പാപ്പിനിശേരി: എം.ഡി.എം.എയുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍.

 





പാപ്പിനിശേരി മെര്‍ളി വയല്‍ കെ.സി ഹൗസിലെ സൈനുദ്ദീന്റെ മകന്‍ കെ.സി.ഷാഹില്‍(23), പാപ്പിനിസേരി ഈന്തോട്ടിലെ രമേശന്റെ മകന്‍ ഓള്‍നിടിയന്‍ വീട്ടില്‍ ഒ.വിഷ്ണു(22) എന്നിവരെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും പാപ്പിനിശ്ശേരി തുരുത്തിയില്‍ വെച്ച് പിടികൂടിയത്.

6 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പാപ്പിനിശ്ശേരി ,അഴിക്കോട്, ഇരിണാവ് ,വേളപുരം, ധര്‍മ്മശാല, തളിപ്പറമ്പ് എന്നി സ്ഥലങ്ങളിലുള്ള സ്‌ക്കുള്‍ കോളേജ് കുട്ടികള്‍ക്ക് എം.ഡി.എം.എ വിതരണം ചെയ്ത് മായക്കുമരുന്നിന് അടിമകളാക്കി വില്‍പ്പനക്ക് ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി.

നിരവധി സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ആവശ്യാര്‍ത്ഥം തുരുത്തി മേഖലകളിലുള്ള ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ എത്തുന്നത്.

രാത്രി കാലങ്ങളില്‍ കറങ്ങി നടന്ന് വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി. പാപ്പിനിശ്ശേരി എക്‌സൈസിന്റെ മാസങ്ങള്‍ നിണ്ട അന്വേഷണത്തിന് ശേഷം ആണ് പ്രതികള്‍ വലയിലായത്.

മുമ്പും പ്രതികള്‍ക്ക് എക്‌സൈസ് കേസുകള്‍ ഉണ്ടായിരുന്നു.

അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) എം.പി.സര്‍വ്വജ്ഞന്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) വി.പി.ശ്രീകുമാര്‍, സി.പങ്കജാക്ഷന്‍, പി.പി.രജിരാഗ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ എഡ്വിന്‍.ടി ജയിംസ്, ഡ്രൈവര്‍ പി.എ.ജോജന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.