കേരളത്തെ ഞെട്ടിച്ച് ഇരട്ട കൊലപാതകം
പത്തനംതിട്ട : കേരളത്തെ ഞെട്ടിച്ച് ഇരട്ട കൊലപാതകം. കലഞ്ഞൂർ പാടത്ത് ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു.
വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് പറഞ്ഞു.
കൊടുവാൾ ഉപയോഗിച്ചാണ് ആക്രമണം. അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം. ഭാര്യയും വിഷ്ണുവും തമ്മിൽ ബന്ധമുണ്ടെന്ന് ബൈജുവിന് സംശയം ഉണ്ടായിരുന്നു.
വഴക്കിനെ തുടർന്ന് വിഷ്ണുവിന്റെ വീട്ടിലേക്ക് ഓടി എത്തിയപ്പോഴാണ് വൈഷ്ണവിയെ വെട്ടിയത്. തൊട്ടു പിന്നാലെ വിഷ്ണുവിനെയും വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിക്കുക ആയിരുന്നു.
Comments
Post a Comment