Posts

Showing posts from November, 2024

അഴീക്കോട് : ചാൽ ബീച്ച് ഫെസ്റ്റിവൽ 2024- 25 ൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു

Image
  അഴീക്കോട് ചാൽ ബീച്ച് ഫെസ്റ്റിവൽ 2024- 25 ൻ്റെ പോസ്റ്റർ പ്രകാശനം അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.അജീഷ് നിർവഹിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അഷറഫ്, സംഘാടകസമിതി ചെയർമാൻ ഇ.ശിവദാസൻ, ഷിസിൽ തേനായി, പ്രജോഷ്.കെ,ഷിൻഞ്ചു പീറ്റ തുടങ്ങിയവർ പങ്കെടുത്തു.

പേപ്പട്ടി ശല്യം: റെയിൽ യാത്രക്കാർ വടി പിടിച്ച് പ്രതിഷേധിച്ചു

Image
  കണ്ണൂർ: പേപ്പട്ടി ശല്യത്തിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കണമെന്നുo കടിയേറ്റ റെയിൽവേ യാത്രക്കാർക്ക് മതിയായ ചികിത്സയും നഷ്ടപരിഹാരം റെയിൽവേ നൽകണമെന്നും ആവശ്യപ്പെട്ട് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ.എം.ആർ.പി.സി.) നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വടി പിടിച്ച് നിൽപ്പ് സമരം നടത്തി. ചെന്നൈ സോൺ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു.അജയ് കുമാർ കരിവെള്ളൂർ, കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല,വി.ദേവദാസ്,കെ.പി.ചന്ദ്രാംഗദൻ , കെ.ജയകുമാർ പി. വിജിത്ത് കുമാർ , ജലീൽ ആഡൂർ ,ജമാൽ സിറ്റി,എ.ഭരതൻ , സി.കെ. ജിജു, ചന്ദ്രൻ മന്ന, അസീസ് വടക്കുമ്പാട്, ടി.സുരേഷ് കുമാർ , എം.വിനോദ് കുമാർ മോഹൻ കോയ്യോട് , മനോജ് കൊറ്റാളി,കെ.മോഹനൻ, ജി.ബാബു,പവിത്രൻ കൊതേരി, എം. മജീദ്എന്നിവർ പ്രസംഗിച്ചു.

ചെറുകുന്ന് വെള്ളറങ്ങൽ താമസിക്കുന്ന അബ്ദുസ്സലാം നിര്യാതനായി.

Image
ചെറുകുന്ന് വെള്ളറങ്ങൽ താമസിക്കുന്ന അബ്ദുസ്സലാം നിര്യാതനായി. മക്കൾ റസ്വീഫ്, റാസി.

പാപ്പിനിശ്ശേരി പഞ്ചായത്ത് എക്സൈസ് ഓഫീസിന് സമീപം താമസിക്കുന്ന പാറുക്കുട്ടി 'പി പി നിര്യാതയായി

Image
  പാപ്പിനിശ്ശേരി പഞ്ചായത്ത് എക്സൈസ് ഓഫീസിന് സമീപം താമസിക്കുന്ന പാറുക്കുട്ടി 'പി പി നിര്യാതയായി   ഭർത്താവ് - പരേതനായ - പട്ടേരി കുമാരൻ (റിട്ട: ഐ ടി ഐ സ്റ്റോർ കീപ്പർ )  മക്കൾ -സുരേഷ് കുമാർ, ദിനേഷ് കുമാർ പരേതയായ ഉഷാഭായ് , പരേതനായ യോഗേഷ് ,   മരുമക്കൾ - ഷൈമ , അജിത , ജയചന്ദ്രൻ,ഷൈജി സംസ്കാരം 01-12-2024 ഞായർ രാവിലെ 10 മണി സമുദായ ശ്മശാനം പാപ്പിനിശ്ശേരി

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്

Image
  ഇരിട്ടി : മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. ജാർഖണ്ട് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്. ഡ്രൈവർ തെലങ്കാന സ്വദേശി നാഗേശ്വര റാവു, ജാർഖണ്ട് സ്വദേശികളായ സുരേഷ്, ജയമങ്കൽ, ആകാശ്, രാജേന്ദ്രക് എന്നിവർക്കാണ് പരിക്ക്. വിരാജ്പേട്ട ഭാഗത്തു നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ലോറി മാക്കൂട്ടം പോലീസ് എയ്‌ഡ് പോസ്റ്റിന് സമീപത്തെ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു മറിയുകയായിരുന്നു

പഴയങ്ങാടി : തെങ്ങ് ദേഹത്ത് വീണ് കുട്ടി മരണപ്പെട്ടു

Image
പഴയങ്ങാടി വെങ്ങര ഗവ.വെൽഫെയർ യു.പി.സ്‌കൂൾ റോഡിൽ സുൽത്താൻ തോടിനു സമീപം പ്രവർത്തിച്ചുവന്നിരുന്ന പഴയ ചകിരി കമ്പനിക്കു സമീപം വിദ്യാർത്ഥിയുടെ മേൽ തെങ്ങ് പതിച്ച് മുട്ടം വെങ്ങര മാപ്പിള യു.പി.സ്കൂ‌ളിലെ നാലാംക്ലാസ് വിദ്യാർത്ഥി ഇ.എൻ.പി.നിഹാനിന് ദാരുണാന്ത്യം. വീട്ടിലേയ്ക്കുള്ള വഴിയോരത്തെ പറമ്പിലെ തെങ്ങുകൾ ജെ.സി.ബി. ഉപയോഗിച്ച് പിഴതുമാറ്റവേ സമീപത്തു കൌതുകക്കാഴ്ചയുമായി ഇരുഭാഗത്തുമായി നിരന്നുനിന്നവരിൽ വടക്കു ഭാഗത്തു നിലയുറപ്പിച്ച നിസാലിന്റെ തലയിലേക്ക് നാലാമതു പിഴുതുമാറ്റാൻ ശ്രമിച്ച തെങ്ങ് ദിശമാറിപ്പതിച്ച് നിസാലിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. ഉടൻ പുതിയങ്ങാടി മൊട്ടാമ്പ്രം ക്രസെൻ്റ് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 2.30-തോടെയാണ് നാടിനെനടുക്കിയ ദാരുണസംഭവം നടന്നത്. KL 86/2188-ാം നമ്പർ ജെ.സി.ബി.യാണ് അപകടത്തിന് ഇടയാക്കിയത്. ജെ.സി.ബി.പ്രവർത്തിപ്പിച്ചിരുന്ന് ഹരിയാന സ്വദേശിയായ സുബൈർ എന്നയാൾ സംഭവത്തിനു പിന്നാലെ അപ്രത്യക്ഷമായി. യു.കെ.പി.മൻസൂർ, ഇ.എൻ.പി.സെമീറ എന്നിവരുടെ മൂന്നുമക്കളിൽ ഇളയവനാണ് ദാരുണാന്ത്യം വരിച്ച വിദ്യാർത്ഥി ഇ.എൻ.പി.നിസ...

കായച്ചിറ റോഡിൽ കനാലിനു സമീപം കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്.

Image
  കൊളച്ചേരി: കായച്ചിറ റോഡിൽ കനാലിനു സമീപം കടന്നൽ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. കായച്ചിറയിലെ മേലേപുതിയടത്ത് വീട്ടിൽ കെ. അബ്ദുൾഖാദർ(38), കായച്ചിറയിലെ സൈനബ( 45) എന്നിവർക്കാണ് കടന്നലിൻരെ കുത്തേറ്റ് സാരമായി പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടിനാണ് സംഭവം. അതുവഴി പോകുകയായിരുന്ന രണ്ട് സ്കൂൾ വീദ്യാർഥികൾക്കും കുത്തേറ്റെങ്കിലും പരിക്കുണ്ടായില്ല. പരിക്കേറ്റവർ ജില്ലാ ആസ്പത്രിയിൽ ചികിത്സയിൽ തേടി

അഴീക്കോട് വൻകുളത്തുവയൽ കൊമ്പൻ ഹൌസിൽ സന്തോഷ്‌ എ കെ (52)അന്തരിച്ചു

Image
  അഴീക്കോട് വൻകുളത്തുവയൽ കൊമ്പൻ ഹൌസിൽ സന്തോഷ്‌ എ കെ (52)അന്തരിച്ചു  അമ്മ അലിങ്കീൽ കല്യാണി  ഭാര്യ കൊമ്പൻ വിജല  സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് അഴീക്കോട് തെരു സമുദായശ്മശാനത്തിൽ

വീട്ടിലെത്തിച്ച അതേ സ്‌കൂൾ വാൻ ഇടിച്ച് ഒന്നാംക്ലാസുകാരിക്ക് ദാരുണാന്ത്യം

Image
  സ്‌കൂൾ വാനിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ അതേ വാഹനത്തിനടയിൽപ്പെട്ട് പരുക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പാലക്കാട് എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്ണദാസ്-രജിത ദമ്പതിയുടെ മകൾ തൃതിയയാണ് മരിച്ചത്. എരിമയൂർ സെന്റ് തോമസ് മിഷൻ എൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ട് ബസിൽ നിന്ന് ഇറങ്ങി വിട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു

വിദ്യാർത്ഥി ആറ്റിൽ മുങ്ങി, പേടിച്ച് പുറത്തുപറയാതെ കൂട്ടുകാർ; മൃതദേഹം കണ്ടെത്തിയത് ദിവസങ്ങള്‍ക്ക് ശേഷം

Image
  വിദ്യാർത്ഥി ആറ്റിൽ മുങ്ങി, പേടിച്ച് പുറത്തുപറയാതെ കൂട്ടുകാർ; മൃതദേഹം കണ്ടെത്തിയത് ദിവസങ്ങള്‍ക്ക് ശേഷം ചാത്തന്നൂര്‍: കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന്‍ അച്ചു (17) ആണ് മരിച്ചത്. അടുതലയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 23-ാം തീയതിയാണ് അച്ചുവിനെ കാണാതാവുന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു അച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അച്ചു തങ്ങള്‍ക്കൊപ്പം ഇല്ലായിരുന്നുവെന്നാണ് കൂട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈല്‍ ഫോണ്‍കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. രണ്ടാമതും പൊലീസ് കൂട്ടുകാരെ ചോദ്യം ചെയ്തത് നിര്‍ണ്ണായകമായി. മൂന്ന് കൂട്ടുകാരുമൊത്ത് അടുതല ആറ്റില്‍ മണ്ണയംകടവില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അച്ചു ആറ്റില്‍ മുങ്ങിത്താഴ്ന്നതായും പേടിച്ച് ആരോടും പറഞ്ഞില്ലെന്നും കൂട്ടുകാര്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച്ച അഗ്നിരക്ഷാസേന സ്‌കൂബ സംഘം നടത്തിയ തെരച്ചിലില്‍ ഇത്തിക്കരയാറ്...

വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും.

Image
  കൽപ്പറ്റ : വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. വയനാട്ടിൽ ഉജ്ജ്വല ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇരുവരും മണ്ഡലത്തിൽ എത്തുന്നത്. രണ്ട് ദിവസത്തെ സ്വീകരണ പരിപാടികളിലാണ് ഇരുവരും പങ്കെടുക്കുക. രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ പങ്കെടുക്കും. തുടർന്ന് കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലും പ്രിയങ്ക ഗാന്ധി സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുക്കും. നാളെ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും, കല്പറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്ക വൈകുന്നേരം കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങും. വയനാട് എംപിയായി വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്‌സഭാംഗമെന്ന വിശേഷണത്തോടെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തതോടെ കുടുംബത്തിലെ മൂന്ന് പേര്‍ എംപിമാരാണെന്ന പ്രത്യേകതയും ഗാന്ധി കുടുംബത്തിനുണ്ട്. രാഹുഷ ഗാന്ധി റാ...

പാപ്പിനിശ്ശേരി ഉപ ജില്ലാ സ്പോർട്സ് എൽ പി കിഡീസ് ഓവർ ഓൾ കിരീടം ദാറുൽ ഈമാൻ മുസ്ലിം എൽ പി സ്കൂളിന്

Image
   കെ കണ്ണപുരം : പാപ്പിനിശ്ശേരി ഉപജില്ല കേരള സ്കൂൾ കായികമേളയിൽ എൽ പി കിഡ്‌ഡീസ് വിഭാഗത്തിൽ ഓവറോൾ കിരീടം ദാറുൽ ഈമാൻ മുസ്ലിം എൽപി സ്കൂൾ കരസ്ഥമാക്കി. മങ്ങാട്ടുപറമ്പ് പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ചായിരുന്നു മത്സരങ്ങൾ നടന്നത്. എൽപി മിനി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനവും ഇതേ വിദ്യാലയത്തിനു തന്നെയാണ്. പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജയദേവൻ കെ ട്രോഫികൾ വിതരണം ചെയ്തു.

പാപ്പിനിശ്ശേരി വെസ്റ്റ് കൊട്ടപ്പലത്തെ പയ്യൻ വളപ്പിൽ നാരായണൻ നായർ (86) നിര്യാതനായി.

Image
  പാപ്പിനിശ്ശേരി വെസ്റ്റ് കൊട്ടപ്പലത്തെ പയ്യൻ വളപ്പിൽ നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ സരോജിനി. മക്കൾ വിലാസിനി, പുഷ്പ,സന്തോഷ്, രാജേഷ്, സുധേഷ് മരുമക്കൾ രാജൻ കയരളം, സോമൻ ഇരിണാവ്, ഷീബ കടന്നപ്പള്ളി, ശ്രീദേവി അതിയടം, സുജിത കാഞ്ഞങ്ങാട്. സഹോദരങ്ങൾ പരേതരായ കുഞ്ഞിരാമൻ നായർ, കുഞ്ഞാതി, കൃഷ്ണൻ നായർ.  സംസ്ക്കാരം 30.11.2024 ശനിയാഴ്ച രാവിലെ 11.30ന് കൊട്ടപ്പാലം വാണിയസമുദായ ശ്മശാനത്തിൽ.

. ഏഴാം ക്ലാസുവരെ ഒരുമിച്ച് പഠിച്ചു; ആറു വര്‍ഷം മുമ്പുള്ള പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വീണ്ടും അടുത്തു; പലരില്‍ നിന്നും കടം വാങ്ങി ആണ്‍ സുഹൃത്തിന് നല്‍കിയ പാല്‍ക്കുളങ്ങരയില്‍ വീട്ടു ജോലിക്കാരി; കൂട്ടുകാരന്റെ കല്യാണ നിശ്ചയം പ്രകോപിതയാക്കി; വല്ല്യമ്മയെ തള്ളി വീഴ്ത്തി സുഹൃത്തിന്റെ വീട്ടില്‍ ആത്മഹത്യ; സിന്ധുവിന്റെ മരണം അന്വേഷണത്തിലേക്ക്.

Image
  ആണ്‍സുഹൃത്തിൻ്റെ വീട്ടില്‍ കടന്നുകയറിയ ഭർതൃമതിയായ യുവതി കിടപ്പുമുറിയിലെത്തി ഫാനില്‍ തൂങ്ങിമരിച്ചു. മുട്ടത്തറ കല്ലുമ്മൂട് പുതുവല്‍ പുത്തൻവീട്ടില്‍ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകള്‍ കെ. സിന്ധു(38) ആണ് മരിച്ചത്. മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എൻ നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ ആണ്‍സുഹ്യത്ത് അരുണ്‍ വി. നായരുടെ വീട്ടില്‍ വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം. അവിവാഹിതനായ അരുണ്‍ മറ്റൊരു വിവാഹം കഴിക്കാൻ നീക്കം നടത്തുന്നുവെന്ന വിവരം യുവതി അറിഞ്ഞിരുന്നു. ഇതിൻറെ പ്രകോപനത്തിലാണ് യുവതി വീട്ടില്‍ കടന്നുകയറി മുറിയ്ക്കുളളില്‍ മരിച്ചതെന്ന് പൂന്തുറ പോലീസ് പറഞ്ഞു. അരുണിന്റെ വീട്ടിലെത്തിയ യുവതി കിടപ്പുമുറിയിലേക്ക് തളളിക്കയറി. തടയാൻ ശ്രമിച്ച അരുണിന്റെ വല്യമ്മയെ യുവതി തളളി തറയിലിട്ടു. മുറിക്കുളളില്‍ കയറി കതകടച്ച്‌ കുറ്റിയിട്ടു. വല്യമ്മ ബഹളംവെച്ചെങ്കിലും മുറിതുറന്നിരുന്നില്ല. പിന്നീട് നാട്ടുകാരും പൂന്തുറ പോലീസും സ്ഥലത്തെത്തി മുറി ചവിട്ടി തുറന്നെങ്കിലും യുവതി മരിച്ചിരുന്നു. അരുണിനെ പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു.  അരുണിന്റെ വിവാഹക്കാര്യത്തെ...

പാടിയിലെ ശ്രീനിലയത്തിൽ ഒവി വിനതയുടെ രണ്ടാമത് ചരമ വാർഷികത്തിൽ ഐ ആർ പി സി ക്ക് നൽകിയ ധനസഹായം നൽകി

Image
  കൊളച്ചേരി പാടിയിലെ ശ്രീനിലയത്തിൽ ഒവി വിനതയുടെ രണ്ടാമത് ചരമ വാർഷികത്തിൽ ഐആർപിസി ക്ക് നൽകിയ ധനസഹായം ഭർത്താവ് സി. ദിനേശൻ മകൾ ദേവിക ദിനേശ് എന്നിവരിൽ നിന്നും മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര സ്വീകരിച്ചു ലോക്കൽ ചെയർമാൻ സി. സത്യൻ, കൺവീനർ പി പി കുഞ്ഞിരാമൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ. വിനോദ് കുമാർ, പി പി നാരായണൻ എന്നിവർ പങ്കെടുത്തു.

അസം സ്വദേശിയായ വ്ളോഗറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി യുവാവ് പിടിയില്‍

Image
  ബംഗലൂരു : ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്സ് അപ്പാര്‍ട്ട്മെന്റില്‍ അസം സ്വദേശിനിയായ വ്ളോഗറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി ആരവ് ഹനോയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തരേന്ത്യയില്‍ നിന്നാണ് ഇയാള്‍ കര്‍ണാടക പൊലീസിന്റെ പിടിയിലായത്. രാത്രിയോടെ ബെംഗളൂരുവിലെത്തിക്കും. പ്രതിക്കായി കര്‍ണാടകയിലും അയല്‍ സംസ്ഥാനങ്ങളിലും തിരച്ചില്‍ തുടരുന്നതിടെ ആരവ് ഹാനോയ് പോലീസിനെ വിളിച്ച് കീഴടങ്ങാന്‍ തയ്യാറെന്ന് അറിയിക്കുക യായിരുന്നു. നവംബര്‍ 26-ന് രാവിലെ ആണ് ബെംഗളൂരുവില്‍ നിന്ന് ആരവ് രക്ഷപ്പെട്ടത്. മജസ്റ്റിക് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ആരവിന്റെ സിസിറ്റിവി ദൃശ്യം പോലീസിന് കിട്ടിയിരുന്നു. അന്ന് തന്നെ ആരവ് സംസ്ഥാനം വിട്ടെന്ന് പോലിസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം രാവിലെ 8.25 ഓടെ കാര്‍ വിളിച്ച് മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആ സമയത്ത് ഉത്തരേന്ത്യയിലേക്ക് മാത്രമായിരുന്നു ട്രെയിനുകള്‍ ഉണ്ടായിരുന്നത്. ഇതു പ്രകാരമുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്താന...

പറശ്ശിനി മടപ്പുരയിൽ പുത്തരി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും

Image
  പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധാനത്തിലെ തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും. തിങ്കളാഴ്ച രാവിലെ 9.46-നും 10.16-നും മധ്യേയാണ് കൊടിയേറ്റം. പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റും. ഉച്ചക്ക് നിവേദ്യസാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. വൈകീട്ട് മൂന്നുമുതൽ മലയിറക്കൽ കർമം. നാലുമുതൽ തയ്യിൽ തറവാട്ടുകാരുടെ ആയോധനകലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണപ്പകിട്ടാർന്ന കാഴ്ചവരവ്‌ മുത്തപ്പ സന്നിധിയിലെത്തും. സന്ധ്യക്ക് മുത്തപ്പന്റെ വെള്ളാട്ടം. തുടർന്ന് അന്തിവേലയ്ക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും. രാത്രി പഞ്ചവാദ്യസംഘത്തോടൊപ്പം കലശം എഴുന്നള്ളിച്ച്‌ മടപ്പുരയിൽ പ്രവേശിക്കും മൂന്നിന് പുലർച്ചെ 5.30-ന് പുത്തരി ഉത്സവത്തിന്റെ ആദ്യ തിരുവപ്പന നടക്കും. രാവിലെ പത്തുമുതൽ തയ്യിൽ തറവാട്ടുകാരെയും തുടർന്ന് വിവിധ ദേശങ്ങളിൽനിന്നും വന്ന കാഴ്ചവരവുകാരെയും മുത്തപ്പൻ അനുഗ്രഹിച്ച്‌ യാത്രയയയ്ക്കും. ആറിന് രാവി...

വഖ്ഫിനെയും മദ്രസകളെയും തകർക്കാനുള്ള നീക്കത്തെ എന്തു വില കൊടുത്തും തടയണം: എ സി ജലാലുദ്ദീൻ

Image
  എസ്.ഡി.പി.ഐ വഖഫ്-മദ്രസ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തി കണ്ണൂർ: വഖഫ്-മദ്രസ സമ്പ്രദായങ്ങളെ തകർക്കുകയെന്ന ആർ.എസ്.എസ്. അജണ്ട നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ എന്തു വില കൊടുത്തും തടയണമെന്ന്  എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡണ്ട്  എ സി ജലാലുദ്ദീൻ.  എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി വളപട്ടണത്ത് സംഘടിപ്പിച്ച വഖഫ്- മദ്രസ സംരക്ഷണ റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുസ്‌ലിംകളെ അപരവൽക്കരിക്കുകയും അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കാനുമാണ് സംഘപരിവാര നിയന്ത്രണത്തിലുള്ള സർക്കാർ ശ്രമിക്കുന്നത്. വലിയൊരു വിഭാഗം ജനതയെ പൗരത്വവും അസ്ഥിത്വവും ഇല്ലാതാക്കി രണ്ടാംകിട പൗരൻമാരാക്കാമെന്ന വ്യാമോഹത്തെ എന്തുവില കൊടുത്തും തടയിടുമെന്നും അതിന് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.  വളപട്ടണം ഹൈസ്കൂൾ പരിസരത്തു നിന്ന് തുടങ്ങിയ ബഹുജന റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. തുടർന്ന വളപട്ടണം ടാക്സി സ്റ്റാൻഡിൽ നടന്ന പൊതു സമ്മേളനത്തിൽ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി ചെയർമാൻ റഷീദ് ഹാജി അധ...

പാപ്പിനിശ്ശേരി ചുങ്കം കരിമ്പനയിൽ താമസിക്കുന്ന പി.പി ഹുസൈൻ മരണപ്പെട്ടു

Image
  പാപ്പിനിശ്ശേരി ചുങ്കം കരിമ്പനയിൽ താമസിക്കുന്ന കാസർക്കോട് സ്വദേശി പി.പി ഹുസൈൻ മരണപ്പെട്ടു. ഭാര്യ :  മക്കൾ : കബറടക്കം :

കേരള പ്രവാസി സംഘം കണ്ണൂർ ജില്ല കമ്മിറ്റി നടത്തുന്ന എയർപോർട്ട് മാർച്ച് ഡിസംബർ 16 ന് രാവിലെ 10 മണിക്ക്.

Image
   കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ അനുവദിക്കുക, വിമാനത്താവളത്തിനോട് ചേർന്ന് ഹജ്ജ് ഹൗസ് നിർമ്മിക്കുക  എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ച ഡിസംബർ 13 14 15 തീയതികളിൽ നടക്കുന്ന വാഹന പ്രചരണ ജാഥയും, ഡിസംബർ 16ന് രാവിലെ 10 മണിക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ത്തിലേക്ക് നടക്കുന്ന എയർപോർട്ട് മാർച്ചും വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള മയ്യിൽ ഏരിയ സംഘാടക സമിതി യോഗം ഏരിയ പ്രസിഡൻ്റ് മനോജിൻ്റെ അദ്ധ്യക്ഷതയിൽ കേരള പ്രവാസി സംഘം ജില്ല വൈസ് പ്രസിഡൻ്റ് പ്രശാന്ത് എടക്കാനം ഉദ്ഘാടനം ചെയ്തു. വാഹന ജാഥക്ക് ഡിസംബർ 14 ന് 3 മണിക്ക് മയ്യിൽ ടൗണിൽ സ്വീകരണം നൽകും. സ്വാഗതസംഘം രൂപീകരണയോഗത്തിൽ സിപിഎം നേതാക്കളായ എൻ അനിൽകുമാർ, പി പവിത്രൻ, , കേരളപ്രവാസി സംഘം മയ്യിൽ ഏരിയ സെക്രട്ടറി ശിവൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ് ഐ ജില്ലാ കമ്മിറ്റി അംഗം എ പി മിഥുൻ എസ്എഫ് ഐ മയ്യിൽ ഏരിയ സെക്രട്ടറി സി വി അതുൽ എന്നിവർ സന്നിഹിതരായിരുന്നു. ചെയർമാൻ :എം ഗിരീഷ്  കൺവീനർ : 

പാപ്പിനിശ്ശേരി ചുങ്കം സ്വദേശി സി.അബ്ദുൾ കരീം നിര്യാതനായി.

Image
  ബോൾട്ടൺ ടൂൾസ് കണ്ണൂർ:ജനാസ കണ്ണൂർ താണ കുള്ള വീട്ടിൽ [ പാപ്പിനിശ്ശേരി മഹല്ല് കമ്മറ്റി മുൻ അംഗം ]  പിതാവ് കെ കെ സെയ്‌തു, മാതാവ് ചക്കന്റകത്ത് ആയിഷ.  കണ്ണൂർ താണയിലെ സൗദു നിവാസിൽ താമസം.  ഭാര്യ കച്ചേരി സൗദ. മക്കൾ സദീദ, സജിദ, ഷമീദ. മരുമക്കൾ: എസ് വി ഷരീഫ്, ഷമീർ പിലാക്കീൽ, ഷാക്കിബ്. കബറടക്കം :പാപ്പിനിശ്ശേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ 

രാസലഹരി പിടികൂടി; 'തൊപ്പി'യും സുഹൃത്തുക്കളും ഒളിവില്‍; മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം

Image
  കൊച്ചി: താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവില്‍. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി. ജാമ്യഹര്‍ജി ഇന്നു കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തു നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. ഇതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ഇതിന് തൊട്ടുപിന്നാലെയാണ് നിഹാദും സുഹൃത്തുക്കളും ഒളിവില്‍ പോയത്

14 മണിക്കൂര്‍ നീണ്ട തിരച്ചില്‍; കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി

Image
കൊച്ചി: എറണാകുളം കുട്ടമ്പുഴ വനമേഖലയില്‍ ഇന്നലെ മുതല്‍ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്തി. 14 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. സ്ത്രീകള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വനം വകുപ്പ് അറിയിച്ചു. ബുധനാഴ്ച മുതല്‍ കാണാതായ പശുവിനെ തിരഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മൂന്ന് പേരും കാടിനുള്ളിലേക്ക് പോയത്. മാളേക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് ഇന്നലെ കാണാതായത്. കാട്ടാനക്കൂട്ടം സമീപത്തുണ്ടെന്ന മായയുടെ അവസാന സന്ദേശത്തിന് പിന്നാലെ ഫോൺ ഓഫായിരുന്നു. വനപാലകരും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവർക്കായി ഇന്നലെ രാത്രിയിലും തിരച്ചിൽ നടത്തിയിരുന്നു.

കൊറ്റാളി :- ഡിസ്പെൻസറിക്ക് സമീപം താമസിച്ച അരയാക്കണ്ടി സുജിത്ത് (55) നിര്യാതനായി

Image
  കൊറ്റാളി :- ഡിസ്പെൻസറിക്ക് സമീപം താമസിച്ച അരയാക്കണ്ടി സുജിത്ത് ഉഞ്ചി (55) നിര്യാതനായി. ദീർഘകാലം സൗദി അറേബ്യയിലും, യു.എ ഇ യിലെ കെ.എം ട്രൈയി ഡേർസിലെ ജീവനക്കാരനുമായിരുന്നു. മൃതദേഹം വാരം CH സെന്ററിൽ . ഇപ്പോൾ താമസം അരയമ്പേത്ത് പടിയിൽ . പരേതരായ അരയാക്കണ്ടി ഭരതന്റെയും , ശകുന്തളയുടെയും മകനാണ്. ഭാര്യ: - ദിവ്യ മക്കൾ :- ഋഷ ബ് , ദിയ സഹോദരങ്ങൾ :- സുനിൽ കുമാർ , സനീഷ് (ഇരുവരും സൗദി) സോന, ശവസംസ്ക്കാരം കാലത്ത് 11 മണിക്ക്‌ പയ്യാമ്പലത്ത് .

മാട്ടൂൽ സ്വദേശി അജ്മാനിൽ വെച്ച് മരണപ്പെട്ടു.

Image
  മാട്ടൂൽ കാവിലെ പറമ്പ് ദേവീവിലാസം സ്കൂളിന് സമീപത്തുള്ള കെ .മിജേഷ് [42] ഗൾഫിൽ വെച്ച്  നിര്യാതനായി .പരേതരായ പി കെ നാരായണന്റെയും കെ വിമലയുടെയും മകനാണ് .സഹോദരിമാർ മിനി [വെങ്ങര ] മീന [ഇരിണാവ് ] . സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് സമുദായ ശ്മശാനത്തിൽ 

മുല്ലക്കൊടി: വായനശാല വാക്കേർസ് ക്ലബ്ബ് ഉദ്ഘാടനവും ജേഴ്സി പ്രകാശനവും എം.വി.ഗോവിന്ദൻ മാസ്റ്റർ MLA നിർവ്വഹിച്ചു.

Image
മുല്ലക്കൊടി സി.ആർ.സി. വായനശാല വാക്കേർസ് ക്ലബ്ബ് ഉദ്ഘാടനവും മയ്യിൽ എയിസ് ബിൽഡേർസ് ഉടമയും ഒളിമ്പിക് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടരിയുമായ ബാബു പണ്ണേരി സ്പോൺസർ ചെയ്ത ജേഴ്സി പ്രകാശനവും എം.വി.ഗോവിന്ദൻ മാസ്റ്റർ MLA നിർവ്വഹിച്ചു.വാർഡുമെമ്പർ എം.അസൈനാർ അധ്യക്ഷത വഹിച്ചു. ബാബു പണ്ണേരി ,വായനശാലാ വൈസ് പ്രസിഡണ്ട് കെ.ദാമോദരൻ, കെ സി.രമേശൻ, കെ ഉത്തമൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടരി കെ.സി.മഹേഷ് മാസ്റ്റർ സ്വാഗതവും വാക്കേർസ് ക്ലബ്ബ് കോർഡിനേറ്റർ പി.പി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

കണ്ണാടിപ്പറമ്പ് : നിടുവാട്ട് സ്വദേശി കെ.സി ആയിഷ നിര്യാതയായി

Image
   നിടുവാട്ട്: ചെമ്മീന്റവിട കെ.സി ആയിഷ നിര്യാതയായി. 85 വയസ്സായിരുന്നു. ഭർത്താവ്: കലന്തൻ കുട്ടി. മക്കൾ: അഷ്റഫ്, ജലീൽ, സിദ്ധീഖ്, റഹ്മത്ത്, നഫീസത്ത്, അമീർ, നൗഷാദ്, സബിയത്ത്, മുഹമ്മദ്‌കുഞ്ഞി. ഏക സഹോദരൻ: സലാം ഹാജി (പരേതൻ). മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് നിടുവാട്ട് ജുമാമസ്ജിദിൽ വെച്ചു നടക്കും.

കണ്ണാടിപ്പറമ്പ് ദേശ സേവാ യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അൽജിയ ബാനു ട്രെയിനിൽ നിന്നും വീണ് മരണപ്പെട്ടു.

Image
  കണ്ണാടിപ്പറമ്പ് ദേശ സേവാ യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അൽജിയ ബാനു ട്രെയിനിൽ നിന്നും വീണ് മരണപ്പെട്ടു. രാജസ്ഥാനിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്ര മദ്ധ്യേ  ആണ് അപകടം സംഭവിച്ചത്.  രാജസ്ഥാൻ സ്വദേശികളായ ദമ്പതികളുടെ മകളാണ് അൽജിയ ബാനു   സംസ്കാരം രാജസ്ഥാനിൽ വെച്ച്

തളിപ്പറമ്പ് : എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി.

Image
  തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. വെള്ളോറ കോയിപ്രയിലെ കോരോക്കാരന്‍ വീട്ടില്‍ കെ.സിറാജ്(30), കരിമ്പം മൈമൂനാസ് ഹൗസില്‍ പി.ഉനൈസ്(34) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 2.8016 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇത് കൂടാതെ അഞ്ച് മൊബൈല്‍ ഫോണുകള്‍, പ്രതികള്‍ സഞ്ചരിച്ച കെ.എല്‍-59 വി 0707 നമ്പര്‍ മഹീന്ദ്ര താര്‍ ജീപ്പും പിടിച്ചെടുത്തു. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാപ് ടീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 9.45 ന് വെള്ളാരംപാറയില്‍ വെച്ചാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പ്രതികളെ പിടികൂടിയത്.

വളപട്ടണം കവർച്ചാ കേസിൽ സംശയമുള്ളവരുടെ വിരലടയാളങ്ങൾ പരിശോധനക്ക് അയച്ചു.

Image
  വളപട്ടണം കവർച്ചാ കേസിൽ സംശയമുള്ളവരുടെ വിരലടയാളങ്ങൾ പരിശോധനക്ക് അയച്ചു പോലീസ് ചോദ്യം ചെയ്‌ത 30 പേരിൽ ചിലരുടെ വിരലടയാളങ്ങളാണ് പരിശോധനക്ക് അയച്ചത് മന്നയിലെ അഷ്റഫിൻ്റെ വീട്ടിൽ നിന്ന് വിരലടയാളങ്ങൾ ലഭിച്ചിരുന്നു 300 പവനും 1 കോടി രൂപയും കവർന്ന കേസിൽ പ്രതികളെ തേടി പോലീസ് മംഗലാപുരത്ത്

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്‌ഥീരീകരിച്ചു

Image
  കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്‌ഥീരീകരിച്ചു ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്

കണ്ണൂർ : ഓട്ടോയിലും ബൈക്കിലും ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി; രണ്ട് പേർക്ക് പരിക്ക്, കണ്ണൂരിൽ ഡ്രൈവര്‍ കസ്റ്റഡിയിൽ

Image
  മാതമംഗലം: മാതമംഗലം ബസാറിൽ കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കെഎസ്ഇബി സബ് എഞ്ചിനീയറായ കുറ്റൂർ നെല്യാട് സ്വദേശി പ്രദീപൻ ഓടിച്ചിരുന്ന കാറാണ് ഓട്ടോയിലും ബൈക്കിലും ഇടിച്ചത്. അപകടത്തിൽ പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവർ കാഞ്ഞിരങ്ങാട് സ്വദേശി രമേശൻ (48) പാണപ്പുഴ കച്ചേരിക്കടവ് ആഭി (11) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9:20 ഓടെയാണ് അപകടം. കാറിടിച്ചിട്ടും നിർത്താനോ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാത്ത കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് അപകട സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ആരോപിച്ചു. ഇയാളെ രാത്രി തന്നെ പെരിങ്ങോം പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രമേശൻ പരിയാരം മെഡിക്കൽ കോളേജിലും അഭി കണ്ണൂർ മിംസ് ഹോസ്പിറ്റലിലുമായി ചികിത്സയിലാണ്

ഹെപ്പറ്റിറ്റിസ്-ബി ബാധിച്ച് പരിയാരം മെഡിക്കൽ കോളേജ് അശുപത്രിയിൽ പ്രവേശിപ്പിച്ച മാടായി സ്വദേശി മരിച്ചു .

Image
  ഹെപ്പറ്റിറ്റിസ്-ബി ബാധിച്ച് വെങ്ങര ഗവ: ഐ ടി സി ക്കു മുൻവശത്ത് പ്രവർത്തിച്ചു വരുന്ന കഫേ ഗ്രിൻ സോൾ എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമ അച്ചുമാന്റകത്ത് അബ്ദുള്‍ റഫീഖ് (52) മരണപ്പെട്ടത് .  മാടായി കോഴിബസാർ സ്വദേശിയാണ്.  പ്രവാസിയായിരുന്ന അബ്ദുള്‍ റഫീഖ് രണ്ടുവർഷം മുൻപാണ് ഗവ: ഐ ടി സി ക്കു മുൻവശത്ത് കുടുംബ സമേതം താമസവും, അനുബന്ധമായി കഫേ ഗ്രിൻ സോൾ എന്ന വ്യാപാര സ്ഥാപനവും നടത്തിത്തുടങ്ങിയത്.                                  കുറച്ചുദിവങ്ങളായി മഞ്ഞപ്പിത്ത ബാധിതനായി പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.                കവ്വായിക്കാരൻ അബ്ദുറഹിമാൻ്റെയും അച്ചുമ്മാന്റകത്ത് ബീവിക്കുഞ്ഞിയുടെയും മകനാണ്.  ഭാര്യ: കെ പി ഹസീന. മക്കൾ: ഫാത്തിമ, ഫാസിയ, ഫിർസ. (മൂവരും വിദ്യാർത്ഥികൾ).

തളിപ്പറമ്പ് : 1893 സ്ഥാപിതമായ തളിപ്പ റമ്പിലെ ആദ്യത്തെ പ്രൈമറി വിദ്യാലയമായ മിഷൻ സ്കൂൾ (BEMLP) പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.

Image
  തളിപ്പറമ്പിലെ രാഷ്ട്രീയ കല സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആദ്യക്ഷരം കുറിച്ച വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സംഗമം മസൂദ് കായക്കൂലിന്റെ ആധ്യ ക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ, ഡെപ്യൂട്ടി തഹസീൽദാർ കെ വി അബ്ദുൽ റഷീദ്, എ ബി സി ഗ്രൂപ്പ്‌ ചെയർമാൻ മുഹമ്മദ്‌ മദനി, തിരക്കഥാകൃത്ത് വിജേഷ് വിശ്യം, കെ വി വി ഇ എസ്‌ പ്രസിഡന്റ് കെ എസ് റിയാസ്, Dr പ്ലാസിഡ് സെബാസ്റ്റ്യൻ, Dr രഞ്ജീവ് , സ്കൂൾ മാനേജ്മെന്റ് അംഗങ്ങളായ വിനോദ് തറയിൽ, റവ ഷിജു വർക്കി ജോൺ, പ്രധാന അദ്ധ്യാപിക കൊച്ചുറാണി, അലീമ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ്‌ ഹാരിസ് സ്വാഗതവും ഷിഹാബുദീൻ എസ്‌ നന്ദിയും പറഞ്ഞു. തുടർന്ന് പൂർവ്വ അദ്ധ്യാപകരെ ആദരിച്ചു. ഉസ്മാൻ തളിപ്പറമ്പിന്റെ മിമിക്സും റഷീദ് തളിപ്പറമ്പിന്റെ ഗാനമേളയും പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു.

കൂത്തുപറമ്പ് കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.

Image
  കണ്ണൂർ : കൂത്തുപറമ്പ് കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കണ്ണൂർ ഭാഗത്തേക്കുള്ള ബസിൽ വിദ്യാർത്ഥികളെ കയറ്റാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് മിന്നൽ പണിമുടക്കിൽ കലാശിച്ചത്. കൂത്തുപറമ്പ് ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം.

കണ്ണൂർ : ടോറസ് ലോറിയും മിനിപിക്കപ്പും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Image
  തളിപ്പറമ്പ :കണ്ണൂർ പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പും കുട്ടിയിടിച്ചു. പിക്കപ്പ് ഡ്രൈവർ ആലക്കോട് നടുവോട് സ്വദേശി സുബൈറി(42) ന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.സുബൈറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു

കൊയ്യം പുളിയത്താൻ പറമ്പ് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിന് ഭക്തജനപ്രവാഹം

Image
  കൊയ്യം :പുളിയത്താൻ പറമ്പ് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തിരുവപ്പന മഹോത്സവത്തിനു ഭക്തജന തിരക്കേറുന്നു.27ന് പെരിന്തലേരി ഉദയംകണ്ടി മടപ്പുരയിൽ നിന്നും ആരംഭിച്ച കലവറ നിറക്കാൻ ഘോഷയാത്ര ഭക്തജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വൈകുന്നേരം 8 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് എസ്റ്റാബ്ലിഷ് മെൻ്റ് സ്റ്റാൻൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.അധ്യാപകനും, എഴുത്തുകാരനും പ്രഭാഷകനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.അയ്യപ്പ സേവാസംഘം അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ, കെ.കെ രഘുനാഥൻ മാസ്റ്റർ ,ടി രാജ് കുമാർ ,കെഎം ഇബ്രാഹിം തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.തുടർന്ന് അൻപതിൽപ്പരം വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. പ്രതിഷ്ഠാദിനമായ വ്യാഴാഴ്ച അഷ്ടദ്രവ്യ ഗണപതി ഹോമം വൈകുന്നേരം 3 മണിക്ക് മലയിറക്കൽ, അഞ്ചുമണിക്ക് ഊട്ടും വെള്ളാട്ടം,രാത്രി 7.30ന് പാറക്കാടി ശ്രീ പൊട്ടൻ ദേവസ്ഥാനത്ത് നിന്നും വർണ്ണശബളമായ കാഴ്ച വരവും, രാത്രി 10 മണിക്ക് മടയന്റെ കലാശവും കലശമെഴുന്നള്ളത്തും നടക്കുന്നു.വെള...

കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പറും മുസ്‌ലിം ലീഗ് നേതാവുമായ കമ്പിൽ സി അബൂബക്കർ സാഹിബ് നിര്യാതനായി.

Image
  കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ മുൻ മെമ്പറും മുസ്‌ലിം ലീഗ് നേതാവുമായ കമ്പിൽ സി അബൂബക്കർ സാഹിബ് നിര്യാതനായി.  ഭൗതികശരീരം ഉച്ചക്ക് 2 മണിയോട് കൂടി കാലടിയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം 4 മണിക്ക് കമ്പിൽ മൈതാനപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കും

അലവിൽ:എ ഹേമന്ത് കുമാർ നിര്യാതനായി

Image
എ ഹേമന്ത് കുമാർ നിര്യാതനായി  അലവിൽ : പരേതരായ എ.ഭരതൻ്റേയും, ഗീതയുടേയും മകൻ റിട്ടയാർഡ് എക്സൈസ് ഇൻസ്പെക്ടർ എ. ഹേമന്ത് കുമാർ (57) [സദ്മം , അലവിൽ ] നിര്യാതനായി. ഭാര്യ സജ്ഞന , മക്കൾ വേദ, ശ്രദ്ധ. സഹോദരങ്ങൾ എ. സോന. എ ജോഗേഷ് സംസ്കാരം 6 മണിക്ക് ആഞ്ഞുവയൽ ശ്മശാനത്തിൽ.

കാഞ്ഞങ്ങാട് : വനിതാ ലീഗ് സംസ്ഥാന ട്രഷറർ വി വി നസീമ ടീച്ചർ നിര്യാതയായി.

Image
   വനിതാ ലീഗ് സംസ്ഥാന ട്രഷറർ അജാനൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന കാഞ്ഞങ്ങാട് കൊളവയൽ സ്വദേശിനി വി വി നസീമ ടീച്ചർ അല്പസമയം മുൻപ് കോഴിക്കോട് ഹോസ്പിറ്റൽ വെച്ച് നിര്യാതയായി.

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു

Image
  പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. രാത്രി 12:30 മണിയോടെയാണ് അപകടം ഉണ്ടായത്.  തമിഴ്‌നാട് തിരുത്തണി ഭാഗത്ത് നിന്നും ശബരിമല ദര്‍ശനത്തിന് പോകുന്ന തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. 25 ഓളം യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

കണ്ണാടിപ്പറമ്പ് : മഴവില്ല് സ്കൂൾ ഫുട്ബോൾ ഫെസ്റ്റ് - 4 ചാമ്പ്യൻഷിപ്പുകളും നേടി ദേശസേവ യു പി സ്കൂൾ

Image
  അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മഴവില്ല് സ്കൂൾ ഫുട്ബോൾ ഫെസ്റ്റിൽ (നാറാത്ത് പഞ്ചായത്ത് തലം) നാല് ഫോർമാറ്റിലും ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി ദേശസേവായി യു പി സ്കൂൾ തിളങ്ങി. എൽ പി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും യു പി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും മികച്ച പ്രകടനമാണ് ദേശസേവ യു പി സ്കൂൾ കാഴ്ചവെച്ചത്. എൽ പി വിഭാഗം ബെസ്റ്റ് പ്ലെയറായി ബിലാലിനെയും യുപി വിഭാഗം ബെസ്റ്റ്  പ്ലെയറായി നിഹാലിനെയും തെരഞ്ഞെടുത്തു.

യുവതിയെ കൊലപ്പെടുത്തിയ കണ്ണൂർ സ്വദേശിയെ തേടി ബാംഗ്ലൂർ പോലീസ് തൊട്ടട കിഴുന്നയിൽ, ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

Image
യുവതിയെ കൊലപ്പെടുത്തിയ കണ്ണൂർ സ്വദേശിയെ തേടി ബാംഗ്ലൂർ പോലീസ് തൊട്ടട കിഴുന്നയിൽ, ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് ബെംഗളൂരു ഇന്ദിരാഗനഗറില്‍ വ്ലോഗറെ മലയാളി കാമുകൻ കൊലപ്പെടുത്തിയതില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സിസിടിവി പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തായത്. മായ ഗൊഗോയിയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തോടൊപ്പം കൊലയാളി രണ്ട് ദിവസത്തോളം താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇന്ദിരാനഗർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. യുവതിയെ കൊലപ്പെടുത്തിയ കണ്ണൂർ സ്വദേശിയെ തേടി ബാംഗ്ലൂർ പോലീസ് തൊട്ടട കിഴുന്നയിൽ എത്തി. കൊലയാളിയെന്ന് സംശയിക്കുന്ന മലയാളി കാമുകൻ ആരവ്, മായ ഗൊഗോയിയുടെ മൃതദേഹത്തോടൊപ്പം രണ്ട് ദിവസം ചിലവഴിച്ചിട്ടുണ്ടെന്നും മിക്ക സമയത്തും മൃതദേഹത്തിന് മുന്നില്‍ ഇരുന്നു സിഗരറ്റ് വലിക്കുകയായിരുന്നുവെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ക്കായി പോലീസ് രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതിനാല്‍ കേരളത്തിലും മറ്റും ഇയാള്‍ക്കായി പൊലീസ് സംഘം തിരച്ചില്‍ നടത്തുന്നുണ്ട്. കൊല്ലപ്പെട്ട വ...

നാറാത്ത് : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ബൃഹത്ത് പദ്ധതിയായ കൃഷിസമൃദ്ധിയുടെ നാറാത്ത് പഞ്ചായത്ത്തല ഉദ്ഘാടനം എം എൽ എ ശ്രീ സുമേഷ് കെ വി നിർവ്വഹിച്ചു.

Image
  കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ബൃഹത്ത് പദ്ധതിയായ കൃഷിസമൃദ്ധിയുടെ നാറാത്ത് പഞ്ചായത്ത്തല ഉദ്ഘാടനം നവംബർ 27 രാവിലെ 11 മണിക്ക് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ച് ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് കെ. രമേശൻ അവറുകളുടെ അധ്യക്ഷതയിൽ ബഹു. അഴീക്കോട് മണ്ഡലം എം എൽ എ ശ്രീ സുമേഷ് കെ വി നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീ എം എൻ പ്രദീപൻ കേരരക്ഷാ വാരം കിറ്റ് വിതരണോദ്ഘാടനം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ .വിഷ്ണു എസ് നായർ പദ്ധതി വിശദീകരിച്ചു. ശ്രീമതി .ശ്യാമള കെ (വൈസ് പ്രസിഡൻ്റ് ), ശ്രീ കാണിചന്ദ്രൻ, ശ്രീ കെ എൻ മുസ്തഫ, ശ്രീമതി .ഗിരിജ വി വി , ശ്രീ. പി കെ ജയകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി.തുളസി ചെങ്ങാട്ട്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. ബിന്ദു കെ മാത്യു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. സുഷ . ബി, ശ്രീ .പി പി സോമൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ശ്രീമതി .അനുഷ അൻവർ സ്വാഗതവും, ശ്രീ സതീഷ് എം വി നന്ദിയും പറഞ്ഞു.