കണ്ണൂരില്‍ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; പ്രദേശത്ത് ഇന്നും നാളെയും നിരോധനാജ്ഞ
കണ്ണൂർ : ജില്ലയിലെ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തില്‍ കാട്ടാനയിറങ്ങി. കരിക്കോട്ടക്കരി ടൗണിലാണ് ആന എത്തിയത്. അക്രമാസക്തമായ കുട്ടിയാന വനം വകുപ്പിന്റെ വാഹനത്തിന് നേരെ പാഞ്ഞടുത്തു.
തുടന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ റോഡില്‍ നിന്നും തുരത്തി. എന്നാല്‍ ആന ഇപ്പോഴും റോഡിന് സമീപത്തെ റബ്ബർ തോട്ടത്തില്‍ തമ്ബടിച്ചിട്ടുണ്ട്. ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് നടത്തുന്നുണ്ട്.
ധാരാളം ആളുകള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാലും പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാലും പ്രദേശത്ത് ഇന്ന് രാവിലെ 10 മുതല്‍ നാളെ വൈകുന്നേരം 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് എടപ്പുഴ, വാര്‍ഡ് ഒമ്ബത് കൂമന്‍തോട്, വാര്‍ഡ് പത്ത് കരിക്കോട്ടക്കരി എന്നിവിടങ്ങളിലെ പൊതുജനങ്ങള്‍ ഒത്തു കൂടുന്നത് നിരോധിച്ച് ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഉത്തരവിട്ടു.
Comments
Post a Comment