പിടികൂടിയത് മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച കാറും, എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാംപ്

 



കണ്ണൂർ: പിടികൂടിയത് മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച കാറും ലക്ഷങ്ങളുടെ മാരക ലഹരിമരുന്നുമായി നാറാത്ത് സ്വദേശികളായ രണ്ടു പേർ എക്സൈസിന്റെ പിടിയിലായത്.


നാറാത്ത് ഷാമിലാസ് വീട്ടിൽ മുഹമ്മദ് ഷഹീൻ യൂസഫ് (26), കയരളം സൽവ മൻസിലിൽ മുഹമ്മദ് സിജാഹ (33) എന്നിവരെയാണ്


കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻ്റ് ആൻ്റി നർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ സി.ഷാബുവും സംഘവും പിടികൂടിയത്.


നാറാത്ത്‌ ടി സി ഗേറ്റിലെ ആൾ പാർപ്പില്ലാത്ത വീട്ടിൽ നിന്നുമാണ് 17.215 ഗ്രാം മെത്തഫിറ്റാമിൻ, 2.55 കിലോഗ്രാം കഞ്ചാവ്, 93.65 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 35 മില്ലിഗ്രാം എൽ എസ് ഡി സ്റ്റാമ്പ്എന്നിവയുമായാണ് യുവാക്കൾ പിടിയിലായത്.


മയക്കു മരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ. 13 .എ.വൈ.9944 നമ്പരുള്ള ആഡംബര കാർ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ പ്രതികളുടെ മൊബൈൽ ഫോണുകളും കഞ്ചാവ് തൂക്കാൻ ഉപയോഗിച്ച തൂക്ക മെഷീനുകളും


വീട്ടിൽ നിന്നും പിടികൂടി.റെയ്‌ഡിൽ അസിസ്റ്റൻ്റ് ഇൻസ്പെക്‌ടർമാരായ സന്തോഷ് തുനോളി, അബ്ദു‌ൽ നാസർ. ആർ. പി., പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ വിനോദ് കുമാർ എം സി, സുഹൈൽ പി പി, ജലീഷ് പി, ഉമേഷ് കെ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്‌ടർ ഡ്രൈവർ അജിത് സി, ഇസ്‌മായിൽ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിൻ വി വി, ഫസൽ കെ ടി വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരും ഉണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.