കാസര്‍കോട് സൂര്യാഘാതത്തെ തുടർന്ന് വയോധികന്‍ മരിച്ചു..

 



കയ്യൂര്‍ വലിയ പൊയിലില്‍ കുഞ്ഞിക്കണ്ണന്‍ (92) ആണ് മരിച്ചത്.


ഉച്ചക്ക് 2.50ഓടെ വീടിന് സമീപത്ത് വച്ചാണ് സൂര്യാഘാതം ഏറ്റത്. ഉടന്‍ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ബന്ധുവീട്ടിലേക്ക് നടന്ന് പോകുന്നതിന് ഇടയിലാണ് അത്യാഹിതം. മരണം സൂര്യാഘാതം ഏറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.


എന്നാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അന്തിമ സ്ഥിരീകരണം നടത്താൻ കഴിയൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


ജില്ലയില്‍ കനത്ത ചൂട് തുടരുകയാണ്. അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.