ചേലേരി: മക്കി ശഹീദ് ആണ്ടുനേര്‍ച്ച മാർച്ച് 07 വെള്ളിയാഴ്ച്ച.
ചേലേരി: ഓരോ വര്‍ഷവും റമദാന്‍ ആറിന് സംഘടിപ്പിച്ച് വരുന്ന ചരിത്ര പ്രസിദ്ധമായ മക്കി ശഹീദ് ആണ്ടുനേര്‍ച്ച ചേലേരി കായച്ചിറ മക്കി ശൈഖ് നഗറില്‍ 2025 മാർച്ച് 7 വെള്ളി നടക്കും. രാവിലെ ഏഴിന് കമ്പില്‍ മക്കി ശഹീദ് മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. ഉച്ചക്ക് രണ്ടിന് ബദ് ര്‍ മൗലൂദ്, മങ്കൂസ് മൗലൂദ്, ഖത്മുല്‍ ഖുര്‍ആന്‍ എന്നിവ നടക്കും. 3pm മുതല്‍ 3.30 വരെ അന്നദാനവും ഇഫ്താറോടു കൂടി ആണ്ട് നേര്‍ച്ച സമാപിക്കും.
Comments
Post a Comment