കുറുമത്തൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ മൂയ്യം എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ കീഴിൽ വഴിയോരവിപണനം നടത്തുന്ന കർഷകർക്ക് ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു

 



കുറുമത്തൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ മൂയ്യം എ  ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിന്റെ കീഴിൽ വഴിയോരവിപണനം നടത്തുന്ന കർഷകർക്ക് ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു. ക്ലസ്റ്ററിന്റെ കീഴിൽ സ്വന്തമായി കൃഷി ചെയ്ത് ഉത്പാധിപ്പിച്ചു വിതരണം ചെയുന്നു കർഷകർക്ക് ആണ് കാർഡ് വിതരണം ചെയ്തത്.  പരുപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി വി എം സീന ഉദ്ഘാടനം ചെയ്തു. വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി പ്രസന്ന ടീച്ചർ അധ്യക്ഷയായിരുന്നു. ബ്ലോക്ക്‌ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. സുഷ ബി. മുഖ്യ അതിഥി ആയിരുന്നു. കൃഷി ഓഫീസർ ജിജിന എസ്, പഞ്ചായത്ത്‌ എ ഡി സി അംഗം കെ പി മുഹമ്മദ്‌ കുഞ്ഞി, കൃഷി അസിസ്റ്റന്റ് ബിന്ദു മാവില എന്നിവർ സംസാരിച്ചു. ക്ലസ്റ്റർ സെക്രട്ടറി എം വി പുരുഷോത്തമൻ സ്വാഗതവും പ്രസിഡന്റ്‌ ഇ ശ്രീധരൻ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.