ്ച കൂടാ...

ഗവ:യു.പി.എസ് കാട്ടാമ്പള്ളിയെ അഭിനന്ദിച്ചു:

Image
 ഗവ:യു.പി.എസ് കാട്ടാമ്പള്ളിയെ അഭിനന്ദിച്ചു: ഹരിത വിദ്യാലയംസ്റ്റാർ ഗ്രേഡിംഗിൽ ടെൻ സ്റ്റാർ പദവി നേടിയ കാട്ടാമ്പള്ളി ഗവ: മാപ്പിള യുപിസ്കൂളിന് ചിറക്കൽ പഞ്ചായത്ത് സമ്പൂർണ മാലിന്യമുക്തം പ്രഖ്യാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: രത്ന കുമാരി മൊമെൻ്റോ നല്കി ആദരിച്ചു.

കെ.വിജയൻ(58) അന്തരിച്ചു

Image
 കൊളപ്പ വിജിതാലയത്തിൽ കെ.വിജയൻ(58) അന്തരിച്ചു.ബ്ലാത്തൂർ സ്വദേശിയും നായാട്ടു പാറ തുളച്ച് കിണർ പരിസരത്ത് ദീർഘകാലം ഹോട്ടലും ഈയടുത്ത കാലം വരെ കൊളപ്പയിൽ പച്ചക്കറി വ്യാപാരവും നടത്തിയിരുന്നു.ഭാര്യ വി.തങ്കമണി.മക്കൾ:വിജിത,വിജേഷ്(ന്യൂ വേൾഡ് ബിൽഡേഴ്സ്),ബിജിലേഷ്(മൊണാർക് ഇന്റീരിയേഴ്സ്). മരുമക്കൾ:ലിനേഷ് ബാബു,ശ്രുതി,ചാന്ദിനി.മാധവി,ചന്ദ്രൻ,ബാലൻ, സുരേന്ദ്രൻ എന്നിവർ എന്നിവർ സഹോദരങ്ങളാണ് സംസ്കാരം വൈകുന്നേരം 6 മണിക്ക് പൊറോറ നിദ്രാലയം.

കണ്ണൂർ : കാറ്റിലും കനത്ത മഴയിലും കടന്നപ്പള്ളിയില്‍ വന്‍ കൃഷി നാശം.

Image
  പയ്യന്നൂര്‍: ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും കടന്നപ്പള്ളിയില്‍ വന്‍ കൃഷി നാശം. വൈദ്യുതി തൂണുകള്‍ പൊട്ടിവീഴുകയും റോഡില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു

തളിപ്പറമ്പ: അള്ളാംകുളം ടാറ്റ ഗ്രൗണ്ടിന് സമീപത്തെ പി. സി.പി.സിറാജ് (48) നിര്യാതനായി.

Image
  തളിപ്പറമ്പ: അള്ളാംകുളം ടാറ്റ ഗ്രൗണ്ടിന് സമീപത്തെ പി. സി.പി.സിറാജ് (48) നിര്യാതനായി.  ഖബറടക്കം ഇന്നലെ വൈകിട്ട് നാല് മണിയോടെ മന്ന ഖബർസ്ഥാ നിൽ നടന്നു. . കർട്ടൻ ഡിസൈനറാണ്. പരേതനായ ആലിപ്പി മാസ്റ്റർ-ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ഹബീബ. സഹോദര ങ്ങൾ: ഹംസ, സുബൈർ, മറി യം, ഫരീദ, നസീമ, സിറത്ത്

കണ്ണൂർ തഹസിൽദാർ വിജിലൻസ് പിടിയിൽ

Image
  കല്യാശ്ശേരി: പടക്കക്കടയുടെ ലൈസൻസ് പുതുക്കുന്നതിന് 3,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ തഹസിൽദാരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.  കല്യാശ്ശേരിയിൽ താമസിക്കുന്ന സുരേഷ് ചന്ദ്രബോസ് ആണ് അറസ്റ്റിലായത്. പടക്കക്കടയുടെ ലൈസൻസ് പുതുക്കാനായി ചന്ദ്രബോസിനെ സമീപിച്ചപ്പോൾ മൂവായിരം രൂപ ആവശ്യപ്പെട്ടു. തുടർന്ന് കടയുടമ വിവരം വിജിലൻസിനെ അറിയിച്ചു. വിജിലൻസിന്റെ നിർദേശ പ്രകാരം വീണ്ടും തഹസിൽദാരുമായി ബന്ധപ്പെട്ടു. രാത്രി 8.30ന് കല്യാശ്ശേരിയിലെ വീട്ടിൽ പണം എത്തിക്കാൻ ആവശ്യപ്പെട്ടു. ഉടമ കല്യാശ്ശേരിയിലെ വീട്ടിലെത്തി പണം കൈമാറിയ ശേഷം ഒൻപതോടെ വിജിലൻസ് സുരേഷ് ചന്ദ്രബോസിന്റെ വീട്ടിൽ എത്തി പരിശോധന നടത്തി. കടയുടമ കൈമാറിയ പണം കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് മുൻപും കൈക്കൂലി കേസിൽ സുരേഷ് ചന്ദ്രബോസ് പിടിയിലായിട്ടുണ്ട്. വിജിലൻസ് ഡിവൈഎസ്‌പി കെ പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സി ഷാജു എസ്ഐ മാരായ എം കെ ഗിരീഷ്, പി പി വിജേഷ്, കെ രാധാകൃഷ്ണൻ, എഎസ്ഐ സി വി ജയശ്രീ, എ ശ്രീജിത്ത്, എം സജിത്ത്, ഗസറ്റഡ് ഓഫീസർമാരായ അനൂപ് പ്രസാദ്, കെ സച്ചിൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്

കാട്ടാമ്പള്ളി: ജി കാർത്തികേയൻ ഫൗണ്ടേഷൻ അഭിമുഖത്തിൽ വർഷംതോറും നടത്തിവരാറുള്ള പെരുന്നാൾ കിറ്റ് വിതരണം കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി പെരുന്നാൾ കിറ്റ് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു

Image
   കാട്ടാമ്പള്ളി: ജി കാർത്തികേയൻ ഫൗണ്ടേഷൻ അഭിമുഖത്തിൽ വർഷംതോറും നടത്തിവരാറുള്ള പെരുന്നാൾ കിറ്റ് വിതരണം കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി പെരുന്നാൾ കിറ്റ് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു   ചടങ്ങിൽ ജി കാർത്തികേയൻ ഫൗണ്ടേഷൻ ചെയർമാൻ ഷറഫുദ്ദീൻ കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു, കുക്കിരിരാജേഷ്, കായക്കുൽ രാഹുൽ, നവാസ് കടവൻ, റാഹിദ് കാട്ടാമ്പള്ളി, നിസാർ മുല്ലപ്പള്ളി, റിയാസ് എം എ ഷാഹുദീൻ എം കെ,, എം പി ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു  അൻസാരി എം കെ, ഇർഷാദ് കെ പി, ഇബ്രാഹിംകുട്ടി എം എ അബ്ദുള്ള എം കെ ഉനൈസ് സി, ഷാഹുൽ ഹമീദ് എം എ നിഷാം എം എ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി  ഫോട്ടോ അടിക്കുറിപ്പ് : ജി കാർത്തികേയൻ ഫൗണ്ടേഷൻ കാട്ടാമ്പള്ളി വർഷംതോറും നടത്തി വരാറുള്ള പെരുന്നാൾകിറ്റ് വിതരണം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി ഉദ്ഘാടനം നിർവഹിക്കുന്നു

ഖത്തർ ചുഴലി മഹൽ കൂട്ടായ്മ ഇഫ്താർ മീറ്റ് സങ്കടിപ്പിച്ചു

Image
  കണ്ണൂർ ജില്ലയിലെ ചുഴലി പ്രദേശത്തുള്ള ഖത്തറിൽ താമസിക്കുന്നവരെ കൂട്ടി ഇണക്കികൊണ്ടു ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു അൽ ഖോറിൽ ഉള്ള ഡൗൺ ടൗൺ സൂഖിൽ നടന്ന പരിപാടിയിൽ  ചുഴലി സ്വദേശികളായ 100 ഓളം പേർ പങ്കെടുത്തു  ഷാനവാസ്‌ ചുഴലി യുടെ അധ്യക്ഷതയിൽ നടന്ന മീറ്റിൽ ജലീൽ kp സ്വാഗതം പറഞ്ഞു  മുഹമ്മദ് മൗലവി പ്രാത്ഥന നടത്തി ഉൽഘാടനം നിർവഹിച്ചു  റഷീദ് cp ,ജലീൽ പൊള്ളയാട് ,മുസ്തഫkp,നൗഫൽ s, തുടങ്ങിയവർ റമദാൻ ആശംസകൾ നേർന്നു , ഷാജഹാൻ പി നന്ദി പറഞ്ഞു .

കണ്ണാടിപ്പറമ്പ ടാക്കീസ് റോഡിൽ മൊടപ്പത്തി നാരായണന്റെയും ഓമനയുടെയും മകൻ സുജിത്ത് എം (47) നിര്യാതനായി

Image
കണ്ണാടിപ്പറമ്പ ടാക്കീസ് റോഡിൽ മൊടപ്പത്തി നാരായണന്റെയും ഓമനയുടെയും മകൻ സുജിത്ത് എം (47) നിര്യാതനായി. ഭാര്യ: സൗമ്യ (കൊയിലി ആശുപത്രി ),  മകൻ: സഞ്ജീവ് കൃഷ്ണ (വിദ്യാർഥി രാജാസ് ഹൈസ്ക്കൂൾ),  സഹോദരങ്ങൾ സജിത(ഏ.കെ.ജി ആശുപത്രി ), ബബിത (യോഗ ട്രയിനർ, നാറാത്ത് പഞ്ചായത്ത്). സംസ്കാരം നാളെ(30 - 3 - 25 ) ഉച്ചക്ക് ഒരു മണിക്ക് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ.

ബിജെപി കുറുമാത്തൂർ ഏരിയാകമ്മിറ്റി ചികിത്സാസഹായം കൈമാറി

Image
  ശാരീരിക രോഗങ്ങൾ  കൊണ്ട്  ബുദ്ധിമുട്ടുന്ന ആറു വയസ്സുള്ള അഭിനവിൻ്റെ ചികിത്സ സഹായം ആയി  ബിജെപി കുറുമാത്തൂർ ഏരിയാകമ്മിറ്റി സ്വരൂപിച്ച തുക ഇന്ന് ഓപ്പറേഷന് പോകുന്ന കുട്ടിയുടെ കുടുംബത്തിന്  നൽകി.

കണ്ണപുരം മൊട്ടമ്മൽ : പൂക്കോട്ടി വാണിയം വളപ്പിൽ നാണി നിര്യാതയായി

Image
  കണ്ണപുരം മൊട്ടമ്മൽ : പൂക്കോട്ടി വാണിയം വളപ്പിൽ നാണി (78) നിര്യാതയായി. ഭർത്താവ് പരേതനായ ഗോവിന്ദൻ അച്ചൻ : പരേതനായ കുഞ്ഞമ്പു അമ്മ: പരേതനായ പാറു സഹോദരങ്ങൾ: രാഘവൻ (ദേശാഭിമാനി ഏജൻ്റ് കണ്ണപുരം ) , ബാലൻ, പരേതനായ രാജൻ ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക്.കണ്ണപുരം പഞ്ചായത്ത്‌ പൊതു ശ്മശാനം മൊട്ടമ്മൽ

കണ്ണാടിപ്പറമ്പ് പള്ളേരി നാല് സെൻ്റ് ഗ്രാമത്തിലെ കൊയിലേര്യൻ കുമാരൻ(73) നിര്യാതനായി

Image
  കണ്ണാടിപ്പറമ്പ് പള്ളേരി നാല് സെൻ്റ് ഗ്രാമത്തിലെ കൊയിലേര്യൻ കുമാരൻ(73) നിര്യാതനായി  ഭാര്യ പരേതയായ ആരംഭൻ കമല  മക്കൾ: അനിൽ, അജിത്ത്കുമാർ(ഗൾഫ് ), അജിത, അരീഷ് ( ഗൾഫ് )  മരുമക്കൾ : റീമ (പള്ളിപ്രം), ശ്രുതി ( അത്താഴകുന്ന് ) , ബ്രിജേഷ് (കട്ടാമ്പള്ളി ) സനൂജ (ഇരിണാവ്)  സഹോദരങ്ങൾ: കണ്ണൻ, ചന്ദ്രൻ,ശോഭ, കല്ല്യാണി ,രമണി.  സംസ്കാരം നാളെ ( 30/3/2025) രാവിലെ 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ

കണ്ണാടിപ്പറമ്പ് ദേശസേവ സ്കൂൾ ഗ്രൗണ്ടിൽ ഈദ്ഗാഹ്.

Image
  കണ്ണാടിപ്പറമ്പ് : ഈ വർഷത്തെ ചെറിയ പെരുന്നാളിന്റെ ഭാഗമായി ചേലേരിമുക്ക് അലിഫ് സെന്ററിന്റെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് ദേശസേവ സ്കൂൾ ഗ്രൗണ്ടിൽ ഈദ് ഗാഹ് സംഘടിപ്പിക്കും. രാവിലെ 7.30-ന് നടക്കുന്ന പെരുന്നാൾ നിസ്കാരത്തിന് പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ടി പി മുഹമ്മദ്‌ ഷമീം നേതൃത്വം നൽകും.. ഈദ്ഗാഹിൽ എത്തുന്നവർ വുളു ചെയ്ത് മുസല്ലയുമായി എത്തണമെന്ന് അലിഫ് സെന്റർ ഭാരവാഹികൾ അറിയിച്ചു..

നാറാത്ത് : പുല്ലൂപ്പി ഹരിത ടൂറിസം പ്രഖ്യാപനം നടത്തി.

Image
  നാറാത്ത് ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്തം നവകേരളം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പുല്ലൂപ്പി ഹരിത ടൂറിസം പ്രഖ്യാപനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പി മിഹ്റാബി,കെ പി ഷീബ, എ ശരത് , മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി സോമൻ, പി ശ്രീധരൻ,ഡി ടി പി സി പ്രതിനിധി ശ്രീനിവാസൻ, വി ഇ ഒ മാരായ കെ പി ലേഖ, സി എം കുഞ്ഞു മോൻ,ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ശോഭ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സി വിനോദ്,വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ,ഇ കെ സുമേഷ്, ആശാ വർക്കർമാർ ,ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ എ ജി സ്വാഗതവും അസി: സെക്രട്ടറി സനീഷ് കെ നന്ദിയും പറഞ്ഞു..

കണ്ണൂർ : പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു.

Image
കണ്ണൂർ: തലശ്ശേരിയിൽ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സിപിഒ മുഹമ്മദ് ആണ് മരിച്ചത്. കണ്ണവം സ്വദേശിയാണ് മരിച്ച മുഹമ്മദ്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം സംഭവിച്ചത്. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ബോക്സോഫീസ് തൂക്കിയടി ; 2 ദിവസത്തിനുള്ളിൽ എമ്പുരാൻ 100 കോടി ക്ലബ്ബിൽ

Image
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിലെത്തി തിയറ്ററുകൾ ഇളക്കി മറിച്ചമോഹൻലാൽ ചിത്രം എമ്പുരാൻ റിലീസ് ചെയ്ത് 2 ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ കയറി. ഏറ്റവും ഉയർന്ന പ്രീ ബുക്കിങ് റെക്കോർഡിന്റെ പെരുമയുമായി റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ ബോക്സ്ഓഫീസിൽ കുതിപ്പ് തുടരുകയാണ്. കേരളത്തിലെ ഉയർന്ന ആദ്യ ദിന കളക്ഷനായ ദളപതി വിജയ്‌യുടെ 12 കൊടിയെന്ന റെക്കോർഡിനെ പഴങ്കഥയാക്കിയ എമ്പുരാൻ 16 കോടി രൂപയാണ് നേടിയത്. വേൾഡ് വൈഡ് ആയി 65 കോടി രൂപയെന്ന ഭീമൻ കളക്ഷൻ നേടിയ ചിത്രം ഗൾഫ്, ജർമനി, യുകെ തുടങ്ങിയ രാജ്യങ്ങളിലെല്ലാം റെക്കോർഡ് കളക്ഷൻ നേടി. എമ്പുരാൻ ഏറ്റവും വേഗം 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന മലയാള ചിത്രമായി മാറിയ വാർത്ത ആരാധകരെ പൃഥ്വിരാജ്, മോഹൻലാൽ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ആരാധകരെ അറിയിച്ചത്. ദി സുകാഡ ഹിംസെൽഫ്, ഈ അസാധാരണ വിജയത്തിൽ ഒപ്പമുണ്ടായവർക്ക് നന്ദിയെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. മോഹൻലാൽ ആരാധകർ തിയറ്ററുകൾ പൂരപ്പറമ്പാക്കിയ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രവും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങൾക്ക് ശേഷം 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന മോഹൻല...

പുതിയതെരു: അരയമ്പേത്ത് സ്വദേശി ദുബൈയിൽ വെച്ച് മരണപ്പെട്ടു.

Image
  പുതിയതെരു: അരയമ്പേത്ത് തിരുമംഗലത്ത് തളാപ്പൻ കണ്ടി വൈശാഖ് (32) ദുബായിൽ അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് പയ്യാമ്പലത്ത്. പരേതനായ ബാബുവിൻ്റെയും ബിന്ദു കക്കാടൻ്റെയും മകനാണ്. സഹോദരി: അനുശ്രീ.

പള്ളേരി മാപ്പിള എൽ പി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും അഞ്ചാന്തരത്തിലെ വിദ്യാർഥികൾക്കുള്ള യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു.

Image
  ഇഫ്താർ സ്നേഹ സംഗമവും യാത്രയയപ്പ് ചടങ്ങും നടത്തി ആറാം പീടിക: പള്ളേരി   മാപ്പിള എൽ പി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും അഞ്ചാന്തരത്തിലെ വിദ്യാർഥികൾക്കുള്ള യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു.

മുയ്യം എ യു പി സ്കൂൾ വാർഷികാഘോഷം 2025 ഏപ്രിൽ 2 ന് വൈകുന്നേരം വിവിധ കലാ സാംസ്കാരിക പരിപാടികളോടു കൂടി ആഘോഷിക്കുന്നു

Image
  മുയ്യം എ യു പി സ്കൂൾ വാർഷികാഘോഷം മുയ്യം : മുയ്യം എ യു പി സ്കൂൾ വാർഷികാഘോഷം 2025 ഏപ്രിൽ 2 ന് വൈകുന്നേരം വിവിധ കലാ സാംസ്കാരിക പരിപാടികളോടു കൂടി ആഘോഷിക്കുന്നു. വൈകുന്നേരം 5.30 ന് നടക്കുന്ന ഉദ്ഘാടന പരിപാടി കുറുമാത്തൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി പ്രസന്ന ടീച്ചറുടെ അധ്യക്ഷതയിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വി. എം സീന ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് കുട്ടികളുടെ നൃത്തനൃത്ത്യങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറും.

എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് ആര്‍ബിഐ വര്‍ധിപ്പിച്ചു

Image
                                                   എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനുള്ള ചാര്‍ജ് വര്‍ധിപ്പിച്ച്‌ ആര്‍ബിഐ. മാസം അഞ്ച് തവണയില്‍ കൂടുതല്‍ എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ 23 രൂപ നല്‍കണം.നേരത്തെ ഇത് 21 രൂപയായിരുന്നു. മെയ് ഒന്നു മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരുന്നത്. ഉപഭോക്താക്കള്‍ക്ക് സ്വന്തം ബാങ്കിന്‍റെ എടിഎമ്മുകളില്‍ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകള്‍ (സാമ്ബത്തികവും സാമ്ബത്തികേതരവും) തുടര്‍ന്നും ലഭിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര പ്രദേശങ്ങളില്‍ അഞ്ചും സൗജന്യ ഇടപാടുകള്‍ നടത്താം.

എം.രാധാകൃഷ്ണൻ (52) അന്തരിച്ചു.

Image
 മലപ്പട്ടം: പരിപ്പൻ കടവിലെ എം.രാധാകൃഷ്ണൻ (52) അന്തരിച്ചു. പരേതരായ കുഞ്ഞമ്പു-യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ (കരിങ്കൽക്കുഴി). മക്കൾ: നിഷ്കൃത, നിമിഷ, നിവേദ്. മരുമക്കൾ: ദീപു (കയരളം), ലൈജു (തേക്കിൻകൂട്ടം). സഹോദരങ്ങൾ: ഇന്ദിര (കുറ്റ്യാട്ടൂർ) ഗിരിജ (പൂമംഗലം) കുമാരി (മലപ്പട്ടം മുനമ്പ്), തങ്കമണി (പാപ്പിനിശ്ശേരി) അശോകൻ (മലപ്പട്ടം മുനമ്പ്). ഇന്ന് രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം  11 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതു ശ്‌മശാനത്തിൽ.

കുറ്റ്യാട്ടൂർ ഗീതാജ്ഞാന യജ്ഞത്തിന് നാളെ സമാരംഭം

Image
  മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനൊന്നാമത്  സമ്പൂർണ്ണ ശ്രീമദ് ഭഗവദ് ഗീതാ ജ്ഞാനയജ്ഞം മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെ നടക്കും. മാർച്ച് 30  വൈകു: 5:30 ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്ഘാടനം നിർവ്വഹിക്കും. പത്തനംതിട്ട ഋഷി സാധനാലയത്തിലെ സ്വാമിനി ദേവി ജ്ഞാനാഭ നിഷ്ഠ, ചിന്മയമിഷനിലെ സ്വാമി അഭേദാനന്ദ, സ്വാമി വിശ്വാനന്ദ തുടങ്ങിയ വിവിധ സന്യാസിവര്യൻമാർ പങ്കെടുക്കും. മുൻ ശബരിമല മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി പൂജാദി കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും.

നാറാത്ത് യു പി സ്കൂളിൽ ഇഫ്ത്താർ സംഗമം നടന്നു.

Image
  നാറാത്ത് യു പി സ്കൂൾ നാറാത്ത് യു പി സ്കൂളിൽ ഹെഡ്മിസ്ട്രസ് സുധ ടീച്ചറുടെ നേതൃത്വത്തിൽ ഇഫ്ത്താർ സംഗമം നടന്നു .അധ്യാപകർ പി ടി എ പ്രസിഡണ്ട് മദർ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷിതാക്കൾ കുട്ടികൾ പങ്കെടുത്തു.

ചിറക്കൽ : പനങ്കാവ് ശങ്കരൻ കടക്കടുത്ത് അനി ഗ്യാസ് ഏജൻസി ക്കു സമീപം താമസിക്കുന്ന നാരായണൻ (88) അന്തരിച്ചു

Image
  പനങ്കാവ് ശങ്കരൻ കടക്കടുത്ത് അനി ഗ്യാസ് ഏജൻസി ക്കു സമീപം താമസിക്കുന്ന  കണ്ടപ്പൻ നാരായണൻ (88) അന്തരിച്ചു  ഭാര്യ : പരേതയായ കൂവ ശ്രീമതി  മക്കൾ  രാജീവൻ (വേങ്ങാട് ) റീജ പനങ്കാവ്  ശ്രീനിവാസൻ( മംഗല്യ ടെക്സ്റ്റൈൽസ് കണ്ണൂർ  മഹേഷ്( ചിറക്കൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സിപിഐഎം ചാലു വയൽ ഈസ്റ്റ് ബ്രാഞ്ച് മെമ്പർ സഹോദരങ്ങൾ   ഗോവിന്ദൻ ചെറിയ കൃഷ്ണൻ  കല്യാണി  പരേതരായ   ലക്ഷ്മി, വലിയ കൃഷ്ണൻ   മരുമക്കൾ   ഷീജ വേങ്ങാട്   പുരുഷോത്തമൻ  റോസ്ന പിണറായി  സംസ്കാരം ഇന്ന്  രാവിലെ 11 മണിക്ക് പയ്യാമ്പലം

കണ്ണൂർ : എഴുത്തുകൂട്ടം വായനക്കൂട്ടം കുട്ടികൾക്കുള്ള ഏകദിന ശില്പശാല

Image
  വായനയുടെ വളർച്ചയും സർഗാത്മക വികാസവും ലക്ഷ്യമിട്ട് സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതിയാണ് എഴുത്തുകൂട്ടം വായനക്കൂട്ടം. മികച്ച വായനയിലേക്കും എഴുത്തിലേക്ക് കുട്ടിയെ നയിക്കാൻ സഹായിക്കുന്ന പദ്ധതി. കേവലം വായനയ്ക്കപ്പുറം വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കി ഒരു വായന സംസ്കാരം രൂപപ്പെടുത്തുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. സമഗ്ര ശിക്ഷാ കേരളം ,കണ്ണൂർ പാപ്പിനിശ്ശേരി ബി.ആർ.സിയുടെ നേതൃത്വത്തിൽ എഴുത്തുകൂട്ടം വായനക്കൂട്ടം - കുട്ടികൾക്കുള്ള ഏക ദിന ശിൽപ്പശാല 28/03/2025 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ബി ആർ സി ഹാളിൽ വച്ച് നടന്നു.ബി.പി. സി. പ്രകാശൻ കെ അധ്യക്ഷത വഹിച്ചു.കഥാകൃത്ത് ടി പി വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സി ആർ സി കോർഡിനേറ്റർ മിഥുൻ മാസ്റ്റർ സ്വാഗതവും മഞ്ജുള ടീച്ചർ നന്ദിയും പറഞ്ഞു.വിവിധ വിദ്യാലയങ്ങളിൽ നിന്നായി 45 കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. സി ആർ സി കോർഡിനേറ്റർമാരായ ശില്പ എം , റംന രാഘവൻ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. വായന,എഴുത്ത്, എഡിറ്റിംഗ് തുടങ്ങിയവ ചർച്ച ചെയ്തു.

പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തും പാപ്പിനിശ്ശേരി കൃഷിഭവൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ചതരിശ് നില പച്ചക്കറി കൃഷി 2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായി നട്ടിക്കൂട്ടം പഴഞ്ചി ഒരുക്കിയ ഒന്നര ഏക്കർ സ്ഥലത്തെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം

Image
  പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തും പാപ്പിനിശ്ശേരി കൃഷിഭവൻ്റെയും സഹകരണത്തോടെ സംഘടിപ്പിച്ചതരിശ് നില പച്ചക്കറി കൃഷി 2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായി നട്ടിക്കൂട്ടം പഴഞ്ചി ഒരുക്കിയ ഒന്നര ഏക്കർ സ്ഥലത്തെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബഹുമാനപ്പെട്ട അഴിക്കോട് MLA കെ.വി സുമേഷ് നിർവ്വഹിച്ചു. ചടങ്ങിൽ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി. സുശീല അദ്ധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ കെ.കെ രാജശ്രീ സ്വാഗതപറഞ്ഞു പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പ്രദീപ് കുമാർ, മെമ്പർമാരായ കെ. സവിത, സീമ കൃഷി അസിസ്റ്റൻ്റ് സുരേഷ്, ടി.വി. രാജീവൻ (പ്രസിഡണ്ട് പാൽ സൊസൈറ്റി), രാജീവൻ കോട്ടൂർ (കർഷക സംഘം നോർത്ത് മേഖല സിക്രട്ടറി) തുടങ്ങിയവർ സംസാരിച്ചു. ഷാജി കെ. സി , രഘൂത്തമൻ പട്ടേരി, മാതോടൻ രാജൻ,ബിജു കെ. പി ,ധർമ്മരാജൻ സി.കെ, സുധാകരൻ കെ എന്നിവർ ചേർന്ന പഴഞ്ചിറ നട്ടിക്കൂട്ടം ആണ് കൃഷി ഇറക്കിയത്. താലോരി, കക്കിരി, വേണ്ട, പയർ, ചീര കൂടാതെ ചെറുപയറും കൃഷി ചെയ്യതു.

കണ്ണപുരം: എസ്ഡിപിഐ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു

Image
  കണ്ണപുരം : എസ്ഡിപിഐ കണ്ണപുരം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. കെ കണ്ണപുരം ഉഹദ് പള്ളിയുടെ സമീപം വച്ച് നടന്ന സംഗമത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.  എസ്ഡിപിഐ കണ്ണപുരം ബ്രാഞ്ച് പ്രസിഡന്റ് റമീസ് എ പി, സെക്രട്ടറി നിഷാൽ എം, ട്രഷറർ ശിഹാബ് എ,മുസമ്മിൽ പി കെ, യാസീൻ എം,മുർഷിദ് എ പി, തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

കണ്ണൂർ : മയക്കുമരുന്നിനെതിരേ ഫ്ലാഷ് മോബ് നടത്തി

Image
കണ്ണൂർ:മയക്കു മരുന്നിനും ലഹരിക്കുമെതിരെ കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് -പോസ്റ്റൽ റിക്രിയേഷൻ ക്ലബ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസിന് പരിസരത്ത് ഫ്ലാഷ് മോബ് നടത്തി.തപാൽ ജീവനക്കാരായ കെ.പി. സംഗീത്,ഇ.മനോജ് കുമാർ,കെ.അനീഷ് കുമാർ,എൻ.കൃഷ്ണൻ, എ.മുസാദിക് എന്നിവർ നേതൃത്വം നൽകി.

മയ്യിൽ നിന്നും ഒരു ക്വിന്റലോളം നിരോധിത ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

Image
  ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 2 സ്ഥാപനങ്ങളിൽ നിന്ന് ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി പിഴ ചുമത്തി. മയ്യിൽ ടൗണിൽ പ്രവർത്തിച്ചു വരുന്ന ചമയം ടെക്സ്റ്റെ യിൽസ്, കെ ആർ ബേക്ക്സ് & ചിപ്സ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് വസ്തുക്കൾ പിടികൂടിയത്. ചമയം ടെക്സ്റ്റെ യിൽസിൽ നിന്നും സ്ഥാപനത്തിന്റെ പേര് പ്രിന്റ് ചെയ്ത 60 കിലോയോളം വരുന്ന ഒറ്റ തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ആണ് പിടികൂടിയത്. ചമയത്തിന് 10000 രൂപ പിഴ ചുമത്തി. മയ്യിൽ ടൗണിൽ തന്നെ പ്രവർത്തിച്ചു വരുന്ന കെ. ആർ ബേക്ക്സ് ആൻഡ് ചിപ്സ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ,ഗാർബേജ് ബാഗുകൾ തുടങ്ങിയവ പിടികൂടി. സ്ഥാപനത്തിനും 10000 രൂപ പിഴ ചുമത്തി. പിടിച്ചെടുത്ത വസ്തുക്കൾ മയ്യിൽ ഗ്രാമപഞ്ചായത്തിനു കൈമാറി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ്സ്‌ക്വാഡ് സെക്രട്ടറിക്ക് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ഷഫീന സി പി തുടങ്ങ...

ജനനസര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റം: വ്യവസ്ഥകള്‍ ലഘൂകരിച്ച് സര്‍ക്കാര്‍

Image
  ജനനസര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റം: വ്യവസ്ഥകള്‍ ലഘൂകരിച്ച് സര്‍ക്കാര്‍:ഇനി കൂടുതല്‍ എളുപ്പം ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇനി നേരിട്ട് ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താം. തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തില്‍ വ്യവസ്ഥകള്‍ ലഘൂകരിച്ച് സര്‍ക്കാര്‍. ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇനി നേരിട്ട് ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താം. സ്‌കൂള്‍ രേഖ തിരുത്തിയാലേ നിലവില്‍ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനാകൂ. ഈ വ്യവസ്ഥകളാണ് സര്‍ക്കാര്‍ ലഘൂകരിച്ചത്. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര് ഇനി ജനനസര്‍ട്ടിഫിക്കറ്റിലും മാറ്റാനാകും. ജനനസര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റത്തിനുള്ള നിബന്ധനകളില്‍ സമൂലമായ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു.

കടമ്പൂരിൽ യുവതിയെ തീ പൊളളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Image
  കടമ്പൂർ കുന്നുമ്മൽ പീടികയിലെ ചാലിൽ ഹൗസിൽ രജീഷിന്റെ ഭാര്യ കെ.കെ നിമ്യ (35) യാണ് മരിച്ചത് ഇന്ന് രാവിലെ വീട്ടിനകത്ത് ആണ് നിമ്യയെ പൊള്ളലേറ്റ നിലയിൽ കണ്ടത് തീ പടരുന്നത് കണ്ട് അയൽവാസികളും എത്തി എടക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍.

Image
  തളിപ്പറമ്പില്‍ മൂന്ന് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍. തളിപ്പറമ്പ്: തളിപ്പറമ്പില്‍ മൂന്ന് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍. പഴയങ്ങാടിയിലെ തെക്കന്‍ വീ്ടില്‍ ടി.കൃഷ്ണന്‍(55) നെ തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ വെച്ചും മലപ്പുറം പരപ്പനങ്ങാടി നെടുവയില്‍ കരിയ പറമ്പില്‍ വീട്ടില്‍ വിനയ് രാജിനെ(23) പറശിനിക്കടയില്‍ വെച്ചും, യു.പി ബലിയ റാപ്പൂരിലെ മനീഷ്‌കുമാറിനെ(27)ധര്‍മ്മശാലയില്‍ വെച്ചുമാണ് എസ്.ഐ കെ.പി.മനോജിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

പയ്യന്നൂരില്‍ വൻ എംഡിഎംഎ വേട്ട

Image
  വില്‍പ്പനക്കായി കൊണ്ടുവന്ന 160 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍ 160 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂരില്‍ 3 യുവാക്കളെ പൊലീസ് പിടികൂടി. വില്‍പ്പനക്കായി പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജില്‍ എത്തിച്ച എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്കോഴിക്കോട് അത്തോളി സ്വദേശി ഷംനാദ്, രാമന്തളി സ്വദേശികളായ പി കെ ആസിഫ്, സി എ മുഹാദ് എന്നിവരാണ് പിടിയിലായത്. ഷംനാദ് വില്‍പ്പനക്കായി എത്തിച്ചതാണ് എംഡിഎംഎ. ഇയാളുടെ ബാഗില്‍ നിന്നും മറ്റുള്ളവരുടെ പാൻ്റിൻ്റെ പോക്കറ്റില്‍ നിന്നുമാണ് എംഡിഎംഎ പിടിച്ചത്

നാറാത്ത് ശ്രീദുർഗ്ഗാംബിക ക്ഷേത്ര മഹോത്സവം 2025 മാർച്ച്‌ 31 ഏപ്രിൽ 01.02. തിയ്യതികളിൽ

Image
 നാറാത്ത് ശ്രീദുർഗ്ഗാംബിക ക്ഷേത്ര മഹോത്സവം  2025 മാർച്ച്‌ 31 ഏപ്രിൽ 01.02. തിയ്യതികളിൽ.