കണ്ണാടിപ്പറമ്പ് . എൽ.പി. സ്കൂൾ ശതാബ്ദിയാഘോഷ _യാത്രയയപ്പ് സംഘാടക സമിതി രൂപീകരിച്ചു
കണ്ണാടിപ്പറമ്പ് : ഒരു ശതാബ്ദി കാലം കണ്ണാടിപ്പറമ്പ് ടൗൺ മേഖലയിൽ അറിവിൻ്റെ പൊൻ വെളിച്ചം പകർന്ന കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ ശതാബ്ദിയിലേക്ക്. ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക പി.ശോഭ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും വിവിധ പരിപാടികളോടെ ആസൂത്രണം ചെയ്യുന്നതിനായി വിപുലമായ സംഘടകസമിതി രൂപികരിച്ചു. കണ്ണാടിപ്പറമ്പ് എൽ.പി. സ്കൂളിൽ വെച്ച് ചേർന്ന യോഗത്തിൽ പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്രം അദ്ധ്യക്ഷത വഹിച്ചു. യോഗം വാർഡ് മെമ്പറും നാറാത്ത് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായി കാണി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മെമ്പർ അജിത നരിക്കാടൻ, കാണി കൃഷ്ണൻ എന്നിവർ സംസാരിച്ചു
ഭാരവാഹികൾ :
മുഖ്യ രക്ഷാധികാരികൾ: കെ. രമേശൻ (പ്രസിഡൻ്റ് നാറാത്ത് ഗ്രാമ പഞ്ചായത്ത്), കാണി കൃഷ്ണൻ (നാറാത്ത് പഞ്ചായത്ത് മുൻ പ്രസിഡൻ്റ്)
ചെയർമാൻ: കാണി ചന്ദ്രൻ (വാർഡ് മെമ്പർ )
വൈസ് : ചെയർമാൻ: പറമ്പൻ രാജീവൻ,നരിക്കാടൻ അജിത
കൺവീനർ: മുഹമ്മദ് കുഞ്ഞി പാറപ്രം ( പി.ടി.എ പ്രസിഡൻ്റ്)
ജോ : കൺവീനർ: മൊളച്ചൻ സന്തോഷ് , കെ.വി. നിഷ ടീച്ചർ
ട്രഷർ : ശ്രീജിത്ത് എ.വി
Comments
Post a Comment