Posts

Showing posts from April, 2025

മയ്യിൽ - വേളം : രസ്ന നിവാസിലെ രവീന്ദ്രൻ കെവി (68) അന്തരിച്ചു..

Image
  മയ്യിൽ - വേളം : രസ്ന നിവാസിലെ രവീന്ദ്രൻ കെവി (68) അന്തരിച്ചു.. അച്ഛൻ : പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ അമ്മ : യശോദ ഭാര്യ : ഓമന  മക്കൾ: രസ്‌ന, രജിന.. മരുമക്കൾ : ദീപേഷ് വിവി (കണ്ണപുരം) , അശ്വിൻ വി (വേങ്ങാട്).. സഹോദരങ്ങൾ : ചന്ദ്രമതി, കമലാക്ഷി, ശ്യാമള, ശൈലജ സംസ്കാരം ഉച്ചക്ക് 12 മണിക്ക് കണ്ടകൈ ശാന്തിവനം..

കെട്ടിടപെർമിറ്റിന്കൈക്കൂലിയായി15,000രൂപ;കൊച്ചികോർപ്പറേഷൻ ഉദ്യോഗസ്ഥ വിജിലൻസ് പിടിയിൽ

Image
  കൊച്ചി: കെട്ടിടത്തിന്റെ പെർമിറ്റിന്കൈക്കൂലിയായി15000രൂപവാങ്ങാനെത്തിയകൊച്ചികോർപ്പറേഷൻ ഉദ്യോഗസ്ഥഅറസ്റ്റിൽ.ബിൽഡിങ്ഇൻസ്പെക്ടർസ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വെച്ച് രൂപകൈക്കൂലിവാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. കൊച്ചികോർപ്പറേഷനിലെ പലസോണൽഓഫീസുകളിലുംകൈക്കൂലിവ്യാപകമാണെന്ന പരാതിയെത്തുടർന്ന് വിജിലൻസ്പ്രത്യേകംപരിശോധനനടത്തിയിരുന്നു.സ്വന്തംവാഹനത്തിലായിരുന്നു സ്വപ്ന എത്തിയത്.കൊച്ചികോർപ്പറേഷന്റെ വൈറ്റില സോണൽ ഓഫീസിലെബിൽഡിങ്ഇൻസ്പെക്ടറാണ് സ്വപ്ന. തൃശ്ശൂർ സ്വദേശിയാണ്.

കണ്ണൂർ : യുവാവിന്റെ പോക്കറ്റിൽ നിന്ന് കണ്ണൂർവരെയുള്ള ടിക്കറ്റ് ലഭിച്ചിട്ടുണ്ട്

Image
കൊച്ചി:തീവണ്ടിയിൽയാത്രക്കാരനായയുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ലോക്മാന്യതിലക്–തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിലാണ് യുവാ വിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരക്കേറിയജനറൽകംപാർട്ടുമെൻ്റിലാണ്യുവാവ്സഞ്ചരിച്ചിരുന്നത്.യുവാവ്ഗോവയിൽ നിന്ന്കയറിയതാണെന്നാണ് സംശയം.യുവാവിന്റെ പോക്കറ്റിൽ നിന്ന് കണ്ണൂർവരെയുള്ള ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. പിറവം റോഡ്സ്റ്റേഷനിൽ എത്തിയപ്പോൾ സംശയം തോന്നിറെയിൽവേപോലീസിൽയാത്രക്കാർവിവരംഅറിയിക്കുകയായിരുന്നു. തുടർന്ന് ഇവർഎത്തിനടത്തിയപരിശോധനയിലാണ് മരിച്ചതായി സ്ഥിരീകരിച്ചത്. രാവിലെ മുതൽയുവാവിന്അനക്കമൊന്നുമില്ലായിരുന്നെന്ന്ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. മരിച്ചിട്ട് കൂടുതൽസമയമായെന്ന നിഗമനമാണ് റെയിൽവേ പോലീസും നൽകിയത്.

മയ്യിൽ : റെയ്ഞ്ച് ജനറൽബോഡി നടന്നു

Image
   മയ്യിൽ. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മയ്യിൽ റെയ്ഞ്ച് ജനറൽ ബോഡി പള്ളിപ്പറമ്പ് കൗകബുൽ ഹുദാ സുന്നി മദ്റസയിൽ നടന്നു. നസീർ സഅദിയുടെ അധ്യക്ഷതയിൽ പി ടി അശ് റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് അശ്റഫ് ഹിശാമി കാരക്കുന്ന് വിഷയാവതരണം നടത്തി. ഫയാസുൽ ഫർസൂഖ് അമാനി ജനറൽ റിപ്പോർട്ടും അബൂബക്കർ ഹിശാമി പാലത്തുങ്കര ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. നൗഫൽ നഈമി പ്രബന്ധം അവതരിപ്പിച്ചു.അഹ്മദ് കുട്ടി സഅദി, ഉമർ സഖാഫി ഉറുമ്പിയിൽ, ലാഹിർ അമാനി വിവിധ സബ് കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. സഫ് വാൻ സഖാഫി ആലാപനം നടത്തി.2025 -27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. നസീർ സഅദി കയ്യങ്കോട് (പ്രസിഡന്റ് ), ഉമർ സഖാഫി ഉറുമ്പിയിൽ (ജനറൽ സെക്രട്ടറി), അഹ്മദ് കുട്ടി സഅദി( ട്രഷറർ ), വൈസ് പ്രസിഡന്റുമാരായി സയ്യിദ് ഫായിസ് മുഈനി ( ട്രെയിനിങ്& മിഷനറി ), മുഹമ്മദ് അഹ്സനി (മാഗസിൻ), സുഹൈൽ അഹ്സനി (എക്സാം, ഐടി, വെൽഫെയർ ) സെക്രട്ടറിമാരായി മിദ് ലാജ് സഖാഫി (ട്രെയിനിങ്, മിഷനറി), ഹനീഫ് ഹിഷാമി (മാഗസിൻ ), ലാഹിർ അമാനി (എക്സാം, ഐടി,വെൽഫെയർ ). റിട്ടേണിംഗ് ഓഫീസർ അബൂബക്കർ സിദ്ദീഖ് ലത്തീഫി നേതൃത്വം വഹിച്ചു. സയ്യിദ് ഫായിസ് മുഈനി,...

കണ്ണൂരിലെ പ്രമുഖ ഡോക്ടർ ജയകൃഷ്ണൻ നമ്പ്യാർ (54) അന്തരിച്ചു.

Image
തലശ്ശേരി : തലശ്ശേരിയിലെ പ്രമുഖ ഡോക്ടർ ജയകൃഷ്ണൻ നമ്പ്യാർ (54 അന്തരിച്ചു. ഐ.എം. എം. തലശ്ശേരിയുടെ പ്രസിഡണ്ടും സിക്രട്ടറിയും ആയി പ്രവർത്തിച്ചിരുന്നു കാൻസർ ബാധിതനായി ചികിൽസയിലിരിക്കെ ഇന്ന് ഉച്ചതിരിഞ്ഞ് ചൈനയിലെ ഫുദേ കാൻസർ സെൻ്ററിൽ വെച്ച് ആയിരുന്നു അന്ത്യം തലശ്ശേരി സഹകരണ ആശുപത്രിയിലെ ഓർത്തോപീഡിക്ക് സർജൻ ആണ് പരേതൻ. ദീർഘകാലം പരിയാരം മെഡിക്കൽ കോളെജിൽ സേവനമനുഷ്ഠിച്ചിരുന്നു ഭാര്യ: സൗമ്യ ജയകൃഷ്ണൻ. മക്കൾ: ഡോ. പാർവതി നമ്പ്യാർ, അർജുൻ കൃഷ്ണൻ. മരുമകൻ: ശ്രീ. ശശാങ്ക് (ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ മകൻ).

കണ്ണാടിപ്പറമ്പ്: ലഹരി വിരുദ്ധ ക്ലാസ് നടത്തി

Image
  ലഹരി വിരുദ്ധ ക്ലാസ് ഹാഷിം ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്യുന്നു കണ്ണാടിപറമ്പ്: കാരയാപ്പ് മഹല്ല് വനിത കൂട്ടായ്മ നിസ് വ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ഹാഷിം ഫൈസി ഇർഫാനി ഉദ്ഘാടനം ചെയ്തു. നിസ് വ പ്രസിഡന്റ്‌ കെ ഷഹർബാൻ അധ്യക്ഷയായി.  എക് സൈസ് ഓഫീസർ അബ്ദുറഹ് മാൻ വാഫി അവതരണം നടത്തി. പരിപാടിയിൽ മദ്രസ സ്മാർട്ട്‌ റൂമിലേക്ക് നിസ് വ സ്പോൺസർ ചെയ്ത ടെലിവിഷൻ കൈമാറ്റവും പൊതു പരീക്ഷ ടോപ് പ്ലസ് വിജയികൾക്കുള്ള ഉപഹാര വിതരണവും നടന്നു. മഹല്ല് പ്രസിഡന്റ്‌ ടി കുഞ്ഞിക്കമാൽ, നിസ് വ സെക്രട്ടറി കെ സി പി ഫൗസിയ, ട്രഷറർ കെ പി സഫീന സംസാരിച്ചു.

കണ്ണൂർ: ഓട്ടോ ഡ്രൈവറെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Image
  കൊറ്റാളി മിൽക് സൊസൈറ്റിക്ക് സമീപത്തെ തിരുമംഗലത്ത് വീട്ടിൽ അനിൽകുമാറിനെ (49) ആണ് തളിപ്പറമ്പ് സർസയ്യിദ് കോളേജിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും ചിക്കനുമായി സ്ഥാപനങ്ങളിലേക്ക് കൊടുക്കാൻ തളിപ്പറമ്പിലെത്തിയതാണ് അനിൽ കുമാർ

ആന്തൂർ വീട്ടിൽ കാർത്ത്യായനി അമ്മ (88) അന്തരിച്ചു

Image
  ഇരിങ്ങൽ  ആന്തൂർ വീട്ടിൽ കാർത്യായനി അമ്മ (88) നിര്യാതയായി. ഭർത്താവ് പരേതനായ പയ്യൻ വീട്ടിൽ നാരായണൻ നമ്പ്യാർ. മക്കൾ - എ. വി ജനാർദ്ദനൻ നമ്പ്യാർ (ബഹ്റൈൻ), പദ്മനാഭൻ നമ്പ്യാർ (പൊയിൽ),ചന്ദ്രമതി(വടക്കാഞ്ചേരി) ഗീത ( പേരൂ ൽ). സഹോദരങ്ങൾ - എ. വി. കല്യാണി അമ്മ, പരേതനായ എ. വി. നാരായണൻ നമ്പ്യാർ, ലക്ഷ്മിക്കുട്ടി അമ്മ, എ. വി. ദാമോദരൻ നമ്പ്യാർ.   പൊതുദർശനം നാളെ രാവിലെ അമ്മാനപ്പാരയിൽ മകൻ ജനാർദ്ദനൻ നമ്പ്യാരുടെ വസതിയിൽ 8.30 മുതൽ. സംസ്കാരം. 10 മണിക്ക് പാച്ചേനി/ഇരിങ്ങൽ സമുദായ ശ്മശാനത്തിൽ.

അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു.

Image
  കൊച്ചി: പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍. രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ബിജു ആന്‍റണി ആളൂര്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. തൃശ്ശൂര്‍ സ്വദേശിയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യഘട്ടത്തിൽ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി അദ്ദേഹം ഹാജരായിട്ടുണ്ട്.

യുവതിയെ കാണാതായതായി പരാതി.

Image
  ഏരുവേശ്ശി: കനകക്കുന്ന് പള്ളിയില്‍ കുര്‍ബാനക്ക് പോയ യുവതിയെ കാണാതായി. ഏരുവേശ്ശി തട്ടുകുന്നിലെ മറ്റത്തില്‍ വീട്ടില്‍ മഞ്ജു സെബാസ്റ്റിയന്‍(30)നെയാണ് കാണാതായത്. 27 ന് രാവിലെ 10 നാണ് വീട്ടില്‍ നിന്നും പള്ളിയിലേക്കെന്ന് പറഞ്ഞ് പോയത്. പിതാവ് സെബാസ്റ്റ്യന്റെ പരാതിയില്‍ കുടിയന്‍മല പോലീസ് കേസെടുത്ത് അന്വേ.ഷണമാരംഭി

പറശ്ശിനിക്കടവ് : തീ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Image
തളിപ്പറമ്പ്: വിഷുക്കണി ഒരുക്കുന്നതിനിടെ വിളക്കില്‍ നിന്നും അബദ്ധത്തില്‍ മാക്‌സിക്ക് തീപിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. പറശിനിക്കടവ് ശ്രീരാഗത്തിലെ രാജന്‍ പണിക്കരുടെ ഭാര്യ എം. പ്രസന്നകുമാരി (59) ആണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മക്കള്‍: രാഹുല്‍, റോഹന്‍. 

കണ്ണൂർ : എം ഡി എം എ യുമായി യുവതിയടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ.

Image
  പയ്യന്നൂർ: എം ഡി എം എ യുമായി യുവതിയടക്കം മൂന്ന് പേർ പൊലീസ് പിടിയിൽ.  പെരുമ്പ സ്വദേശി ഷഹബാസ് (20), എടാട്ട് സ്വദേശികളായ ഷിജിനാസ് (34), പ്രജിത (29) എന്നിവരെയാണ് പയ്യന്നൂർ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 10.265 ഗ്രാം എം ഡി എം എ കണ്ടെടുത്തു. പയ്യന്നൂർ എസ്ഐ യദുകൃഷ്ണനും സംഘവും നടത്തിയ രാത്രികാല പരിശോധനക്ക് ഇടയിലാണ് മൂന്ന് പേരെയും പിടികൂടിയത്. എടാട്ട് കണ്ണങ്ങാട് കവാടത്തിന് സമീപത്ത് ദേശീയ പാതക്ക് അരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന വാഹനം പൊലീസ് പരിശോധിച്ചപ്പോഴാണ് എം ഡി എം എ കണ്ടെത്തിയത്.

msf കയ്യങ്കോട് ശാഖ സമ്മേളനം സംഘടിപ്പിച്ചു

Image
  കയ്യങ്കോട് : സംഘടന ഹൃദയങ്ങളിലേക്ക് msf മെമ്പർഷിപ്പ് ക്യാമ്പയിന് ശേഷം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം "കാലം " msf കയ്യങ്കോട് ശാഖ സമ്മേളനം സംഘടിപ്പിച്ചു.    msf ശാഖ പ്രിസിഡണ്ട് റൈഹാൻ ഒ.സിയുടെ അധ്യക്ഷതയിൽ msf കണ്ണൂർ ജില്ല പ്രസിഡണ്ട് നസീർ പുറത്തീൽ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ജില്ല വൈസ് പ്രസിഡണ്ട് അഡ്വ യൂനുസ് പടന്നോട്ട് ക്ലാസ് അവതരണം നടത്തി. മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി മാസ്റ്റർ , msf കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം, എന്നിവർ സംസാരിച്ചു.   ഷാനിദ്. ഇ.വി സ്വാഗതവും ഷസിൽ. പി നന്ദിയും പറഞ്ഞു. തുടർന്ന് msf കയ്യങ്കോട് ശാഖ കമ്മിറ്റി ഭാരവാഹികളായി  പ്രസിഡണ്ട് റൈഹാൻ. ഒ.സി ജനറൽ സെക്രട്ടറി ഷെസിൻ കെ , ട്രഷറർ ഷാനിദ്. ഇ.വി, വൈസ് പ്രസിഡണ്ടുമാരായി  സിനാൻ. കെ,ഫാദിൽ ബഷീർ, മാസിൻ, മുഹമ്മദ്. കെ. സി  ജോയൻ്റ് സെക്രട്ടറിമാരായി സഹ്റാൻ.വി.ടി, റസൽ, മുഹമ്മദ് . സി ,നിഹാദ് ബാല കേരളം പഞ്ചായത്ത് കോഡിനേറ്റർ :- റിള എന്നിവരെ തെരഞ്ഞെടുത്തു.  മുസ്‌ലിം ലീഗ് അംഗങ്ങളായ സയീദ്.വി .കെ, കുഞ്ഞി മൊയ്തീൻ ഹാജി കെ. പി, മഹറൂഫ്, സമീർ. സി, സമീർ ക...

ഭർത്താവിന്റെ കൊലപാതകത്തിൽ മിനി നമ്പ്യാർക്ക് വ്യക്തമായ പങ്കെന്ന് പോലീസ്

Image
  പരിയാരം: കൈതപ്രത്തെ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഇന്നലെ അറസ്റ്റിലായ ഭാര്യ പുനിയങ്കോട് സ്വദേശിനി മിനി നമ്പ്യാരും ഒന്നാംപ്രതി എന്‍.കെ.സന്തോഷുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും കൊലപാതകത്തിന്റെ ഗൂഡാലോചനകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് പോലീസ്. രാധാകൃഷ്ണന്‍ വെടിയേറ്റ് മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പും അതിന് ശേഷവും സന്തോഷുമായി മിനി നമ്പ്യാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ശാസ്ത്രീയമായ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി കൊലപാതകത്തില്‍ ഇവരുടെ പങ്ക് ഉറപ്പിച്ച ശേഷമാണ് ഇന്നലെ ഉച്ചക്ക് രണ്ടോടെ മിനി നമ്പ്യാരെ ചോദ്യം ചെയ്യാനായി പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. രണ്ടരയോടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മൂന്നാംപ്രതിയാണ് മിനി നമ്പ്യാര്‍. വെടിവെക്കാന്‍ തോക്ക് നല്‍കിയ പെരുമ്പടവ് സ്വദേശി സിജോ ജോസഫാണ് കേസിലെ രണ്ടാം പ്രതി. മിനി നമ്പ്യാരുടെയും സന്തോഷിന്റെയും വാട്‌സ്ആപ്പ് ചാറ്റുകളും ഫോണ്‍ സംഭാഷണങ്ങളും ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് ഗൂഡാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തിയത്. മാര്‍ച്ച്-20 നാണ് രാധാകൃഷ്ണന്‍...

നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം ഒ. നാണി നിര്യാതയായി.

Image
  ഭർത്താവ് പരേതനായ ഗോവിന്ദൻ.  മക്കൾ വേലായുധൻ ( കാത്തിരങ്ങാട്ട്) ശ്രീദേവി ( പന്നിയൂർ)സരസ്വതി( നാറാത്ത്)  സംസ്ക്കാരം വൈകുന്നേരo 3 മണിക്ക് കൊളച്ചേരി പൊതു ശ്മശാനത്തിൽ

കണ്ണൂർ: രാധാകൃഷ്ണന്‍ വധം ഭാര്യ മിനി നമ്പ്യാര്‍ അറസ്റ്റില്‍.

Image
  പരിയാരം: കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഭാര്യ കൂടി അറസ്റ്റില്‍. കൈതപ്രത്തെ മിനി നമ്പ്യാരെയാണ്(46) അന്വേഷണ ഉദ്യോഗസ്ഥനായ പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാര്‍ ഇന്ന് വൈകുന്നേരം അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയും കാമുകനുമായ സന്തോഷിന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ മിനി ഒത്താശ ചെയ്തു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്. ഈ കേസില്‍ തോക്ക് നല്‍കിയ സിജോ ജോസഫിനെയും അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച്-20 നാണ് രാധാകൃഷ്ണന്‍ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. കേസിലെ രണ്ടാം പ്രതിയാണ് മിനി നമ്പ്യാര്‍. പയ്യന്നൂര്‍ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ മിനി നമ്പ്യാര്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകയുമാണ്. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ക്ക് ആയിരക്കണക്കിന് ഫോളോവേഴ്സാണുള്ളത്

മുണ്ടേരി പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Image
മുണ്ടേരി: കനത്ത മഴയിൽ മുണ്ടേരി പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പാറാൽ സ്വദേശിയും ബസ് കണ്ടക്ടറുമായ ഷറഫുദ്ദീൻ്റെ (45) മൃതദേഹമാണ് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് ഇന്ന് രാവിലെ 7.30 ഓടെ കണ്ടെത്തിയത്.  കനത്ത മഴയ്ക്കിടെ ഇന്നലെ വൈകിട്ട് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത്  വലയിടുന്നതിനിടെയാണ് തോണി മറിഞ്ഞ് ഷറഫുദ്ദീനെ കാണാതായത്. രാത്രി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.  രാത്രി 10 മണിയോടെ നാട്ടുകാരും ഫയർ ഫോഴ്സും തിരച്ചിൽ ആരംഭിച്ചുവെങ്കിലും പുലർച്ചെ ഒരു മണിയോടെ തിരച്ചിൽ നിർത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരിച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഷറഫുദ്ദീൻ മീൻ പിടിക്കാൻ പോയ തോണി മുണ്ടേരിക്കടവ് കയ്യങ്കോട് ഭാഗത്ത് രാത്രി കണ്ടെത്തിയിരുന്നു.  കുടുക്കി മൊട്ട- മുണ്ടേരി-കണ്ണൂർ ജില്ലാ ആശുപത്രി റൂട്ടിലെ ബസ് കണ്ടക്ടറാണ് ഷറഫുദ്ദീൻ. ഭാര്യ: ഷംസീറ. മക്കൾ: ഷസ, ഷാസിയ. 

നാറാത്ത്: മടത്തികൊവ്വൽ സ്വദേശി മുസ്തഫ നിര്യാതനായി.

Image
  നാറാത്ത് മടത്തികൊവ്വൽ  കൊക്കരവിട മുസ്തഫ  (ചൊർക്കള ) മരണപ്പെട്ടു. ഭര്യ : ഫാത്തിമ കൊക്കരവിട. മക്കൾ: സമീറ, മഷൂദ്, മുബാറക്,മുബാരിസ് (SKSSF കമ്പിൽ റെയ്‌ഞ്ച മുൻ സെക്രട്ടറി)  ഷഹാന. മരുമകൻ : സഹദ്  കബറടക്കം ഇന്ന് ബുധൻ

പാപ്പിനിശ്ശേരി ,ടെല്ഫോൺ എക്സ്ചേഞ്ച് റോഡിന് സമീപം മാണി കൃഷ്ണൻ (75) വയസ് നിര്യാതനായി

Image
  പാപ്പിനിശ്ശേരി ,ടെല്ഫോൺ എക്സ്ചേഞ്ച് റോഡിന് സമീപം മാണി കൃഷ്ണൻ (75) വയസ് നിര്യാതനായി  . പരേതരായ മാണി കുഞ്ഞമ്പു ൻ്റെയും കുഞ്ഞി മംഗലവൻ ഒതയനി ടെയും മകൻ ആണ് ,     ഭാര്യ സരോജിനി,  മക്കൾ  സ്മിത (ഒഴക്രോo),മകൻ സ്മിത്ത് കുമാർ ( കച്ചവടം ചുങ്കം) , മരുമകൻ ഷാജി (ഒഴക്രോം).സഹോദരങ്ങൾ സീത, കാർത്തിയാനി, ഗോവിന്ദൻ, കുഞ്ഞി കണ്ണൻ, ലക്ഷ്മി, പരേതരായ നാണി,ജാനകി,ശ്രീധരൻ,സുമിത്ര, ശവ സംസ്കാരം നാളെ (ബുധൻ - 30/4/2025) രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ

പാപ്പിനിശേരി ഹാജി റോഡ്:AP ഹൗസിൽ AP അഷ്‌റഫ്‌ മരണപ്പെട്ടു.

Image
  വളപട്ടണം ആലൂ പള്ളിക്ക് സമീപം AP ഹൗസിൽ AP അഷ്‌റഫ്‌ മരണപ്പെട്ടു... (താമസം പാപ്പിനിശേരി ഹാജി റോഡ് ആയിഷ ഗോൾഡ്ന് പിറക് വശം നൂർ മസ്ജിദിന് സമീപം ).

അഴീക്കോട്‌ അരയാക്കണ്ടി പാറയിലെ അണ്ണാക്കൊട്ടൻ രമേശൻ (67)നിര്യാതനായി.

Image
  അഴീക്കോട്‌ അരയാക്കണ്ടി പാറയിലെ അണ്ണാക്കൊട്ടൻ രമേശൻ (67)നിര്യാതനായി. ഭാര്യ : വസന്ത മക്കൾ : രജിലേഷ്, രഹന  മരുമക്കൾ : രാജേഷ്, ഷിജിന  സഹോദരങ്ങൾ : ഗണേശൻ, പ്രേമജ, ഹരീഷ്, ഉമേശൻ  സംസ്കാരം നാളെ ബുധൻ 30.04.2025ന് ഉച്ചക്ക് 12 മണിക്ക്. തെരു സമുദായ ശ്മശാനത്തിൽ.

സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു.

Image
  പാലക്കാട്: സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. പാലക്കാട് മീന്‍വല്ലം തുടിക്കോടാണ് സംഭവം. തുടിക്കോട് സ്വദേശി പ്രകാശന്റെ മക്കളായ പ്രതീപ്, പ്രതീഷ്, രാധിക എന്നിവരാണ് മരിച്ചത്. മൂവര്‍ക്കും പത്ത് വയസ്സിന് താഴെയാണ് പ്രായം. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്ന് കളിക്കാനിറങ്ങിയ കുട്ടികളെ പിന്നീട് കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിന് ഇടെയാണ് കുളത്തില്‍ കുട്ടികളെ കണ്ടെത്തിയത്.  രണ്ട് കുട്ടികളെയാണ് ആദ്യം കുളത്തില്‍ നിന്ന് പുറത്ത് എടുത്തത്. പിന്നീട് മൂന്നാമത്തെ കുട്ടിയെയും കരയ്‌ക്ക് എത്തിച്ചു. ആദ്യം സമീപത്തെ ആശുപത്രിയിലും ശേഷം പാലക്കാട് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  കളിക്കുന്നതിനിടെയാണ് കുട്ടികള്‍ കുളത്തില്‍ വീണത് എന്നാണ് നാട്ടുകാര്‍ പങ്കുവെയ്ക്കുന്ന പ്രാഥമിക വിവരം.

മുഹൂര്‍ത്തത്തിന് വധു ഇരിട്ടിയിലും വരന്‍ വടകരയിലും: ഒടുവില്‍

Image
  ഇരിട്ടി: മുഹൂര്‍ത്തം അടുത്തപ്പോള്‍ വരനെ കാണാനില്ല. ആശങ്കയുടെ മുള്‍മുനയില്‍ വധു കാത്ത് നിന്നത് മണിക്കൂറുകളോളം. മുഹൂര്‍ത്തം തെറ്റി മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് എത്തിയ വരന്‍ വരണമാല്യം അണിയിച്ചപ്പോഴാണ് വധുവിന് ശ്വാസം നേരെ വീണത്. ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു തിരുവനന്തപുരം സ്വദേശിയായ വരന് അയച്ച് കൊടുത്ത ഗൂഗിള്‍ ലൊക്കേഷനാണ് പൊല്ലാപ്പായത്. വധുവിന്റെ ബന്ധു ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് പകരം വടകര പയ്യോളിയിലെ കീഴൂര്‍ ശിവ ക്ഷേത്രത്തിന്റെ ലൊക്കേഷനാണ് അയച്ച് കൊടുത്തത്. ഇതോടെ മുഹൂര്‍ത്തത്തിന് താലി കെട്ടല്‍ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്ര ജീവനക്കാരനെ പരികര്‍മി ആക്കേണ്ടിയും വന്നു. വധുവിന്റെ ബന്ധു നല്‍കിയ ഗൂഗിള്‍ ലൊക്കേഷന്‍ അനുസരിച്ച് വരനും കുടുംബവും വടകര പയ്യോളി കീഴൂര്‍ ശിവ ക്ഷേത്രത്തിലാണ് എത്തിയത്. 10.30-നുള്ള മുഹൂര്‍ത്തത്തിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്. സമയമായിട്ടും വരനെയും സംഘത്തെയും കാണാതെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോഴെത്തും എന്ന മറുപടിയാണ് കിട്ടിയത്. തുടർന്ന് കുറച്ച് സമയത്തിന് ശേഷം വരനും സംഘവും അമ്പലത്തില്‍ എത്തി. എന്നാല്‍ എത്തിച്ചേര്‍ന്നത്...

തളിപ്പറമ്പ് : മമ്മു ഹാജി (പഴയസംസം ഹോട്ടൽ ഉടമ) മരണപ്പെട്ടു.

Image
  ഭൗതിക ശരീരം നെല്ലിപ്പറമ്പ സ്ട്രീറ്റ് നമ്പർ 14 ൽ മകൻ റ്റെ വസതിയിൽ ആണ് ഉള്ളത് 4.30 ന് മന്ന ഹദ്ദാദ്പ്പള്ളി കുളിപ്പിക്കുന്നതിന് എത്തും ഖബറടക്കം 6 മണിക്ക് മന്ന മഖാമിൽ

ചാലോട് ടൗണിലെ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞ് കയറി അപകടം.

Image
  ചാലോട്: ചാലോട് ടൗണിലെ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞ് കയറി അപകടം. അഞ്ചരക്കണ്ടി ഭാഗത്ത് നിന്നും വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് വാഹനങ്ങളെ ഇടിച്ചത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കാർ യാത്രികരായ രണ്ട് പേർക്ക് നിസാര പരുക്കേറ്റു.

കണ്ണൂർ : ഭർതൃ വീട്ടിലെ അടുക്കളയിൽ യുവതിജീവനൊടുക്കി.

Image
  ഇ​രി​ട്ടി: കേ​ള​ൻ​പീ​ടി​ക​യി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തിയെ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. സ്‌​നേ​ഹാ​ല​യ​ത്തി​ലെ ജി​നീ​ഷി​ന്‍റെ ഭാ​ര്യ സ്‌​നേ​ഹ​യെ​യാ​ണ് (25) ഭ​ർ​തൃ​വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തിങ്കളാഴ്ച വൈ​കു​ന്നേ​രം 5.30 നും ​ആ​റി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. സ്നേ​ഹ എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ​കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണം ഭ​ർ​ത്താ​വും ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ളു​മാ​ണെ​ന്നാ​ണ് കു​റി​പ്പി​ലു​ള്ള​ത്. സ്‌​നേ​ഹ​യു​ടെ ആ​ത്മ​ഹ​ത്യ ഗാ​ർ​ഹി​ക പീ​ഡ​ന​മാ​ണെ​ന്ന രീ​തി​യി​ൽ സ്‌​നേ​ഹ​യു​ടെ ബ​ന്ധു​ക്ക​ളു​ടെ വോ​യി​സ് ക്ലി​പ്പു​ക​ൾ അ​ട​ക്കം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. നാ​ലു​വ​ർ​ഷം മു​ൻ​പ് വി​വാ​ഹി​ത​രാ​യ സ്‌​നേ​ഹ​യും ജി​നീ​ഷും ത​മ്മി​ൽ നി​ര​ന്ത​ര​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി സ്നേ​ഹ​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഇ​തുസം​ബ​ന്ധി​ച്ച് നി​ര​വ​ധി ത​വ​ണ ഉ​ളി​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക...

നാറാത്ത് ഓണപ്പറമ്പ് : നഷ്ടപ്പെട്ട സ്വർണ്ണമാല ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി മാതൃകയായി നൗഫൽ മാണിയൂർ

Image
 രണ്ടുദിവസം മുമ്പ് നാറാത്ത് ഓണപ്പറമ്പിൽ വെച്ച് കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥയ്ക്ക് തിരിച്ചു നൽകി മാതൃകയായി നൗഫൽ മാണിയൂർ.  മെമ്പർ ഗിരിജ എന്നവരുടെ മകന്റെ കുട്ടിയുടെ മാലയാണ് നഷ്ടപ്പെട്ടത്. നൗഫൽ മാണിയൂർ ന് നാറാത്ത് വാർത്തകളുടെ അഭിനന്ദനങ്ങൾ.

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്

Image
  തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. 5,6,7 ക്ലാസ്സുകളിലും സബ്ജക്ട് മിനിമം നടപ്പാക്കും. പുതുക്കിയ പാഠപുസ്തകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ അധ്യാപകർക്കും മെയ് 13 മുതൽ പരിശീലനം നല്‍കും.  സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ  2,17,696  ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമുണ്ട്.  സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി.  ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതി.

വളപട്ടണം : എസ്ഡിപിഐ ബൂത്ത് ലെവല്‍ മാനേജ്‌മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു

Image
  വളപട്ടണം: അധികാര രാഷ്ട്രീയത്തിൽ എല്ലാ വിഭാഗം ജനങ്ങളും ഉണ്ടായാൽ മാത്രമേ യഥാർത്ഥ ജനാധിപത്യം രാജ്യത്ത് പുലരുകയുള്ളൂ.എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആർ സിയാദ്. എസ്ഡിപിഐ അഴീക്കോട് മണ്ഡലം കമ്മിറ്റി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025 ബൂത്ത് ലെവല്‍ മാനേജ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാൻ,എഴുതാന്‍, അഭിപ്രായം പറയാന്‍, ചോദ്യങ്ങള്‍ ചോദിക്കാന്‍ ഭയപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഭയമാണ് ഇന്ന് ഇന്ത്യയുടെ അടിസ്ഥാന പ്രശ്‌നം. ആ ഭയത്തിന്റെ കെട്ട് പൊട്ടിച്ചെറിയാന്‍ നമുക്ക് കഴിയണം. ഈ മുദ്രാവാക്യമാണ് എസ്ഡിപിഐ മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷംഷീർ ധർമ്മടം. മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ്, മണ്ഡലം ലോക്കല്‍ ബോഡി ഇൻ ചാർജ് മഷുദ് കണ്ണാടിപ്പറമ്പ് സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തും കടവ്. മണ്ഡലം ഓർഗനൈസ് സെക്രട്ടറി ശിഹാബ് നാറാത്ത്.മണ്ഡലം ട്രഷറർ ഇസ്മായിൽ പൂതപ്പാറ. ജോയിൻ സെക്രട്ടറി അൻവർ മങ്കടവ്. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷാഫി സി. റാഷിദ് പുതിയതെരു. അബ്ദുല്...

കൊട്ടപ്പോയിലെ എം പി അസ്മ (70) നിര്യാതയായി

Image
  ചെറുപഴശ്ശി- കൊട്ടപ്പോയിലെ എം പി അസ്മ (70) നിര്യാതയായി ഭർത്താവ് :പരേതനായ മാമു മകൻ: ഹാരിസ് മരുമകൾ : നസീമ സഹോദരങ്ങൾ: മുത്തു മുഹമ്മദലി, മറിയം, നഫീസ മയ്യിത്ത് കയ്യങ്കോട് മകൻ്റെ വീട്ടിലാണ് ഉള്ളത്.10 മണിക്ക് കൊട്ടപ്പോയിൽ തറവാട് വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം 12 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

പേ വിഷബാധയേറ്റ് ചികിത്സയിലിരുന്ന അഞ്ചര വയസുകാരി മരിച്ചു

Image
മലപ്പുറത്ത് പേ വിഷബാധയേറ്റ് ചികിത്സയിലിരുന്ന അഞ്ചരവയസുകാരി മരിച്ചു തലയിൽകടിയേറ്റതോ ടെവൈറസ്തലച്ചോറിനെബാധിച്ചെന്ന്ആശുപത്രിഅധികൃതർ പറയുന്നു._ മലപ്പുറം:തെരുവുനായയുടെകടിയേറ്റതിനെതുടർന്ന്പ്രതിരോധവാക്സിൻസ്വീകരിച്ചിട്ടുംപേവിഷബാധയേറ്റഅഞ്ചരവയസുകാരിമരിച്ചു.മലപ്പുറം പെരുവള്ളൂർകാക്കത്തടം സ്വദേശിസൽമാനുൽഫാരിസിന്റെ മകൾ സിയഫാരിസ് ആണ്മരിച്ചത്.പുലർച്ചെ രണ്ട് മണിയോടെകോഴിക്കോട്മെഡിക്കൽ കോളജിലാണ് കുട്ടിയുടെ മരണം. പ്രതിരോധ വാക്സിൻ സ്വീകരിച്ച കുട്ടിക്ക് പിന്നീട് പേവിഷബാധസ്ഥിരീകരിച്ചിരുന്നു. മാർച്ച് 29നാണ് മിഠായി വാങ്ങാൻ പോയ കുട്ടിയെതെരുവുനായകടിച്ചത്. കാലിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റിരുന്നു. തലയ്‌ക്കേറ്റമുറിവ്ഗുരുതരമായിരുന്നു. തുടർന്ന്, കോഴിക്കോട് മെഡിക്കൽകോളജിൽനിന്ന് മൂന്ന് ഡോസ് വാക്‌സിൻ സ്വീകരിച്ചു. തലയ്‌ക്കേറ്റ മുറിവ് തുന്നിച്ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട്പേവിഷബാധയുണ്ടാവുകയായിരുന്നു. തലയ്‌ക്കേറ്റആഴത്തിലുള്ളമുറിവാണ്വാക്‌സിനെടുത്തിട്ടുംപേവിഷബാധഉണ്ടാവാൻകാരണമെന്നാണ്ആശുപത്രി അധികൃതർ പറയുന്നത്. തലയിൽകടിയേറ്റതോടെവൈറസ്തലച്ചോറിനെ ബാധിച്ചെന്നും അധികൃതർ പറയുന്നു.വാക്‌സിൻപ്രവർത്തിച്ചുതുടങ്ങുന്നതിന്മുമ്പുത...

കോൾമൊട്ട : കണ്ടൻ ചന്ദ്രൻ (64) അന്തരിച്ചു

Image
  കുഴിച്ചാൽ:  കണ്ടൻ ചന്ദ്രൻ (64) അന്തരിച്ചു  ഭാര്യ: തങ്കമണി കെ.പി (കോൾമൊട്ട)  മക്കൾ: നിമിഷ, നിഖിൽ  .മരുമകൻ അഖിലേഷ് കായംകുളം (പൂനെ)  സഹോദരങ്ങൾ: ശാരദ (തലുവിൽ) പ്രേമൻ , ചന്ദ്രി (ആന്തൂർ).  സംസ്കാരം ഏപ്രിൽ 30 ബുധനാഴ്ച രാവിലെ 10 മണിക്ക് ആന്തൂർ ശാന്തി തീരം വാതക ശ്മശാനത്തിൽ.

നാറാത്ത് : District and State Level abacus ചാമ്പ്യന്മാർക്കും ചാമ്പ്യനെ പഠിപ്പിച്ച ടീച്ചർക്കും സ്കൂട്ടി സമ്മാനമായി നല്കി

Image
2024 ഡിസംബർ 29 ന് തൃശൂരിൽ വെച്ച് നടന്ന State Level Abacus Exam ൽ 1 minute 18 seconds സമയം കൊണ്ട് 100 ചോദ്യങ്ങൾക്ക് ശരിയുത്തരമെഴുതിയ അത്ഭുത ബാലിക ദേവാനന്ദ പ്രസാദിനും കുട്ടിയെ പഠിപ്പിച്ച ടീച്ചർ റുക്‌സാന സി പി ക്കും നാറാത്ത് പഞ്ചായത്ത്‌ ( കണ്ണൂർ ജില്ല) B.SMART ABACUS ന്റെ സമ്മാനമായ സ്കൂട്ടി സിനിമാ താരം ചന്തു സലിം കുമാർ കൈമാറി.അതോടൊപ്പം ജില്ലാതല വിജയികൾക്കുള്ള ലാപ് ടോപ് /ടാബ് /മൊബൈൽ ഫോൺ എന്നിവയും അന്നേ ദിവസം കൈമാറി  തൃശൂർ തിരുവാമ്പാടി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളും ചലചിത്ര താരങ്ങളും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു....

കമ്പിൽ മാപ്പിള ഹൈസ്കൂൾ 1982-83 ബാച്ചിൻ്റെ 4ാമത് സ്നേഹ സംഗമം കണ്ണാടിപറമ്പ അലോകൻ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു.

Image
  കമ്പിൽ മാപ്പിള ഹൈസ്കൂൾ 1982-83 ബാച്ചിൻ്റെ 4ാമത് സ്നേഹ സംഗമം കണ്ണാടിപറമ്പ അലോകൻ ആഡിറ്റോറിയത്തിൽ 2025 ഏപ്രിൽ  27 ന് വേണുഗോപാലൻ മാഷും ചന്ദ്രമതി ടീച്ചറും ചേർന്ന് ഉത്ഘാടനം ചെയ്തു. സിക്രട്ടറി വിവി മനോജ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് AP രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ രാധാകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 42 വർഷത്തിനു ശേഷം കണ്ടുമുട്ടുന്ന പലർക്കും ഓർമ്മകളുടെ മണി ചെപ്പുകൾ തുറന്ന അനുഭവം. കൂട്ടായ്മയുടെ വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി 'സാന്ത്വനം' ട്രസ്റ്റിന് സംഭാവന നൽകി.

പറശ്ശിനിക്കടവ്: എം വി അമ്മാളു അമ്മ (87) നിര്യാതയായി.

Image
  പറശ്ശിനിക്കടവ്: എം വി അമ്മാളു അമ്മ (87) നിര്യാതയായി. ഭർത്താവ് പരേതനായ രാമൻ പണിക്കർ. മക്കൾ ശ്രീനിവാസൻ (CPIM DC, ഓഫീസ് സെക്രട്ടറി) ശ്യാമള , സൗമിനി (CPIM മോറാഴ ബ്രാഞ്ച് അംഗം) ,ദിവാകരൻ, ലക്ഷ്മി (CPIM പറശ്ശിനിക്കടവ് ബ്രാഞ്ച് അംഗം),ഭാമിനി (റിട്ട: നഴ്സിങ്ങ് സൂപ്രണ്ട്), സതീശൻ (CPIM പറശ്ശിനിക്കടവ് ബ്രാഞ്ച് അംഗം), നിഷ (പുതുശ്ശേരി പഞ്ചായത്ത് അംഗം), ബാബുരാജ് (CPIM ആന്തൂർ ലോക്കൽ കമ്മിറ്റി അംഗം ,മോറാഴ കല്യാശ്ശേരി ബേങ്ക്)മരുമക്കൾ ശ്യാമള (റിട്ട: നഴ്സിങ് ട്യൂട്ടർ, CPIM പറശ്ശിനിക്കടവ് ബ്രാഞ്ച് അംഗം) , വിമല (റിട്ട: സി പി സി ആർ ഐ), ഗോപിനാഥ് (റിട്ട:താഹസിൽദാർ ), പുഷ്പജ (CPIM പറശ്ശിനിക്കടവ് ബ്രാഞ്ച് അംഗം, ടെമ്പിൾ എംപ്ലോയിസ് സൊസൈറ്റി) , ജയതിലകൻ (റിട്ട: ITI കഞ്ചിക്കോട്),ഷീന(CPIM പറശ്ശിനി ഏകെജി മന്ദിരം ബ്രാഞ്ച് സെക്രട്ടറി, ടീച്ചർ കല്യാശ്ശേരി സ്കൂൾ), പരേതനായ എം വി കൃഷ്ണൻ . സഹോദരങ്ങൾ, എം വി ബാലകൃഷ്ണൻ മാസ്റ്റർ (ചേടിച്ചേരി) ,പരേതരായ നാണി ,കുഞ്ഞിക്കണ്ണൻ,ലക്ഷ്മണൻ .28/4/25 തിങ്കളാഴ്ച ഉച്ചക്ക് 12 മണി മുതൽ വീട്ടിൽ പൊതുദർശനം, സംസ്കാരം വൈകു: 3 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ.

പാപ്പിനിശ്ശേരിയിലെ മണലൂറ്റൽ : അഴീക്കോട് എം.എൽ.എ. നിലപാട് വ്യക്തമാക്കണം

Image
  അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാനെന്ന പേരിൽ പാപ്പിനിശ്ശേരിയിലെ ജനവാസ കേന്ദ്രത്തിൽ മണലൂറ്റൽ കേന്ദ്രവും ഫിൽട്ടറിങ്ങ് യൂണിറ്റും സ്ഥാപിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയ സർക്കാർ നടപടി പിൻവലിക്കണമെന്നും ഇക്കാര്യത്തിൽ അഴീക്കോട് എം.എൽ.എ. നിലപാട് വ്യക്തമാക്കണം. നൂറുകണക്കിന് ജനങ്ങൾ അധിവസിക്കുന്നതും സ്കൂൾ, മദ്രസ്സ, അംഗനവാടികൾ എന്നിവയൊക്കെ പ്രവർത്തിക്കുന്ന പ്രദേശത്താണ് മണലൂറ്റൽ കേന്ദ്രം സ്ഥാപിക്കുന്നത്. ശുദ്ധജലവും ശുദ്ധവായുവും നിഷേധിക്കുകയും ജനങ്ങളുടെ സുഗമമായ സഞ്ചാര മാർഗ്ഗത്തെ തടസ്സപ്പെടുത്തുകയും മണലൂറ്റൽ മൂലം കര തന്നെ ഇല്ലാതായി ഒരു പ്രദേശത്തെ ജനവാസത്തെ തന്നെ തകിടം മറിക്കുന്ന ഈ പദ്ധതി ആർക്ക് വേണ്ടിയാണെന്ന് സർക്കാറും എം.എൽ.എ യും വിശദീകരിക്കണം. കുത്തകമുതലാളിമാർക്ക് തടിച്ചു കൊഴുക്കാനുള്ള പദ്ധതികൾ ജനങ്ങളുടെ ജീവനും സ്വത്തുക്കളും കവർന്നെടുത്തു കൊണ്ടാകരുത്. ജനപ്രതിനിധിയെന്ന നിലയിൽ എം.എൽ.എ കൂട്ടുനിൽക്കരുത്. അതോടൊപ്പം, ഈ വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ വാസികൾക്കും പൊതു പ്രവർത്തകർക്കുമുള്ള ആശങ്ക അകറ്റണം. അതിന് പകരം തന്നെ സമീപിച്ച പൊതു പ്രവർത്തകരോട് ഇക്കാര്യത്തിൽ എം.എൽ.എ. വളരെ മോശമാ...

പഴയങ്ങാടിയിൽ ട്രെയിൻ തട്ടി ചുമടുതാങ്ങി സ്വദേശി മരിച്ചു

Image
  പഴയങ്ങാടി: പഴയങ്ങാടിയിൽ ചുമടുതാങ്ങി സ്വദേശി ട്രെയിൻ തട്ടി മരിച്ചു. എം.കെ അബ്ദുൽ നാസർ ആണ് മരണപ്പെട്ടത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം ഇന്നലെ രാത്രി 8:40ഓടെയാണ് സംഭവം. 

ധർമ്മശാലയിലെ ഓട്ടോ ഡ്രൈവർ കടമ്പേരി മുതിരക്കാൽ സെന്റ് ഫ്രാൻസിസി അസീ സി നഗറിലെ സാമുവൽ സജിത്ത് പീറ്ററാ (48)ണ് മരിച്ചത്.

Image
   ധർമ്മശാലയിലെ ഓട്ടോ ഡ്രൈവർ കടമ്പേരി മുതിരക്കാൽ സെന്റ് ഫ്രാൻസിസി അസീ സി നഗറിലെ സാമുവൽ സജിത്ത് പീറ്ററാ (48)ണ് മരിച്ചത്.  ശനിയാഴ്ച വൈകിട്ട് കണ്ണൂർ ചെട്ടിപീടികയ്ക്കടു ത്തായിരുന്നു അപകടം: ഗുരുതര പരിക്കേറ്റ് കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചി കിത്സയിലായിരുന്നു. ഞാ യർ ഉച്ചയോടെയാണ് മരി ച്ചത്. ഓട്ടോ ലേബർ യൂണി യൻ (സിഐടിയു) ധർമ്മശാല ഡിവിഷൻ എക്സിക്യൂ ട്ടീവ് അംഗമാണ്. പരേതനായ ക്രിസ്റ്റി പീറ്റ റിന്റെയും ജോയ്‌സി പീറ്ററി ന്റെയും മകനാണ്. ഭാര്യ: ശാന്തി ഡിക്രൂസ്. മക്കൾ സിയോൺ ഷാ സാമൂവൽ (വിദ്യാർഥി ഗവ. എൻജിനി യറിങ് കോളേജ് വയനാ ട്), സിമ്രാൻ ഷാ സാമുവൽ (നഴ്സിങ് കോളേജ് വിദ്യാ ർഥി). സഹോദരങ്ങൾ: സോളമൻ പീറ്റർ (തയ്യിൽ), റോഷ്‌നി.  മൃതദേഹം തിങ്ക ളാഴ്ച പകൽ ഒന്നിന് വീട്ടിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം ഉച്ചയ്ക്ക് മൂന്നിന് മടയിച്ചാൽ സെമി ത്തേരിയിൽ.

കണ്ണാടിപ്പറമ്പ് വയപ്രത്തെ ടി.കെ -സജിത്ത് നിര്യാതനായി.

Image
  കണ്ണാടിപ്പറമ്പ് വയപ്രത്തെ ടി.കെ -സജിത്ത് (47) നിര്യാതനായി. കണ്ണൂർ എ കെ ജി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.  അച്ഛൻ നാരായണൻ,  അമ്മ സതി.  ഭാര്യ കാവ്യ.  മകൾ ദേവു -  സംസ്കാരം 12 മണിക്ക് മാതോടം പഞ്ചായത്ത് ശ്‌മശാനത്തിൽ

കണ്ണൂർ : ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

Image
ക​ണ്ണൂ​ർ: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. മ​ട്ട​ന്നൂ​ർ കൊ​ടോ​ളി​പ്ര​ത്ത് ആ​ണ് സം​ഭ​വം. തെ​രൂ​ർ സ്വ​ദേ​ശി എം.​കെ.​ദി​വാ​ക​ര​ൻ (54) ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ വി​ജി​ന (42), മ​ക​ൻ അ​ഹാ​ൽ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി 7.45ഓ​ടെ കൊ​ടോ​ളി​പ്രം പൈ​പ്പ് ലൈ​ൻ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് റോ​ഡ​രി​കി​ലു​ള്ള പൈ​പ്പി​ന്‍റെ കോ​ൺ​ക്രീ​റ്റ് വാ​ൾ​വി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദി​വാ​ക​ര​നെ ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​മു​ക്ത ഭ​ട​നാ​ണ് മ​രി​ച്ച ദി​വാ​ക​ര​ൻ. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ക്കും.

തളിപ്പറമ്പ്: ഭാര്യയെ കാണാതായി ഭര്‍ത്താവിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

Image
  തളിപ്പറമ്പ്: ഭാര്യയെ കാണാതായി ഭര്‍ത്താവിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തിന് സമീപം തീയ്യന്നൂരിലെ മീത്തലെ പുരയില്‍ വീട്ടില്‍ അഭയ് പ്രഭീഷിന്റെ(23) ഭാര്യ രേഷ്‌ന(21)നെയാണ് തീയ്യന്നൂരിലെ വീട്ടില്‍ നിന്ന് കാണാതായത്. 26 ന് വൈകുന്നേരം 3.30 ന് വീട്ടില്‍ നിന്ന് പോയ ശേഷം തിരികെ വന്നില്ലെന്നാണ് പരാതി.

കെ.സി.വേണുഗോപാൽ എം പി ചട്ടുകപ്പാറ ഇന്ദിര ഭവൻ സന്ദർശിച്ചു

Image
ചട്ടുകപ്പാറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ഇന്ദിര ഭവൻ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി സന്ദർശിച്ചു. ജമ്മുകശ്മീരിൽ നിന്ന് ഓൺലൈൻ വഴിയായിരുന്നു അദ്ദേഹം ഇന്ദിരഭവൻ ഉദ്ഘാടനം നിർവഹിച്ചിരുന്നത്.

വളപട്ടണം കീരിയാട് ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.

Image
  വളപട്ടണം കീരിയാട് എ ഐ ക്യാമറ ക്ക് സമീപം  ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.  നിസ്സാര പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 സ്ത്രീകളും ഒരു കുട്ടിക്കും ആണ് പരിക്കേറ്റത്.

കോഴിക്കോട് യുവാവി നെ മർദിച്ചു കൊന്നു.

Image
കോഴിക്കോട് മായനാട് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. 20 കാരനായ സൂരജാണ് കൊല്ലപ്പെട്ടത്. പ്രതികൾ ചേവായൂർപൊലീസിന്‍റെ പിടിയിലെന്നാണ്സൂചന. പിതാവുംരണ്ടുമക്കളുമാണ്പിടിയിലായിരിക്കുന്നത്.ഇന്നലെരാത്രിആയിരുന്നു സംഭവം. കോഴിക്കോട്പാലക്കോട്ട് വയല്‍ എന്നസ്ഥലത്ത് വെച്ചായിരുന്നുസൂരജിനെപിതാവുംരണ്ടുമക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സൂരജിനെ കോഴിക്കോട്മെഡിക്കല്‍കോളജില്‍പ്രവേശിപ്പിച്ചിരുന്നു.എന്നാല്‍സൂരജ് മരിക്കുകയായിരുന്നു.

കളഞ്ഞു കിട്ടിയ ഒന്നര പവൻ സ്വർണ ബ്രേസ് ലറ്റ് ഉടമക്ക് നൽകി മാതൃകയായി നാറാത്ത് മുച്ചിലോട്ട് കാവിന് സമീപത്തെ സജിൻ എം

Image
 കളഞ്ഞു കിട്ടിയ ഒന്നര പവൻ സ്വർണ ബ്രേസ് ലറ്റ് ഉടമക്ക് നൽകി മാതൃകയായി നാറാത്ത് സ്വദേശി സജിൻ എം. (കാസർഗോഡ് AR Camp ലെ പോലീസ് ഉദ്യോഗസ്ഥൻ ആണ്. മയ്യിൽ പൊലീസ് സ്റ്റേഷൻ മുഖാന്തരം ബ്രെസ്‌ലെറ്റ് ഉടമയായ വേങ്ങാട് സ്വദേശിനി സിനിക്ക് കൈമാറി. നാറാത്ത് വാർത്തകളുടെ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു.