പാപ്പിനിശ്ശേരി: മാർച്ച് 10 മുസ്ലിം ലീഗ് സ്ഥാപക ദിനത്തിൽ പഞ്ചായത്തിലെ മുഴുവൻ ശാഖകളിലും സ്നേഹ സംഗമവും, ഇഫ്താറും സംഘടിപ്പിക്കുവാൻ പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു
പാപ്പിനിശ്ശേരി: മാർച്ച് 10 മുസ്ലിം ലീഗ് സ്ഥാപക ദിനത്തിൽ പഞ്ചായത്തിലെ മുഴുവൻ ശാഖകളിലും സ്നേഹ സംഗമവും, ഇഫ്താറും സംഘടിപ്പിക്കുവാൻ പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. മാർച്ച് 14 നു സി എച്ച് സെന്റർ ദിനത്തിൽ തളിപ്പറമ്പ് സി എച്ച് സെന്റർ ന് വേണ്ടിയുള്ള പിരിവ് വിജയിപ്പിക്കുവാനും തീരുമാനിച്ചു. കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉത്ഘാടനം ചെയ്തു പ്രസിഡന്റ് ഒ കെ മൊയ്‌ദീൻ അദ്യക്ഷത വഹിച്ചു ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ബി കെ അഹമ്മദ്, മണ്ഡലം പ്രസിഡന്റ് പി വി അബ്ദുള്ള മാസ്റ്റർ, ജനറൽ സെക്രട്ടറി സി പി റഷീദ് മണ്ഡലം വനിതാ ലീഗ് ട്രഷറർ പി പി നദീറ പ്രസംഗിച്ചു സി എച്ച് ഇസ്മായിൽ സ്വാഗതവും വി അബ്ദുൽ കരീം നന്ദിയും പറഞ്ഞു
Comments
Post a Comment