മരവ്യവസായ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം : കെ എസ് ടി എം എ കണ്ണൂർ ജില്ലാ കമ്മിറ്റി
തളിപ്പറമ്പ :മരവ്യവസായ മേഖലയിലെ വിവിധ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് തളിപ്പറമ്പിൽ ചേർന്ന കെ എസ് ടി എം എ ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.സ്റ്റീൽ ഉത്പന്നങ്ങൾ വ്യാപകമായതോടെ പ്ലാവ്, തേക്ക് പോലുള്ള കാതൽ മരങ്ങൾക്ക് വിപണി ഇല്ലാതായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും കൂടുതൽ മരം ഇറക്കുമതി ചെയ്തു തുടങ്ങിയതോടെ നാട്ടിലെ കർഷകരുടെ മരം വിപണിയിൽ കുറഞ്ഞ വിലക്ക് വിൽക്കേണ്ട അവസ്ഥയാണ്. മിക്ക മരങ്ങൾക്കും കഴിഞ്ഞ കാലങ്ങളിൽ കിട്ടുന്നതിന്റെ പകുതി വിലയാണ് ലഭിക്കുന്നത്.പ്ലൈവുഡിന് വില കൂടിയെങ്കിലും കട്ടൻസിനും വിറകിനും വില കൂടിയിട്ടില്ല. ഈ കാരണങ്ങളാൽ മരവ്യവസായ മേഖല തീർത്തും പ്രതിസന്ധിയിലാണ്. കുടുംബത്തിലെ പ്രധാന ആവശ്യങ്ങൾക്കായി ഒരു മരം വിൽക്കുന്ന കർഷകന് മാന്യമായ ഒരു വില നൽകാൻ സാധക്കാത്ത സാഹചര്യം ആണുള്ളത്. ലക്ഷക്കണക്കിന് കർഷകരും ആയിരക്കണക്കിന് തൊഴിലാളികളും ആശ്രയിക്കുന്ന മര വ്യവസായ മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി റാസിഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി എച്ച് മുനീർ, ബെന്നി കൊട്ടാരം, കെ വി ശ്രീനിവാസൻ, സി എച്ച് ഹാരിസ് എന്നിവർ സംസാരിച്ചു.
ഇന്നലെ നടന്ന യോഗം സംഘടനയുടെ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വി റാസിഖ് (പ്രസിഡന്റ് )സരുൺ തോമസ് (സെക്രട്ടറി )
മഹേഷ് വളക്കൈ (ട്രഷറർ )
കെ കെ പി ബാബു, പി വി സതീഷ് കുമാർ,സുബൈർ മാതമംഗലം (വൈസ് പ്രസിഡന്റ് )
ജലീൽ ചുഴലി,അലിയാർകുട്ടി ചെറുപുഴ,പി ആർ സുരേഷ് (ജോയിന്റ് സെക്രട്ടറി )
Comments
Post a Comment