കോഴിക്കോട് സ്കൂള്‍ ബസ് മറിഞ്ഞ് അപകടം; ഒൻപത് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രെെവര്‍ക്കും പരിക്ക്
കോഴിക്കോട് : ഓമശ്ശേരി പുത്തൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഇന്ന് വെെകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.
മാനിപുരം യുപി സ്കൂളിന്റെ ബസാണ് മറിഞ്ഞത്. സ്കൂള്‍ വിട്ടശേഷം വിദ്യാർത്ഥികളെ വീടുകളിലേക്ക് ആക്കാനായി പോയതായിരുന്നു. ഒൻപത് വിദ്യാർത്ഥികള്‍ക്കും സ്കൂള്‍ ബസ് ഓടിച്ചിരുന്ന ഡ്രെെവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Comments
Post a Comment