മലയാളി യുവതി ദുബായിൽ മരിച്ച നിലയിൽ
കോഴിക്കോട്: മലയാളി യുവതിയെ ദുബായിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശി ടി.കെ. ധന്യയാണ് മരിച്ചത്.
ധന്യയെ അജ്മാനിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബായിൽ താമസം. മൃതദേഹം ഇന്ന് പുലർച്ചയോടെ നാട്ടിലെത്തിക്കും. രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
Comments
Post a Comment