പാപ്പിനിശ്ശേരി : ഓണ ചങ്ങാതിക്കൂട്ടം
മലയാളികളുടെ പ്രിയപ്പെട്ട ആഘോഷങ്ങളിൽ ഒന്നായ ഓണനാളുകളിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ വീട് "ഓണ ചങ്ങാതിക്കൂട്ടം" സന്ദർശിച്ചു. സമഗ്ര ശിക്ഷ കേരളം , ബി ആർ സി പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ പൂർണ്ണമായും കിടപ്പിലായ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ വീടുകളാണ് സന്ദർശിച്ചത്. ഓണ ചങ്ങാതിക്കൂട്ടം ബിആർസിതല ഉദ്ഘാടനം ജി എം യു പി എസ് കാട്ടാമ്പള്ളി സ്കൂളിലെ വിദ്യാർഥിയായ ഓം കാറിൻറെ വീട്ടിൽ വച്ച് നടന്നു. നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ശ്യാമള പരിപാടി ഉദ്ഘാടനം ചെയ്തു. ബിപിസി പ്രകാശൻ മാസ്റ്റർ ഓംകാറിന് ഓണക്കോടി സമ്മാനിച്ചു. സി ആർ സി സി മാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ മാർ,കുട്ടികൾ എന്നിവർ ചേർന്ന് ഓണപ്പാട്ട് പാടുകയും പൂക്കളം ഒരുക്കുകയും ചെയ്തു.ഓണക്കിറ്റ്, പായസം തുടങ്ങിയവയും നൽകി. ഓണചങ്ങാതിക്കൂട്ടത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ബിആർസി പരിധിയിലെ പതിനഞ്ചോളം കുട്ടികളുടെ വീട് ബി ആർ സി പ്രവർത്തകരും അധ്യാപകരും കുട്ടികളും ചേർന്ന് വരും ദിവസങ്ങളിൽ സന്ദർശിക്കും.