നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ മൂന്നാം വാർഡ് ഓണപ്പറമ്പിൽ ഹാപ്പി കേരളം ഇടം പരിപാടിക്ക് അത്യുജ്ജ്വല തുടക്കം



 നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ മൂന്നാം വാർഡ് ഓണപ്പറമ്പിൽ ഹാപ്പി കേരളം ഇടം പരിപാടിക്ക് അത്യുജ്ജ്വല തുടക്കം സന്തോഷം എന്നത് സംതൃപ്തിയും മെച്ചപ്പെട്ട ആരോഗ്യവും അടയാളപ്പെടുത്തുന്ന മനോവികാര അവസ്ഥയാണ് കേരള സമൂഹത്തെ ഒരു സന്തോഷസമൂഹമായി പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും ചേർന്ന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ വാർഡ് തലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്. നാറാത്ത് ഓണപ്പറമ്പിൽ വെച്ച് നടന്ന ഇടം പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ രമേശൻ അവർകളുടെ അധ്യക്ഷതയിൽ ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൺ ശ്രീമതി പി കെ ശ്യാമള ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ സനീഷ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് .കെ ശ്യാമള വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീകാണിചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറിശ്രീ അജിത് കുമാർ ഹാപ്പി കേരളം ആർപി മാർ സ്നേഹിതാ സർവീസ് പ്രൊവൈഡർ ദർശന കുടുംബശ്രീ അംഗങ്ങൾ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി , വി ഗിരിജ സ്വാഗതം സിഡിഎസ് ചെയർപേഴ്സൺ ശ്രീമതികെ ഷീജ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.