കുറുമാത്തൂർ :കണ്ണൂർ സ്വദേശി റിയാദിൽ കുഴഞ്ഞു വീണ് മരിച്ചു.
നടുവിൽ താവുകുന്ന് കവലയിലെ പാലങ്ങാടൻ പ്രകാശൻ(48) ആണ് മരണപ്പെട്ടത്. പരേതനായ കെ.പി.രാഘവൻ നമ്പ്യാരുടെയും, പാലങ്ങാടൻ ഓമന അമ്മയുടെയും മകനാണ്.
ഭാര്യ മഞ്ജുള., മക്കൾ: ആവണി, ആദിത് (വിദ്യാർഥികൾ)
സഹോദരങ്ങൾ: പി.അംബുജാക്ഷൻ
(സർക്കിൾ ഇൻസ്പെക്ടർ, എം.എസ്.പി മലപ്പുറം), ലളിത (നടുവിൽ), സുജാത (കാഞ്ഞിലേരി), ഷീബ (നടുവിൽ)
ഭൗതിക ശരീരം 5.3.2025 ബുധനാഴ്ച രാവിലെ 10.30 മുതൽ 11 മണി വരെ താവുന്ന് കവലയിലുള്ള വസതിയിൽ പൊതുദർശനം. തുടർന്ന് കുറുമാത്തൂരിലെ വസതിയിൽ പൊതുദർശനം. ഉച്ചക്ക് രണ്ട് മണിക്ക് കുറുമാത്തൂർ മഞ്ചക്കൽ പൊതു ശ്മശാനത്തിൽ സംസ്കാരം നടക്കും.
Comments
Post a Comment