ഷഹബാസിന്റെ കൊലപാതകം: മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം; സൈബർ സെൽ വീട്ടിലെത്തി ഫോണുൾപ്പെടെ പരിശോധിച്ചു

 


കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്‍റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു. 


അതേ സമയം, സൈബര്‍ പോലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം  താമരശ്ശേരിയിലെ ഷഹബാസിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിന്‍റെ ഫോണുള്‍പ്പെടെ സംഘം പരിശോധനിച്ചു. ഈ കേസില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളും പോലീസ് സുരക്ഷയില്‍ പരീക്ഷ എഴുതി. 


ഇവര്‍ പരീക്ഷയെഴുതുന്ന ജുവൈനല്‍ ഹോമിലേക്ക് ഇന്നും പ്രതിഷേധ മാര്‍ച്ച് നടന്നു. കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഗേറ്റില്‍പോലീസ് തടഞ്ഞു. മുഴുവന്‍ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തുനീക്കി. എം എസ് എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. പിന്നീട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.