പൊതു റോഡരികിൽ മാലിന്യം തള്ളിയത് തിരിച്ചെടുപ്പിച്ച് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
ജില്ലാ എൻഫോഴ്‌സ്‌മെന്റ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ശാന്തിഗിരി തെറ്റുന്ന റോഡ് സൈഡിൽ മാലിന്യങ്ങൾ തള്ളിയതിന് തളിപ്പറമ്പ പൂക്കോത്ത്നടയിൽ പ്രവർത്തിച്ചു വരുന്ന രണ്ട് പേരുടെ കൂട്ടുടമസ്ഥതയിലുള്ള കൂൾലൈൻ എയർ കണ്ടീഷൻ,റോയൽ എയർ കണ്ടീഷൻ സർവീസ് സെന്റർ എന്ന സ്ഥാപനങ്ങൾക്ക് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി. ഈ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് ചാക്കിൽ കെട്ടി സംഭവസ്ഥലത്ത് തള്ളിയത്.സ്ഥാപന ഉടമസ്ഥരെ സ്‌ക്വാഡ് സംഭവസ്ഥലത്ത് വിളിച്ചു വരുത്തി മാലിന്യങ്ങൾ തിരികെ എടുപ്പിച്ചു.പൊതു സ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന് സ്‌ക്വാഡ് അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങൾ അലൻ ബേബി, ദിബിൽ സി. കെ, ചപ്പാരപടവ് ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ബോബി എം ദാസ് എന്നവർ പങ്കെടുത്തു
Comments
Post a Comment