കണ്ണൂർ : എത്യോപ്യൻ കലാകാരന്മാർ റഷ്യൻ സർക്കസ് പ്രകടനങ്ങളുമായി എത്തുന്ന ഗ്രേറ്റ് ബോംബെ സർക്കസ് പോലീസ് മൈതാനത്ത് തിങ്കളാഴ്ച വൈകീട്ട് ഏഴിന് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. മേയർ മുസ്‌ലിഹ് മഠത്തിൽ അധ്യക്ഷത വഹിക്കും. ഡോ. വി. ശിവദാസൻ എംപി ദീപം തെളിക്കും. എത്യോപ്യൻ കലാകാരന്മാർ അവതരിപ്പിക്കുന്ന സ്വിമ്മിങ് ബീം അക്രോബാറ്റിക്, ഡയാബോളോ, റോളർ ബാലൻസ്, ക്ലബ്‌സ് ജഗ്ലിങ്ങ്, സോഡ് ആക്ട്, അമേരിക്കൻ ലിമ്പിങ് ബോർഡ്, റഷ്യൻ ഡെവിൾ ക്ളൗൺ ഐറ്റം, റഷ്യൻ സ്പൈഡ് റിങ്, ക്ലൗൺ സ്കിപ്പിങ് എന്നീ ഇനങ്ങളും പ്രദർശിപ്പിക്കും. റഷ്യൻ ബാലെയുടെ ചുവട് പിടിച്ച് അവതരിപ്പിക്കുന്ന അഭ്യാസ പ്രകടനം, മക്കാവോ, കാക്കാട്ടൂസ് അടക്കമുള്ള 64-ഓളം പക്ഷികളും മൃഗങ്ങളും നടത്തുന്ന പ്രകടനങ്ങളുണ്ടാകും. ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് നാല്, രാത്രി ഏഴ് എന്നിങ്ങനെ ദിവസേന 3 പ്രദർശനങ്ങൾ ഉണ്ടാകും. ടിക്കറ്റ് നിരക്ക് 150, 200, 250, 350 എന്നിങ്ങനെയാണ്.