മലപ്പട്ടത്ത് പോലീസ് സംഘത്തിന് നേരേ യുവാവിന്റെ പരാക്രമം
മയ്യിൽ : മലപ്പുറം മങ്കട പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസ് അന്വേഷിക്കാൻ എത്തിയ പോലീസ് സംഘത്തിന് നേരേ യുവാവിന്റെ പരാക്രമം.
മലപ്പട്ടം ആഡൂരെ സുഹൈൽ (26) ആണ് ഇൻസ്‌പെക്ടർ അശ്വിത് എസ് കരൺമയിലിനെയും മറ്റ് രണ്ട് സിവിൽ പോലീസ് ഓഫീസർമാർക്ക് നേരെയും പരാക്രമം കാട്ടിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ എത്തിയ പോലീസ് സംഘത്തെയാണ് ഉന്തി തള്ളുകയും ആക്രമിക്കുകയും ചെയ്തത്.
വിവരമറിഞ്ഞെത്തിയ മയ്യിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments
Post a Comment