സർക്കാർ നിസ്സംഗത വെടിയുക, ലഹരിയെ തുരത്താം, നാടിനെ രക്ഷിക്കാം
കേരളം ഭീതിജനകമായ അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്. ഓരോ ദിവസവും പുലരുന്നത് ഉറ്റവരുടെ അറ്റുപോയ ശരീരങ്ങൾക്ക് മുകളിൽ ചോര പുരണ്ട കത്തിയുമായി നിൽക്കുന്ന ലഹരിയെ കണി കണ്ടാണ്. ജനം ഭയന്ന് ജീവിക്കുന്ന പരിതസ്ഥിതിയിലേക്ക് കേരളം മാറുകയാണ്.
ജനതക്കൊപ്പം നിസ്സഹായകരായി നിൽക്കുന്ന സർക്കാർ സംവിധാനം അരാജകത്വത്തിന് കൊടി പിടിക്കുന്നതിന് സമാനമാണ്.
സർക്കാരിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങൾ തന്നെ ലഹരി കച്ചവടത്തിന് നേതൃത്വം നൽകുന്നു എന്ന വാർത്ത സർക്കാരിന്റെ നിസ്സംഗതയെ സൂചിപ്പിക്കുന്നു.
യുവാക്കളിലും, വിദ്യാർത്ഥികൾക്കിടയിലും ലഹരി കണ്ടെത്തുന്നതായുള്ള പോലീസ് റിപ്പോർട്ടുകൾ ദിനം പ്രതി ക്രമാധീതമായി വർധിക്കുകയാണ്. എന്നിട്ടും സംസ്ഥാനത്ത് വിഹരിക്കുന്ന ലഹരിയുടെ പ്രഭവ കേന്ദ്രങ്ങൾ ഇന്നും അജ്ഞാതമാണ്. സർക്കാർ സംവിധാനങ്ങൾ ഇരുട്ടിൽ തപ്പുന്നു. പോലീസ് - എക്സൈസ് വകുപ്പുകളുടെ അനാസ്ഥ ഈ അവസ്ഥക്ക് വളക്കൂറാകുന്നു.
ഈയൊരു സാഹചര്യത്തെ മുന്നിൽ നിർത്തി എസ് ഡി പി ഐ കണ്ണൂർ ജില്ലാ കമ്മിറ്റി മാർച്ച് 5 മുതൽ ഏപ്രിൽ 10 വരെ "സർക്കാർ നിസ്സംഗത വെടിയുക, ലഹരിയെ തുരത്താം, നാടിനെ രക്ഷിക്കാം" എന്ന മുദ്രാവാക്യത്തിൽ കാംപയിന് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഇതിൻ്റെ ഭാഗമായി പൊതുജനങ്ങളെ ഉൾപ്പെടുത്തി പ്രാദേശിക ജാഗ്രത സമിതികൾ രൂപീകരിക്കും. ഹൗസ് ക്യാമ്പയിനുകൾ, ലഘുലേഖ വിതരണം, ബോധവൽക്കരണ പരിപാടികൾ, പോസ്റ്റർ പ്രചരണങ്ങൾ, സോഷ്യൽ മീഡിയ പ്രചരണങ്ങൾ, പ്രതിരോധ ശിൽപ്പശാലകൾ, ഹോട്ട്‌ലൈൻ സേവനങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
നിയമപാലകർ നിയമം കർക്കശമായി നടപ്പാക്കുന്നതിന് സമ്മർദ്ദം സൃഷ്ടിക്കുന്നതോടൊപ്പം അവർക്ക് ആവശ്യമായ പൊതുജന സഹകരണവും ജന ജാഗ്രതസമിതിയിലൂടെ ഉറപ്പാക്കും.
ഒരുമിച്ച് നിന്ന് നമുക്ക് ഈ വിപത്തിൽ നിന്ന് നാടിനെയും യുവ തലമുറയെയും സംരക്ഷിക്കാം.
എസ്ഡിപിഐ കണ്ണൂർ ജില്ലാ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
Comments
Post a Comment