കണ്ണാടിപറമ്പ് മാലോട്ട് സ്വദേശിനിയായ ഭാര്യയേയും മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച യുവാവിനെതിരെ കേസ്
മയ്യിൽ, ഭാര്യയേയും കുഞ്ഞിനേയും സംരക്ഷിക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിച്ച വിരോധത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് കണ്ണാടിപ്പറമ്പ മാലോട്ട് സ്വദേശിനിയായ ഭാര്യയേയും ഭാര്യാ മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു..ഇന്നലെ വൈകുന്നേരം 3 മണിയോടെ മാലോട്ട് വീട്ടിലാണ് സംഭവം.യുവതിക്കും കുട്ടിക്കും ചെലവിന് കോടതിയിൽ സമീപിച്ച വിരോധത്തിൽ ഭർത്താവ് കണ്ണൂർഏച്ചൂർ അയ്യപ്പൻ മലയിലെ കെ.പ്രിയേഷ്(34) ആണ് വെട്ടി പരിക്കേൽപ്പിച്ചത്.വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഭാര്യയുടെ ചുണ്ടുവിരലിൽ വെട്ടുകയും കട്ടിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വെട്ടാൻ ശ്രമിക്കവേ തടയാൻ ശ്രമിച്ച ഭാര്യ മാതാവിന്റെ വലത് കൈക്ക് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തു. പിന്നീട് ഭാര്യയെയും മകളേയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പരിക്കേറ്റ ഇരുവരും കണ്ണൂർ എ.കെ.ജി.ആശുപത്രിയിൽ ചികിത്സയിലാണ്. മൊഴിയെടുത്ത പോലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
Comments
Post a Comment