മഹിള കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ലോക വനിത ദിനം ആഘോഷിച്ചു
കണ്ണാടിപ്പറമ്പ്: മഹിള കോൺഗ്രസ് കണ്ണൂർ ജില്ല സെക്രട്ടറി ആശാരാജീവൻ പതാക ഉയർത്തി.ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഞ്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശാവർക്കേഴ്‌സിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
മഹിള കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ഉഷാകുമാരി,മഹിള കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് കെ.ഇന്ദിര, ജില്ല സെക്രട്ടറി ഷൈജ സജീവൻ, ഷൈലജ. എ.വി,മഹിള കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ചാർജ് വഹിക്കുന്ന വികാസ് അത്താഴക്കുന്ന്,മണ്ഡലത്തിലെ മറ്റ് നേതാക്കളും,പ്രവർത്തകരും പങ്കെടുത്തു.
തുടർന്ന് *മധുര വിതരണവും നടത്തി*
Comments
Post a Comment