പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസർഗോഡ് ചെറുവത്തൂർ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കയ്യൂർ ഞണ്ടാടിയിലെ വി.വി. സുബിനാണ് (28) മരിച്ചത്.
ഒരാഴ്ച മുമ്പ് കിനാനൂർ കരിന്തളത്തെ കാട്ടിപ്പൊയിലിൽ വെച്ച് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചിരുന്നു അപകടം. ബൈക്ക് യാത്രികനായിരുന്നു സുബിൻ. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞണ്ടാടിയായിലെ പരേതനായ വി.വി. ഭാസ്കരന്റെയും ശോഭനയുടെയും മകനാണ്. സഹോദരൻ: ഷിബിൻ
Comments
Post a Comment