ബിസ്മാർട്ട് സംസ്ഥാനതല അബാക്കസ് പരീക്ഷയിൽ ചാമ്പ്യൻഷിപ് നേടി നാറാത്ത് സ്വദേശി ദേവനന്ദ പ്രസാദ്
9000 കുട്ടികൾ പങ്കെടുത്ത സംസ്ഥാന തല അബാക്കസ് പരീക്ഷയിൽ 1 മിനിറ്റ് 18 സെക്കന്റിൽ കണക്കിലെ 500 അക്കങ്ങൾ അടങ്ങിയ 100 ചോദ്യങ്ങളെ ബുദ്ധി വേഗത കൊണ്ട് മത്സരിച്ചു തോൽപിച്ച അത്ഭുത ബാലിക, narath സ്വദേശികളായ പ്രസാദ്, ജിത ദമ്പത്തികളുടെ മകളാണ് ഈ മിടുക്കി.
അബാക്കസ് അധ്യാപിക റുക്‌സാന സി പി യുടെ കീഴിലാണ് കുട്ടി പരിശീലനം നേടിയത്.
ചാമ്പ്യൻഷിപ് നേടിയ കുട്ടിക്കും കുട്ടിയെ പഠിപ്പിച്ച ടീച്ചർക്കും സ്കൂട്ടി സമ്മാനമായി ലഭിക്കുന്നതാണ്.
സംസ്ഥാനതല അബാക്കസ് പരീക്ഷയിൽ പങ്കെടുത്ത മറ്റു 38 കുട്ടികളിൽ 29കുട്ടികൾ ഫസ്റ്റ് റാങ്കും 8കുട്ടികൾ സെക്കന്റ് റാങ്കും നേടി നാഷണൽ ലെവൽ അബാക്കസ് പരീക്ഷക്ക് യോഗ്യത നേടി
Comments
Post a Comment